LIFETRENDING

ഹോട്ട് ലുക്കില്‍ ശാലിന്‍; മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

രു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് സിനിമയില്‍ ചേക്കേറിയ താരമാണ്
നടി ശാലിന്‍ സോയ. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ പുതിയ മേക്കോവര്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ശരീര ഭാരം കുറച്ച് സ്ലിമ്മായിട്ടാണ് നടി ലോക്ഡൗണ്‍ കാലത്ത് പ്രത്യക്ഷപ്പെട്ടത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന ശാലിന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസമാണ് താരം ഒറ്റയ്ക്ക് മാലിദ്വീപില്‍ എത്തിയത്. കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ് വരെ നിരവധി യാത്രകള്‍ നടത്തിയിരുന്ന താരം അതിനുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് പകുന്നത്.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ശാലിന്റ ദീപാ റാണി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഔട്ട് ഓഫ് സിലബസ്, ഒരുവന്‍, വാസ്തവം, എല്‍സമ്മ എന്ന ആണ്‍കുട്ടി, മനുഷ്യ മൃഗം, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലൂ സിംഗ, കര്‍മയോധ, അരികില്‍ ഒരാള്‍
വിശുദ്ധന്‍, റോക്ക് സ്റ്റാര്‍, രാജമന്ത്രി, ഡ്രാമ, യാത്ര, ധമാക്ക തുടങ്ങി നരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Back to top button
error: