ഓസ്ട്രേലിയെക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 13 റൺസിനാണ് വിജയിച്ചത് .ഇതിന് പ്രധാന കാരണം ബൗളർമാരുടെ പ്രകടനം തന്നെയാണ് .ബൗളർമാരിൽ ഏറെ തിളങ്ങിയതാകട്ടെ അരങ്ങേറ്റക്കാരൻ ടി നടരാജനും .
അരങ്ങേറ്റ മത്സരം കളിക്കുന്ന നടരാജൻ തന്റെ മൂന്നാം ഓവറിൽ തന്നെ ലക്ഷ്യം കണ്ടു .മാർനസിനെ നടരാജൻ ക്ളീൻ ബൗൾഡ് ആക്കുക ആയിരുന്നു .ഏകദിനത്തിൽ 6 മത്സരത്തിൽ ആദ്യ പവർപ്ലേയിൽ വിക്കറ്റ് വരൾച്ച അനുഭവപ്പെട്ടിരുന്ന ഇന്ത്യക്ക് ഈ വിക്കറ്റ് മത്സരത്തിലേക്കുള്ള തിരിച്ചു വരവ് ആയിരുന്നു .നവദീപ് സൈനിയ്ക്ക് പുറം വേദന ആയപ്പോൾ ആണ് 29 കാരനായ നടരാജൻ ടീമിൽ ഇടം പിടിച്ചത് .
ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബൗളർ ആണ് നടരാജൻ .”യോർക്കർ മെഷീൻ “എന്നാണ് നടരാജന്റെ വിളിപ്പേര് തന്നെ .ഹൈദരാബാദിന് വേണ്ടി 16 വിക്കറ്റാണ് നടരാജൻ എറിഞ്ഞു വീഴ്ത്തിയത് .
നെറ്റ് ബൗളർ ആയാണ് നടരാജനെ സെലക്ടർമാർ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് അയച്ചത് .പിന്നീട് ട്വൻറി ട്വന്റി ടീമിൽ ഉൾപ്പെടുത്തി .ഏകദിന പരമ്പര തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് നടരാജനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയത് .
നടരാജൻ ആദ്യ വിക്കറ്റ് എടുത്തപ്പോൾ “അരങ്ങേറ്റ മത്സരത്തിൽ വലിയ വിക്കറ്റ് “എന്നാണ് ബി സി സി ഐ ട്വീറ്റ് ചെയ്തത് .
Welcome to international cricket @Natarajan_91.
A big wicket on debut 👏👏
Live – https://t.co/V0mKhkApR4 #AUSVIND pic.twitter.com/p02xVlI74u
— BCCI (@BCCI) December 2, 2020
പിന്നാലെ ട്വിറ്ററിൽ നടരാജൻ താരമായി .
First time in 6 matches India has taken a wicket in the first powerplay in ODI
Courtesy: Thangarasu Natarajan from Chinnapampatti!
— Srini Mama (@SriniMaama16) December 2, 2020
First International wicket for Natarajan – the success for lots of hard work and never die attitude for him is here. pic.twitter.com/tDSj4uxdcW
— Johns. (@CricCrazyJohns) December 2, 2020
Natarajan gets his first international wicket. Hopefully many many more to come.. ❤ #AUSvIND
— Silly Point (@FarziCricketer) December 2, 2020
T Natarajan :-
•Part of India Squad because of injury.
•First International Match.
•Against Australia in under pressure.
•Picked wicket in his 3rd Over.
•Maiden Intl. Wicket in Marnus Labuschagne.
•Bowled Maiden Over in his career 3rd Over.Outstanding Nattu🙌. #AUSvIND pic.twitter.com/wHptFU3y9p
— CricketMAN2 (@man4_cricket) December 2, 2020
#Natarajan's wicket of Mark Labuschagne is the first time in 55 overs (6 matches) that India have taken a wicket inside the powerplay. Brilliant stuff, Nattu 🙏
— Siddarth Srinivas (@sidhuwrites) December 2, 2020
2015 മുതൽ തമിഴ്നാടിനു വേണ്ടി കളിക്കുന്നുണ്ടെങ്കിലും സെലക്ടർമാർ നടരാജനെ തിരിഞ്ഞു നോക്കിയില്ല .2017 ൽ കിങ്സ് ഇലവൻ പഞ്ചാബ് താരമായി ഐപിഎല്ലിൽ അരങ്ങേറി .ഹൈദരാബാദിൽ എത്തിയപ്പോഴാണ് നടരാജൻ സെലെക്ടർമാരുടെ കണ്ണിൽപ്പെടുന്നത് .