LIFE
-
ആദ്യം ഒരു കോടി ആരോഗ്യപ്രവർത്തകർക്ക്, പിന്നാലെ രണ്ടുകോടി സന്നദ്ധ പ്രവർത്തകർക്ക്, സർക്കാരിന്റെ കൊവിഡ് വാക്സിൻ വിതരണ പദ്ധതി ഇങ്ങനെ
കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ആദ്യം വാക്സിൻ ലഭ്യമാക്കുക ആരോഗ്യപ്രവർത്തകർക്ക് ആയിരിക്കും. ഒരുകോടി ആരോഗ്യപ്രവർത്തകർക്ക് ആണ് വാക്സിൻ നൽകുക. രണ്ടാംഘട്ടത്തിൽ സന്നദ്ധ പ്രവർത്തകർക്ക് വാക്സിൻ നൽകും. രണ്ടു കോടി സന്നദ്ധ പ്രവർത്തകരെയാണ് ഈ ഘട്ടത്തിൽ പരിഗണിക്കുക. മൂന്നാം ഘട്ടത്തിൽ കേന്ദ്രം പരിഗണിക്കുന്നത് പ്രായമായവരെ ആണ്. 27 കോടി മുതിർന്ന പൗരന്മാർ രാജ്യത്ത് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വാക്സിൻ താമസിയാതെ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ശാസ്ത്രജ്ഞർ സമ്മതം മൂളിയാൽ ഉടൻ വാക്സിൻ വിതരണം ആരംഭിക്കാൻ ആകും എന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. വാക്സിന്റെ വിലയെക്കുറിച്ച് ഇപ്പോൾ വ്യാകുലപ്പെടേണ്ട കാര്യം ഇല്ല എന്നാണ് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞത്. സംസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി ആയിരിക്കും വാക്സിൻ വിതരണം.
Read More » -
കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻറെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാൻ സാധ്യത
മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 160 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി (Depression) മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. അതിന് ശേഷം രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷമുള്ള 24 മണിക്കൂറിൽ തീവ്ര ന്യൂനമർദം (Depression) കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി (Low Pressure Area) ആയി മാറുമെന്നാണ് പ്രവചനം. കേരളത്തിനുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ…
Read More » -
മകന്‍ ഐസിന്‍ ഹാഷ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയോടൊപ്പം അഭിനയിക്കുന്നു; പരാജയപ്പെട്ട പിതാവിന്റെ വിജയം
ദുബായിലെ അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിൻ ഹാഷ്, നയൻതാര -കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലെ ‘നിഴൽ’ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്. അറുപതിലേറെ ഇംഗ്ലീഷ് ,അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. കിൻഡർ ജോയ്, ഫോക്സ് വാഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, ഹുവായ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്. ഈ കൊച്ചുമിടുക്കന്‍ സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ അഭിനയമോഹം ഉള്ളില്‍ കൊണ്ട് നടന്ന്, ഒടുവില്‍ പരാജയപ്പെട്ട ഐസിന്റെ പിതാവ് ഹാഷിന്റെ വിജയം കൂടിയാണ്. ഹാഷ് തന്റെ മകനിലൂടെ തന്റെ സ്വപ്നങ്ങളെ കീഴടക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഹാഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്…
Read More » -
മില്യണടിച്ച് കിം കിം കിം……
ഇറങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ ഗാനമാണ് സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ പാടിയ കിം കിം കിം. ഇപ്പോഴിതാ ഈ ഗാനം മില്യണടിച്ചിരിക്കുകയാണ്. ജാക്ക് N ജില്‍ എന്ന ചിത്രത്തിലാണ് ഇരിങ്ങാലക്കുടക്കാരന്‍ റാം സുന്ദറിന്റെ സംഗീതത്തില്‍ വിരിഞ്ഞ ഗാനം മഞ്ജു പാടിയത്. ഗാനത്തിന് വരികള്‍ എഴുതിയത് ബി.കെ ഹരിനാരായണനാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാട്ട് പ്രേക്ഷകര്‍ക്കരികിലെത്തിയത്. മഞ്ജു വാരിയറുടെ ഡബിള്‍ എനര്‍ജിയോടെയുള്ള ഗാനം ആസ്വാദകര്‍ ഒന്നാകെ നെഞ്ചേറ്റി. ആദ്യ ദിനം തന്നെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ച പാട്ട് ഇപ്പോഴും ലൈക്കും ഷെയറും കമന്റും നേടി മുന്നേറുകയാണ്. ഒരു കാലത്ത് സൂപ്പര്‍ ഹിറ്റായ ‘ചെമ്പകമേ’.. തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യുകയും , നിരവധി ഹിറ്റ് ആല്‍ബം സോങ്ങുകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത റാം സുരേന്ദറിന്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമായത്. സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റാം .…
Read More » -
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയെ അമ്പരപ്പിക്കുന്നത് ,ആർഎസ്എസ് ആസ്ഥാനത്തും തോൽവി
മഹാരാഷ്ട്ര നിയമസഭാ കൌൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അമ്പരപ്പിക്കുന്ന തോൽവി .തെരഞ്ഞെടുപ്പ് നടന്ന 6 സീറ്റിൽ നാലിടത്ത് ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യമാണ് ജയിച്ചത് .സ്വതന്ത്രൻ ഒരു സീറ്റിൽ ജയിച്ചപ്പോൾ ബിജെപിയ്ക്ക് ജയിക്കാനായത് ഒരു സീറ്റിൽ മാത്രം . ആർഎസ്എസ് ആസ്ഥാനം നിലകൊള്ളുന്ന നാഗ്പൂരിലും ശക്തിദുർഗമായ പുണെയിലും തോറ്റത് ബിജെപിയെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത് .കോൺഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടിയാണ്തോറ്റത് എന്നത് ബിജെപിയെ ആശങ്കയിൽ ആക്കുന്നു .30 കൊല്ലമായി ബിജെപി തുടർച്ചയായി ജയിക്കുന്ന സീറ്റ് ആണ് നാഗ്പൂർ . മറ്റൊരു ശക്തികേന്ദ്രമായ അമരാവതിയിലും ബിജെപി കോൺഗ്രസിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു .മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് തോൽവി .
Read More » -
മംമ്തയുടെ ‘ലാല്‍ബാഗ്’ ഡിസംബര്‍ 16 ന്; SAIFFല്‍ ഓപ്പണിങ്ങ് ഫിലിം ആയി പ്രദര്‍ശനം
മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ പ്രശാന്ത് മുരളി പദ്മനാഭന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ‘ലാല്‍ബാഗ്’ ഡിസംബര്‍ 16 ന് സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിങ്ങ് ഫിലിം ആയി പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണമായും ബംഗളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ്. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. ‘പൈസാ പൈസാ’യ്ക്ക് ശേഷം പ്രശാന്ത് മുരളി പദ്മനാഭന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലാല്‍ബാഗ് സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്. മമ്ത മോഹന്‍ദാസിനെ കൂടാതെ സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവര്‍…
Read More » -
ആരാധികയായതില്‍ ലജ്ജിക്കുന്നു, വെറുപ്പുമാത്രം നിറഞ്ഞ ഒരു സ്ത്രീയായി മാറിപ്പോയത് ഏറെ ദു: ഖിപ്പിക്കുന്നു: കങ്കണയ്‌ക്കെതിരെ വാമിക ഗാബി
കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ചതിനെതിരെ ബോളിവുഡ് നടി കങ്കണാ റണാവത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്. മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കസ് ബാനുവാക്കി ചിത്രീകരിച്ചത്. 100 രൂപയ്ക്ക് ഇവരെ സമരത്തിന് നടത്താന്‍ ലഭിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കങ്കണയ്‌ക്കെതിരെ തുറന്നടിച്ച് എത്തിയിരിക്കുകയാണ് പഞ്ചാബി താരവും മലയാള ചിത്രങ്ങളായ ഗോദ, നയന്‍ എന്നിവയിലൂടെ സുപരിചിതയായ വാമിക ഗാബി. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്ന താന്‍ ലജ്ജിക്കുന്നുവെന്നും വെറുപ്പുമാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിപ്പോയത് ഏറെ ദു: ഖിപ്പിക്കുന്നുവെന്നും വാമിക പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. Once a fan, now just embarrassed to have ever liked her. Hindu hone ka matlab hi pyaar hai… par jab raavan andar aata hai toh aisa hi ho jata hai insaan shaayad 💔Itna ghamand,…
