ഫൈസർ -ബയോ എൻ ടെക് കോവിഡ് വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചു ,വാക്സിൻ ഇനി ജനങ്ങളിലേക്ക്

ഫൈസർ -ബയോ എൻ ടെക് കോവിഡ് വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചു.ജനങ്ങൾക്ക് കുത്തിവെയ്പ്പ് നടത്താൻ ആണ് അനുമതി .ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് വാക്സിൻ കുത്തിവെയ്പ്പിന് അനുമതി നൽകുന്നത് .

വാക്സിനേഷന്റെ അനുമതിയ്ക്കായുള്ള സമിതി ആർക്കൊക്കെയാണ് ആദ്യം കുത്തിവെയ്പ്പ് നടത്തേണ്ടത് എന്നത് സംബന്ധിച്ച മുൻഗണനാ പട്ടിക തീരുമാനിക്കും .ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു .

വാക്സിൻ യൂറോപ്യൻ യൂണിയന്റെ അംഗീകാരത്തിനായും ഫൈസർ സമർപ്പിച്ചിട്ടുണ്ട് .അനുമതി ലഭിക്കുന്ന മുറയ്ക്ക് വാക്സിൻ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ലഭ്യമാക്കും .

Leave a Reply

Your email address will not be published. Required fields are marked *