LIFE
-
കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ച പരാജയം, ഡൽഹി അതിർത്തികൾ ഉപരോധിച്ച് കർഷകർ
കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ നാലാംവട്ട ചർച്ചയും പരാജയപ്പെട്ടു.7 മണിക്കൂർ ആണ് ചർച്ച നടന്നത്. ഡിസംബർ 5 നു അടുത്ത ഘട്ട ചർച്ച നടക്കും. താങ്ങു വിലയിൽ മാറ്റമുണ്ടാകില്ലെന്ന ഉറപ്പാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷകർക്ക് നൽകിയത്.എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ ആണ് കർഷകർ.കേന്ദ്രം നൽകിയ ഉച്ചഭക്ഷണം കർഷകർ നിരസിച്ചു. പകരം കർഷകർക്ക് സംഘടനകൾ ആംബുലൻസിൽ ഭക്ഷണം എത്തിച്ചു. അതേസമയം, ഡൽഹിയുടെ അതിർത്തി കവാടങ്ങൾ കർഷകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റോഡുകളിൽ നൂറുകണക്കിന് ട്രാക്റ്ററുകൾ അണിനിരന്നിരിക്കുകയാണ്. വലിയ ഗതാഗത തടസം ആണ് ഡൽഹിയിൽ ഇപ്പോഴുള്ളത്.
Read More » -
ഡാബർ ,പതഞ്‌ജലി ,ബൈദ്യനാഥ്…തേനിലെ ചൈനക്കെണി ,ഞെട്ടിക്കുന്ന വിവരങ്ങൾ
വിപണിയിലെ ടോപ്ബ്രാൻഡ് തേനുകൾ മായം ചേർത്തത് എന്ന് പഠനം .സെന്റർ ഫോർ സയൻസ് ആൻഡ് എൻവിറോണ്മെന്റ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളെന്നു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു .ഡാബർ ,പതഞ്‌ജലി ,ബൈദ്യനാഥ് ,സന്ധു ,ഹിത്കാരി ,ആപ്പിസ് ഹിമാലയ തുടങ്ങി ചെറുതും വലുതുമായ 13 ബ്രാൻഡുകൾ ആണ് മായം ചേർത്ത തേൻ വിൽക്കുന്നത് .ചൈനയിൽ നിന്നിറക്കുമതി ചെയ്യുന്ന ഷുഗർ സിറപ്പ് ആണ് ഈ ബ്രാൻഡുകളിൽ ചേർക്കുന്നത് എന്നാണ് സി എസ് ഇയുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് . തേനിൻറെ ഗുണം അളക്കുന്ന എൻ എം ആർ ടെസ്റ്റിൽ ഈ ബ്രാൻഡുകൾ എല്ലാം പരാജയപ്പെട്ടു .ഗോൾഡൻ സിറപ്പ് ,ഇൻവെർട്ട് ഷുഗർ സിറപ്പ് ,റൈസ് സിറപ്പ് എന്നിവയാണ് മായമായി ചേർത്തിട്ടുള്ളത് .തേനിൽ മായം ചേർക്കുന്നതിനെ കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീസ് നടപടികൾ ഒന്നും ഉണ്ടായില്ല .ഇപ്പോഴും ഇത്തരം സിറപ്പുകളുടെ ഇറക്കുമതി നിർബാധം തുടരുന്നു…
Read More » -
ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിലെത്തി,കേരളത്തിൽ എത്തുക ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ധമായി
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ എത്തി. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 16 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാമ്പന് സമീപമായി 9.2° N അക്ഷാംശത്തിലും 79.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറിൽ നിന്ന് 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 230 കിമീ ദൂരത്തിലുമാണ്. നിലവിൽ ചുഴലിക്കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കിമീ വരെയുമാണ്. ചുഴലിക്കാറ്റ് അടുത്ത മൂന്നു മണിക്കൂറിൽ പാമ്പൻ കടക്കുകയും, അവിടെനിന്നു പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് സഞ്ചരിച് ഡിസംബർ 3 ന് രാത്രിയോട് കൂടിയോ ഡിസംബർ 4 പുലർച്ചയോടുകൂടിയോ തെക്കൻ തമിഴ്‌നാട് തീരത്തു പ്രവേശിക്കുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിനുള്ള…
Read More » -
അനൂപ് സത്യന്റെ ചിത്രത്തില്‍ നായിക സംവൃത സുനില്‍
മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹത്തിന് ശേഷമുള്ള വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാല്‍ വിശ്വസിക്കാമോ എന്ന ബിജുമേനോന്‍ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്. ഇപ്പോഴിതാ താരം വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച സത്യന്‍ അന്തിക്കാടിന്റെ പുത്രന്‍ അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രത്തിലാണ് സംവൃത വീണ്ടും നായികയായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുന്നില്ലെന്ന് അനൂപ് വ്യക്തമാക്കി. അനൂപിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, ശോഭന,ദുല്‍ഖര്‍ സല്‍മാന്‍,കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ്
Read More » -
രജനികാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചു ,പുതിയ പാർട്ടി ജനുവരിയിൽ
2021 ജനുവരിയിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത് .ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത് .വിശദ വിവരങ്ങൾ ഡിസംബർ 31 നു പ്രഖ്യാപിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി . “ജനങ്ങളുടെ പിന്തുണയോടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ ജയിക്കും .സത്യസന്ധവും സുതാര്യവും മതനിരപേക്ഷവുമായ ഒരു സർക്കാർ ഉണ്ടാക്കും .”രജനികാന്ത് കുറിച്ചു . ஜனவரியில் கட்சித் துவக்கம்,டிசம்பர் 31ல் தேதி அறிவிப்பு. #மாத்துவோம்_எல்லாத்தையும்_மாத்துவோம்#இப்போ_இல்லேன்னா_எப்பவும்_இல்ல 🤘🏻 pic.twitter.com/9tqdnIJEml — Rajinikanth (@rajinikanth) December 3, 2020
Read More » -
പാവ കഥൈകളുടെ ട്രെയിലര്‍ പുറത്ത്
നാല് സംവിധായകര്‍ ഒരുമിക്കുന്ന ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവരാണ്. ഡിസംബര്‍ 18 ന് ചിത്രം റീലിസ് ചെയ്യുക. ചിത്രത്തിന്റേതായി പുറത്തിറക്കിയിരിക്കുന്ന ആദ്യ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നയത്. കെട്ടുറപ്പുള്ള തിരക്കഥയുടെ ശക്തമായ ആവിഷ്‌കാരമായിരിക്കും പാവ കഥൈകള്‍ സംസാരിക്കുക. അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രാന്‍, സായ് പല്ലവി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
Read More » -
സ്‌കൂൾ പഠനം പൂർത്തിയാക്കാത്ത ആൾ ,ഏറ്റവുമധികം ശമ്പളം വാങ്ങുന്ന സിഇഒമാരിൽ മുമ്പൻ ,അന്തരിച്ച “സുഗന്ധ വ്യഞ്ജന രാജാവ് “ധരംപാൽ ഗുലാത്തിയുടെ കഥ ഇങ്ങനെ
സുഗന്ധ വ്യഞ്ജന മസാല പരസ്യത്തിൽ സ്ഥിരം കാണുന്ന ഒരു വൃദ്ധനെ ഓർമയില്ലേ ?എപ്പോഴും ചിരിച്ച് ,മീശ പിരിച്ച് വച്ച് ,ചുവന്ന തലപ്പാവ് കെട്ടിയ ഒരു അമ്മാവനെ .ആ പരസ്യത്തിലെ മോഡൽ ഒരു വലിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമ ആയിരുന്നു .എം ഡി എച്ച് സ്‌പൈസസ് ഉടമ ധരംപാൽ ഗുലാത്തി.അദ്ദേഹം ഇന്ന് അന്തരിച്ചു .98 വയസായിരുന്നു . തന്റെ തന്നെ മസാല ബ്രാൻഡുകൾക്ക് മോഡൽ ആയാണ് ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഗുലാത്തി സുപരിചിതൻ ആകുന്നത് .2017 എക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം പെട്ടെന്ന് വിറ്റഴിക്കപ്പെടുന്ന ഉത്പന്ന മേഖലയിൽ ഏറ്റവുമധികം ശമ്പളം പറ്റുന്ന സിഇഒ ആയിരുന്നു ഗുലാത്തി .അന്ന് അദ്ദേഹത്തിന് 94 വയസായിരുന്നു .ഐ ടി സി കമ്പനി സി ഇ ഒയ്ക്ക് പോലും അന്ന് ഇത്ര ശമ്പളം ഉണ്ടായിരുന്നില്ല .21 കോടി ആയിരുന്നു അന്ന് ഗുലാത്തിയുടെ ശമ്പളം . 1923 ൽ പാകിസ്താനിലെ സിയാൽകോട്ടിൽ ആയിരുന്നു ഗുലാത്തിയുടെ ജനനം .ഡൽഹിയിൽ അച്ഛനെ മസാല…
Read More » -
ബുറെവിയുടെ കേരളത്തിലേയ്ക്കുള്ള വഴി ഇങ്ങനെ