Read More » -
രജനികാന്തിന്റെ ലക്‌ഷ്യം ബിജെപിയ്ക്ക് വഴിയൊരുക്കുകയോ ?അങ്ങിനെ പറയാൻ കാരണം ഇതാണ്
2021 ജനുവരിയിൽ താൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും എന്ന പ്രഖ്യാപനത്തിലൂടെ രണ്ടര പതിറ്റാണ്ടായി നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമിടുകയാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത് .സിനിമയിൽ കാണും പോലെ തന്റെ ബംഗ്ളാവിന്റെ മട്ടുപ്പാവിൽ നിന്ന് രജനികാന്ത് ആത്മപ്രകാശനം നടത്തുമ്പോൾ ആരാധകർ വിളിച്ചു പറഞ്ഞു “ചരിത്രപരമായ തീരുമാനം” എന്ന് . “തമിഴ്നാട് രാഷ്ട്രീയത്തിലെ അഴിമതി തുടച്ചു നീക്കുന്ന ആത്മീയ രാഷ്ട്രീയം “എന്നാണ് തന്റെ രാഷ്ട്രീയത്തെ രജനികാന്ത് വിശേഷിപ്പിക്കുന്നത് .”ഇപ്പോൾ ഇല്ലെങ്കിൽ ഒരിക്കലുമില്ല” 70 കാരൻ പ്രഖ്യാപിച്ചു .തമിഴ് മക്കൾക്ക് വേണ്ടി മരിക്കാനും തയ്യാറെന്നും രജനികാന്ത് പ്രഖ്യാപിച്ചു . എന്തായിരിക്കും വേണമോ വേണ്ടയോ എന്ന തന്റെ ഹാംലെറ്റിയൻ ചിന്ത മാറ്റി വച്ച് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങാൻ കാരണം ?രണ്ടു കാര്യങ്ങൾ ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .ഒന്ന് ,തമിഴ്നാട് സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം മുതലാക്കുക .രണ്ട് ,തമിഴ്‍നാട് രാഷ്ട്രീയത്തിലെ കൊടുമുടികൾ ആയിരുന്ന കരുണാനിധിയും ജയലളിതയും സൃഷ്ടിച്ച ശൂന്യത നികത്തുക . 1996 മുതൽ രജനികാന്തിലെ…
Read More » -
മോഡി സർക്കാരിനെ വിറപ്പിച്ച കർഷക പ്രക്ഷോഭത്തിന്റെ മുന്നിലും പിന്നിലും ആരെന്നറിയാം
ഡൽഹിയ്ക്ക് ചുറ്റും 3 ലക്ഷത്തോളം കർഷകർ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് പൊതുകണക്ക് .കർഷക നേതാക്കൾ പറയുന്നത് കൃത്യമാണെങ്കിൽ മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിന് തയാറായാണ് അവർ വന്നിരിക്കുന്നത് . 1988 നു ശേഷമുള്ള ഏറ്റവും വലിയ കർഷക പ്രക്ഷോഭം ആണിത് .കരിമ്പിന് വില കൂട്ടണമെന്ന് ആവശ്യപ്പെട്ടും വെള്ളം,വൈദ്യുതി എന്നിവയ്ക്ക് പണം ഈടാക്കരുത് എന്നാവശ്യപ്പെട്ടും ഉള്ള പ്രക്ഷോഭത്തിൽ 5 ലക്ഷം കർഷകരെ ആണ് അന്ന് ഭാരതീയ കിസാൻ യൂണിയൻ അണിനിരത്തിയത് . 35 കർഷക സംഘടനകൾ ആണ് പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത് . 31 എണ്ണം പഞ്ചാബിൽ തന്നെയുള്ളതാണ് .ബാക്കിയുള്ളവ മധ്യപ്രദേശിലും ഹരിയാനയിലും ഉള്ളതാണ് .ഇവയിൽ 10 കർഷക സംഘടനകൾക്ക് രാഷ്ട്രീയ ബന്ധം ഉണ്ട് .ഇതിൽ 8 എണ്ണവും പഞ്ചാബിൽ നിന്നുള്ളവ ആണ് . 6 കർഷക സംഘടനകൾ ഇടത് സംഘടനകളുമായി ബന്ധമുള്ളവ ആണ് .രണ്ടെണ്ണം അകാലി ദളുമായും .പഞ്ചാബിന് പുറത്തുള്ള രണ്ട് സംഘടനകൾ കോൺഗ്രസുമായും ആം ആദ്‌മിയുമായും ബന്ധമുള്ളവ ആണ് . പ്രക്ഷോഭ രംഗത്തുള്ള…
Read More » -
ബുറേവിയുടെ ശക്തി കുറഞ്ഞു ,കേരളത്തിൽ ന്യൂനമർദ്ദം മാത്രം
ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂന മർദ്ദമായി മാറി ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിൽ എത്തും .കേരളത്തിലെ റെഡ് ,ഓറഞ്ച് അലെർട്ടുകൾ പിൻവലിച്ചു .തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ,കൊല്ലം ,ഇടുക്കി ,കോട്ടയം ,പത്തനംതിട്ട ,എറണാംകുളം ,കോഴിക്കോട്,വയനാട് ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര മർദ്ദമായി തമിഴ്‍നാട്ടിലൂടെ സഞ്ചരിച്ച് ബുറേവി ശക്തി കുറഞ്ഞായിരിക്കും കേരളത്തിൽ പ്രവേശിക്കുക .കേരളത്തിൽ പ്രവേശിക്കുമ്പോൾ വേഗം 30 മുതൽ 40 കിലോമീറ്റർ എന്നാണ് പ്രവചനം .തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദ്ദം അറബിക്കടലിൽ എത്തും .
Read More »