LIFE
-
പാവ കഥൈകളുമായി നാല് സംവിധായകര്‍
തമിഴ്‌സിനിമ ലോക സിനിമയില്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. കേവലം പാണ്ടി പടങ്ങള്‍ എന്ന് ഒരു കാലത്ത് തമിഴ് സിനിമയെ വിശേഷിപ്പിച്ചിരുന്നവര്‍ തന്നെ തങ്ങളുടെ അഭിപ്രായം മാറ്റിപ്പറഞ്ഞിരിക്കുകയാണ്. ചിത്രങ്ങളുടെ കഥയിലും അവതരണത്തിലും എത്രത്തോളം പുതുമ കൊണ്ടു വരാം എന്നതാണ് തമിഴ്‌സിനിമാ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ചിന്ത. ഒരു വശത്ത് കലാമൂല്യമുള്ള വ്യത്യസ്ത അവതരണ രീതിയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോഴും മറുവശത്ത് തീര്‍ത്തും കച്ചവട താല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മ്മിക്കപ്പെടുന്ന കൊമേഴ്ഷ്യല്‍ സിനിമകളും സംഭവിക്കുന്നുണ്ട്. ഒരു മുഴുനീള സിനിമ എന്ന സങ്കല്‍പ്പത്തെ മാറ്റിക്കൊണ്ട് തമിഴില്‍ ചെറിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ആന്തോളജി മൂവികള്‍ ധാരാളമായി നിര്‍മ്മിക്കപ്പെടുന്ന കാലഘട്ടം കൂടിയാണ് ഈ ലോക്ഡൗണ്‍ കാലം. തമിഴിലെ പ്രമുഖ സംവിധായകരാണ് ഇത്തരം കുട്ടി ചിത്രങ്ങള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പാവ കഥൈകള്‍ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി മൂവി. നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍,…
Read More » -
എബ്രിഡ് ഷെെന്‍ ചിത്രത്തില്‍ അഭിനേതാക്കളെ ആവശ്യമുണ്ട്
നിവിന്‍ പോളി എബ്രിഡ് ഷൈൻ ടീമിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനയതാക്കാളെ തേടുന്നു. ആഷന്‍ ഹിറോ ബിജുവിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയിലേക്കാണ് 20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോൾ എത്തിയിരിക്കുന്നത്. മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തൽ,മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബർ 15ന് മുന്‍പായി അയയ്ക്കാനാണ് കാസ്റ്റിങ് കോളിൽ പറയുന്നത്. ആൺകഥാപാത്രങ്ങള്‍ക്ക് [email protected] എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് [email protected] എന്ന ഐഡിയിലുമാണ് മെയില്‍ അയയ്ക്കേണ്ടത്. പോളി ജൂനിയറിന്റെ ബാനറിൽ നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമിക്കിന്നത്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
കിം കിം കിം… പാടി മഞ്ജു; ഏറ്റെടുത്ത് ആരാധകര്‍
മഞ്ജുവാര്യരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഞ്ജുവാര്യര്‍ പാടിയിരിക്കുന്ന കിം കിം കിം എന്ന ഈ ഗാനം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം പ്രേകഷകരെയാണ് പാട്ട് നേടിയത്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദര്‍ ആണ്. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ മലയാള ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായാണ് ഒരുക്കുന്നത്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമേ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ബേസില്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. റാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്‌സ് ബിജോയ്യും ചിതത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ് ആണ്.
Read More » -
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി, ഇരയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞു, ഗണേഷ് അറിയാതെ പി എ “ദിലീപ് കേസിൽ” ഇടപെടില്ല, NewsThen – നോട് വെളിപ്പെടുത്തൽ-വീഡിയോ
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന് കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി മനോജ് കുമാർ. കേസിലെ ഇരയെ വിവാഹം കഴിക്കാമെന്ന് ഗണേഷ് കുമാർ വാഗ്ദാനം ചെയ്തിരുന്നുവെന്നു ഇര തന്നോട് പറഞ്ഞുവെന്നും മനോജ് കുമാർ NewsThen – നോട് പറഞ്ഞു. ദിലീപ് കേസിൽ ഗണേഷ് അറിയാതെ പി എ ഇടപെടില്ലെന്നും മനോജ് കുമാർ വ്യക്തമാക്കി. ആലുവ ഗസ്റ്റ് ഹൗസിൽ ബിജു രാധാകൃഷ്ണനുമായി ഉമ്മൻ ചാണ്ടി അടച്ചിട്ട മുറിയിൽ സംസാരിച്ചത് എന്താണെന്ന് തനിക്കറിയാം. ഉമ്മൻ ചാണ്ടി സൂചന നൽകിയാൽ താനത് വെളിപ്പെടുത്താം. ആരോടും ആത്മാർത്ഥത ഇല്ലാത്ത നേതാവാണ് ഗണേഷ് കുമാർ.സോളാർ കേസിൽ ഇര അറസ്റ്റിൽ ആയപ്പോൾ താനായിരിക്കും പ്രതി എന്ന് ഗണേഷ് കുമാർ സംശയിച്ചു. സഹായിക്കണം എന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഗണേഷ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രവർത്തിക്കുന്നതാണ് കണ്ടതെന്നും സി മനോജ് കുമാർ പറഞ്ഞു. ഇരയെ വിവാഹം ചെയ്യാമെന്ന് ഗണേഷ് കുമാർ…
Read More » -
ആരും എന്നോട് ദയ കാണിച്ചില്ല, എനിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരു പെൺകുട്ടിക്കും സംഭവിക്കരുത്, ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ ഇതാദ്യമായി ഒരു മാധ്യമത്തിൽ
“പെട്ടെന്ന് ആംബുലന്‍സ് കുണ്ടുംകുഴിയും നിറഞ്ഞ ഒരു വഴിയിലേക്ക് കടന്നു. വണ്ടി നിന്നു. അയാള്‍ പിന്‍വാതിലിലൂടെ അകത്തേക്ക് കയറി. പി.പി.ഇ. കിറ്റൊക്കെ അയാള്‍ ഊരിമാറ്റി. അതൊരു വിജനമായ മൈതാനമാണെന്ന് എനിക്ക് മനസ്സിലായി. ചുറ്റുവട്ടത്തൊന്നും ലൈറ്റോ വീടുകളോ ഉണ്ടായിരുന്നില്ല. ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വാതില്‍ വലിച്ചടച്ചു. ഫോണില്‍ അമ്മയെ വിളിക്കാന്‍ നോക്കിയപ്പോള്‍ കോവിഡ് മുന്നറിയിപ്പാണ് കേള്‍ക്കുന്നത്. അത് കഴിഞ്ഞതും കോള്‍ കട്ടായി. അയാള്‍ അടുത്തേക്ക് വന്നതും ഞാന്‍ ഒച്ചവെച്ചു. അയാളെന്റെ ശരീരത്തില്‍ തൊടാന്‍ നോക്കിയതും ഞാനയാളെ അടിച്ചു. അയാളെന്നെ തിരിച്ചടിച്ചു. സീറ്റില്‍ നിന്ന് വലിച്ചു താഴെയിട്ട് വയറ്റില്‍ ചവിട്ടി. മുഖത്തും കൈയിലും കാലിലുമൊക്കെ അടിച്ചു. എങ്ങനെയോ ചാടിയെഴുന്നേറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ഓടാന്‍ നോക്കിയപ്പോള്‍ ലോക്കാണ്. അയാളപ്പോള്‍ മുടിയില്‍ ചുറ്റിപ്പിടിച്ച് സീറ്റില്‍ എന്റെ മുഖം ഇടിച്ചു. തലപെരുത്ത് അനങ്ങാന്‍ പറ്റാതായി. അയാളെന്നെ പിടിച്ചുവലിച്ച് സീറ്റിലേക്കിട്ടു. കുതറാന്‍ നോക്കിയപ്പോള്‍ വയറ്റില്‍ മുട്ടമര്‍ത്തി. ചെകിട്ടിലടിച്ചു. തെറിച്ചുപോയ ഫോണില്‍ അമ്മ വിളിക്കുന്നത് എനിക്ക് കാണാം. എതിര്‍ക്കാന്‍ ആവുന്നതും ശ്രമിച്ചു.…
Read More » -
സോളാർ കേസിലെ ഇരയെ കൊണ്ട് പറയിപ്പിച്ചതും എഴുതിച്ചതും ഗണേഷ് കുമാറെന്ന് സി മനോജ് കുമാർ
സോളാർ കേസിലെ ഇരയെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ് കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പി എയും ആണെന്ന് കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി മനോജ് കുമാർ .ഇനിയെങ്കിലും ഇത് പറയാതിരുന്നാൽ ദൈവദോഷം കിട്ടും എന്നതിനാൽ ആണ് ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്നും മനോജ് കുമാർ .പത്തനാപുരത്ത് കോൺഗ്രസ് റാലിയിൽ സംസാരിക്കവെ പറഞ്ഞു . “സോളാർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്ന് മനസിലാക്കിയ ഗണേഷ് കുമാർ തന്നെ സഹായിക്കണം എന്ന് എന്നോട് പറഞ്ഞു .പിന്നീട് ദൈവം പൊറുക്കാത്ത രീതിയിൽ ആ സ്ത്രീയെ കൊണ്ട് ഓരോന്ന് പറയിക്കുകയും എഴുതിക്കുകയും ചെയ്തു .” മനോജ് കുമാർ പറഞ്ഞു . ഒരുകാലത്ത് ആർ ബാലകൃഷ്ണ പിള്ളയുടെയും ഗണേഷ് കുമാറിന്റെയും വിശ്വസ്തൻ ആയിരുന്നു മനോജ് കുമാർ .അടുത്തിടെയാണ് മനോജ് കുമാർ കോൺഗ്രസിൽ ചേർന്നത് .
