കെ.ജി.എഫ് ഡയറക്ടറും പ്രഭാസും പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു

കെ.ജി.എഫിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.ബാനറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

കൈയില്‍ തോക്കുമായി ഇരിക്കുന്ന പ്രഭാസാണ് പോസ്റ്ററില്‍. കെജിഎഫ് പോലെ ആക്ഷന്‍ ചിത്രമായിരിക്കും സലാര്‍.

ഗംഭീര ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍, ഒരാളെ വിളിക്കുന്ന ഏറ്റവും അക്രമകാരി- എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.

ഹോംബാലെ ഫിലിംസി’ന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ചിത്രം നിര്‍മിക്കുന്നത് അനില്‍ തഡനിയാണ്. കെജിഫ്; ചാപ്റ്റര്‍ 2 ന്റെ ഷൂട്ടിങ്ങും മറ്റു ജോലികളും അവസാനിച്ചതിന് ശേഷമായിരിക്കും സലാറിന് തുടക്കമിടുക.

2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘സലാര്‍’ പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘രാധേ ശ്യാമി’ന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *