വിപണിയിലെ ടോപ്ബ്രാൻഡ് തേനുകൾ മായം ചേർത്തത് എന്ന് പഠനം .സെന്റർ ഫോർ സയൻസ് ആൻഡ് എൻവിറോണ്മെന്റ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളെന്നു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു .ഡാബർ ,പതഞ്‌ജലി ,ബൈദ്യനാഥ് ,സന്ധു ,ഹിത്കാരി ,ആപ്പിസ് ഹിമാലയ തുടങ്ങി ചെറുതും വലുതുമായ 13 ബ്രാൻഡുകൾ ആണ് മായം ചേർത്ത തേൻ വിൽക്കുന്നത് .ചൈനയിൽ നിന്നിറക്കുമതി ചെയ്യുന്ന ഷുഗർ സിറപ്പ് ആണ് ഈ ബ്രാൻഡുകളിൽ ചേർക്കുന്നത് എന്നാണ് സി എസ് ഇയുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് .
തേനിൻറെ ഗുണം അളക്കുന്ന എൻ എം ആർ ടെസ്റ്റിൽ ഈ ബ്രാൻഡുകൾ എല്ലാം പരാജയപ്പെട്ടു .ഗോൾഡൻ സിറപ്പ് ,ഇൻവെർട്ട് ഷുഗർ സിറപ്പ് ,റൈസ് സിറപ്പ് എന്നിവയാണ് മായമായി ചേർത്തിട്ടുള്ളത് .തേനിൽ മായം ചേർക്കുന്നതിനെ കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീസ് നടപടികൾ ഒന്നും ഉണ്ടായില്ല .ഇപ്പോഴും ഇത്തരം സിറപ്പുകളുടെ ഇറക്കുമതി നിർബാധം തുടരുന്നു .
അതേസമയം ഡാബർ അടക്കമുള്ള കമ്പനികൾ ഇക്കാര്യങ്ങൾ നിഷേധിച്ചു .എന്നാൽ കണ്ടെത്തലുകളിൽ ഉറച്ച് നിൽക്കുകയാണെന്ന് സി എസ് ഇ അറിയിച്ചു .