വെള്ളിയാഴ്ച ഉച്ചയോടെ ആയിരിക്കും ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ എത്തുക .ശ്രീലങ്കയിൽ നിന്ന് മാന്നാർ കടലിടുക്കിലും കന്യാകുമാരിയിലും ആയിരിക്കും ബുറെവി എത്തുക .100 കിലോമീറ്റർ വേഗതയുള്ള കാറ്റായിരിക്കും അപ്പോൾ ബുറെവി. വേഗത ഒന്ന് കുറഞ്ഞ് 90 കിലോമീറ്റർ വേഗതയിൽ ഉച്ചയ്ക്ക് പാമ്പനിൽ കേന്ദ്രീകരിക്കും .ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെ പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ തീരത്ത് കടക്കും .90 കിലോമീറ്റർ ആയിരിക്കും അപ്പോൾ കാറ്റിന്റെ വേഗത . നാളെ ഉച്ചയോടെ കേരളത്തിൽ എത്തും .അപ്പോൾ കാറ്റിൻറെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ ആയിരിക്കും .കേന്ദ്ര ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങൾ കേരളത്തിൽ ക്യാമ്പ് ചെയ്യുകയാണ് .വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലു എയർഫോഴ്സ് ബേസിൽ തയ്യാറാണ് .നേവിയും സർവ സജ്ജമായി രംഗത്തുണ്ട് .
Read More » -
തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ ,ശ്രീലങ്കയിൽ വ്യാപക നാശം വിതച്ച ബുറെവി നാളെ കേരളത്തിൽ
ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു .മുല്ലത്തീവിലെ ട്രിങ്കോമാലയ്ക്കും പോയിന്റ് മെട്രോയ്ക്കും ഇടയിലൂടെ കരയിൽ ആഞ്ഞു വീശി ബുറെവി.ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം ഉണ്ട് . പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ബുറെവി ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കും എന്നാണ് കരുതുന്നത് .കന്യാകുമാരി അടക്കം നാല് ജില്ലകളിൽ ഇതിന്റെ പ്രഭാവം ഉണ്ടാകും .നാല് ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു . ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂന മർദ്ദമായി നാളെ ബുറെവി തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്ക് കടക്കും .കൂടുതൽ വടക്കോട്ട് മാറി തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുന്ന രീതിയിൽ ആണ് ബുറെവിയുടെ സഞ്ചാര പദം . നാല് തെക്കൻ ജില്ലകളിൽ 70 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യത ഉണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .ഇടുക്കി ,കോട്ടയം ,എറണാംകുളം ജില്ലയിൽ ഓറാഞ്ച് അലേർട്ട് ,ത്രിശൂർ ,പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് എന്നിവയും…
Read More » -
ബുറെവി ഗതി മാറുന്നു ,കൊല്ലം ജില്ലയിലും പ്രവേശിച്ചേക്കും
ബുറെവി ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു .ബുറെവി തിരുവനന്തപുരം, കൊല്ലം അതിർത്തികളിൽ പ്രവേശിക്കാൻ സാധ്യത .തൂത്തുക്കുടിയിൽ നിന്ന് തിരുനെൽവേലി കടന്നാണ് കേരളത്തിൽ എത്തുന്നത് . നാലിന് രാവിലെ തമിഴ്‌നാട് തീരത്തെത്തും .അവിടെ നിന്ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി കുറഞ്ഞ് കേരളത്തിന്റെ തെക്ക് ഭാഗത്ത് കൂടെ അറബിക്കടലിലേക്ക് പോകും എന്നാണ് വിവരം .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട് . നേരത്തെ തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് കൂടെ കടന്നു പോകും എന്നായിരുന്നു പ്രവചനം .വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലർച്ചയോടെയോ ആകും ബുറെവി കേരളം കടന്നു പോകുക .മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴയ്ക്കും ബുറെവി കാരണമാകാം .
Read More »