Read More » -
തല അജിത്തിന്റെ ബൈക് സ്റ്റണ്ട് രംഗം ട്വീറ്റ് ചെയ്ത് സംവിധായകൻ ,ലൈക്കും റീട്വീറ്റുമായി ആരാധകർ
തമിഴകത്ത് ശക്തമായ ആരാധക വൃന്ദം ഉള്ള നടൻ ആളാണ് “തല ” എന്നറിയപ്പെടുന്ന അജിത് .അജിത്തിൻറെ വാഹനയോട്ട പ്രാന്ത് പ്രശസ്തമാണ് .ഇപ്പോഴിതാ ആരാധകരെ കോരിത്തരിപ്പിക്കാൻ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് അജിത് ഇപ്പോൾ അഭിനയിക്കുന്ന വാലിമെയ് എന്ന ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദ് . “ഇതാ നിങ്ങൾക്കായൊരു ചിത്രം “എന്ന അടിക്കുറിപ്പോടെയാണ് ബൈക് സ്റ്റണ്ട് രംഗം സംവിധായകൻ പങ്കുവെച്ചിരിക്കുന്നത് . Here is the Pic for you guys !! #Valimai #ThalaAjith pic.twitter.com/gY9Z5je4uU — H Vinoth (@HvinothDir) November 26, 2020 49 കാരൻ അജിത്തിന്റെ അസാധാരണമായ വാഹന വഴക്കമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .ഇതോടെ ആരാധകർ കൂട്ടത്തോടെ ഇളകിയിരിക്കുകയാണ് . Viral & Trending Picture on all Social media platforms 🔥👌🏻 #Valimai 🌟 One of the finest posters from @a2studoffl 💥 One more version is on the…
Read More » -
രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിൽ
ജൂലൈ – സെപ്റ്റംബർ പാദത്തിൽ കൂടി കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ ജിഡിപി നിരക്ക് രേഖപ്പെടുത്തിയതോടെ രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലായി .ഏപ്രിൽ -ജൂൺ പാദത്തിലും മുൻവർഷത്തേക്കാൾ കുറഞ്ഞ ജിഡിപി നിരക്ക് ആണ് രേഖപ്പെടുത്തിയത് .തുടർച്ചയായി രണ്ട് പാദങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് ജിഡിപി നിരക്കിൽ ഇടിവുണ്ടാകുക ആണെങ്കിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലായി എന്നാണ് അർഥം .1947 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുന്നത് . ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത് .ലോക്ഡൗൺ അനന്തര കാലത്ത് അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ തിരിച്ചു വന്ന മാതൃകയിൽ ഇന്ത്യയും തിരിച്ചു വരുമെന്ന പ്രതീക്ഷ അസ്ഥാനത്തായി .കോവിഡ് പ്രതിസന്ധി സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് ഓക്സ്ഫോർഡ് എക്കണോമിക്സിന്റെ സർവേ പ്രവചിച്ചിരുന്നു .
Read More » -
ജയസൂര്യ, നാദിര്‍ഷ ചിത്രം തുടങ്ങി
ജയസൂര്യ,ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം ലാല്‍ മീഡിയ സ്റ്റുഡിയോവില്‍ വെച്ച് നടന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍,എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ്-അരൂര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി. ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍ കുട്ടിക്കാനം,മുണ്ടക്കയം എന്നിവിടങ്ങളിലാണ്.
Read More » -
രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം ,കോവിഡിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
കോവിഡ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി .സ്ഥിതി നേരത്തെ ഉള്ളതിനേക്കാൾ വഷളാവുന്നുവെന്ന് കോടതി വിലയിരുത്തി .രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും കർശന നടപടികൾ സ്വീകരിക്കണം എന്നും കോടതി നിർദേശിച്ചു . രാജ്യത്തെ കോവിഡ് ബാധിക്കുന്നവരിൽ 77 %വും 10 സംസ്ഥാനങ്ങളിൽ ആണെന്നും കോവിഡ് ഏറ്റവും രൂക്ഷം കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങളിൽ ആണെന്നും കോടതി ചൂണ്ടിക്കാട്ടി .60 % ത്തോളം പേർ മാസ്ക് ധരിക്കുന്നില്ല .30 % പേർ പേരിന് മാത്രമാണ് മാസ്ക് ധരിക്കുന്നതെന്നും കോടതി വിമർശിച്ചു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .സംസ്ഥാനങ്ങൾ ഈ വിഷയങ്ങളിൽ അതിശക്തമായി ഇടപെടണമെന്ന് കോടതി ആവശ്യപ്പെട്ടു .
Read More »