അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ മൈസൂരു സര്‍വ്വകലാശാലയില്‍ സ്റ്റഡി ചെയര്‍. ഇതിനായി അമ്പത് ലക്ഷം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ചു ധാരണയായത്. സംഗീതസംവിധായകന്‍ ഹംസലേഖ വിസിറ്റിങ് ഫാക്കല്‍റ്റിയാകാന്‍ സമ്മതിച്ചതായും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.
സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്‌നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാന്‍സലര്‍ ജി.ഹേമന്ദ കുമാര്‍ പറയുന്നു.
സെപ്റ്റംബര്‍ 25നാണ് ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ തുടര്‍ചികിത്സാഫലം നെഗറ്റീവ് ആയെങ്കിലും പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.