LIFETRENDING

അനൂപ് സത്യന്റെ ചിത്രത്തില്‍ നായിക സംവൃത സുനില്‍

ലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹത്തിന് ശേഷമുള്ള വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാല്‍ വിശ്വസിക്കാമോ എന്ന ബിജുമേനോന്‍ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്. ഇപ്പോഴിതാ താരം വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച സത്യന്‍ അന്തിക്കാടിന്റെ പുത്രന്‍ അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രത്തിലാണ് സംവൃത വീണ്ടും നായികയായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുന്നില്ലെന്ന് അനൂപ് വ്യക്തമാക്കി.

അനൂപിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, ശോഭന,ദുല്‍ഖര്‍ സല്‍മാന്‍,കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

Back to top button
error: