LIFE

  • കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ദളപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

    തമിഴകത്തിന്റെ സ്വന്തം ദളപതി വിജയിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്. നേരത്തെ എ.ആര്‍.മുരുഗദോസ് ആണ് വിജയിയുടെ 65-ാം ചിത്രം സംവിധാനം ചെയ്യുന്നതെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ സംവിധായകന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിത ആശങ്കകള്‍ക്കും കാത്തിരുപ്പുകള്‍ക്കും വിരാമമിട്ട് ദളപതി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.   നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത കോലമാവ് കോകില ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടര്‍ എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രം ജനുവരി മാസം തീയേറ്ററിലെത്തുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 2021 ല്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • യുപിഎ ചെയർപേഴ്സൺ സ്ഥാനമൊഴിയാൻ സോണിയാഗാന്ധി, അടുത്ത ചെയർപേഴ്സൺ ശരത് പവാറോ?

    മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മുടിചൂടാമന്നൻ ശരത് പവാർ യുപിഎ ചെയർപേഴ്സൺ അയേക്കും എന്ന് റിപ്പോർട്ട്. സോണിയാഗാന്ധി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു എന്നാണ് വിവരം. കുറച്ചുകാലമായി സോണിയ ഗാന്ധി ഇക്കാര്യം അടുപ്പമുള്ളവരോട് പറയുന്നു. കടുത്ത ആരോഗ്യപ്രശ്നമാണ് സോണിയ ഗാന്ധി നേരിടുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കും. കോൺഗ്രസ് അധ്യക്ഷൻ ആകാൻ രാഹുൽ ഗാന്ധി ഇതുവരെ സമ്മതം മൂളിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഇത്തവണ പൂർണ റിട്ടയർമെന്റ് ആണ് സോണിയ ഗാന്ധി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ യുപിഎ ചെയർപേഴ്സൺ സ്ഥാനവും സോണിയ ഗാന്ധി ഒഴിയുകയാണെന്ന് തന്നെയാണ് വിവരം. മറ്റു പാർട്ടികളുമായി രമ്യത യുള്ള ഒരു മുതിർന്ന നേതാവിനെയാണ് യുപിഎ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ തുടങ്ങിയവരുമായൊക്കെ ചർച്ച നടത്തേണ്ടി വരുന്ന ഘട്ടത്തിൽ രാഹുൽ…

    Read More »
  • ഐഡി കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയ താരത്തിന് സംഭവിച്ചത്‌

    തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടി മഞ്ജു വാര്യര്‍ തിരിച്ചറിയല്‍ കാര്‍ഡ് മറന്നു. തൃശൂര്‍ പുള്ള് എ.എല്‍.പി സ്‌കൂളില്‍ രാവിലെ അമ്മയ്ക്ക് ഒപ്പം എത്തി ബൂത്തിലേക്ക് കയറാന്‍ ഒരുങ്ങവെയാണ് കാര്‍ഡ് എടുത്തില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മഞ്ജു മടങ്ങിപ്പോയി കാര്‍ഡ് എടുത്ത ശേഷം വോട്ട് ചെയ്യുകയായിരുന്നു. കൈയിൽ പേനയും സാനിറ്റൈസറുമായാണ് താരം എത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സഹോദരൻ മധു വാര്യർക്ക് ഒപ്പമായിരുന്നു മഞ്ജു വോട്ട് ചെയ്യാനെത്തിയത്.

    Read More »
  • ജയറാമിന് ഇന്ന് പിറന്നാള്‍; വൈറലായി ആദ്യ ഇന്റര്‍വ്യൂ, മാഷപ്പുമായി ലിന്റോ കുര്യന്‍

    മലയാള കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം ആരാണെന്നുള്ള ചോദ്യത്തിന് അന്നും ഇന്നും ഒരുത്തരമേയുള്ള അത് ജയറാമാണ്. ജനപ്രീയ നായകന്‍ എന്ന പട്ടം ഇടക്കാലത്ത് ദിലീപ് സ്വന്തമാക്കിയെങ്കിലും മലയാളികളുടെ മനസില്‍ ജയറാമിനുള്ള സ്ഥാനം വളരെ വലുതാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിയ ജയറാമിന് ഇടക്കാലത്ത് ചുവട് പിഴച്ചെങ്കിലും താരത്തിന്റെ മൂല്യത്തിനോ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയോക്കോ കുറവ് വന്നിട്ടില്ല. തന്റെ സ്ഥിരം കോമഡി-ഫാമിലി സിനിമകളുടെ ട്രാക്കില്‍ നിന്നും മാറി ചിന്തിച്ചു തുടങ്ങിയതാണ് പ്രേക്ഷകര്‍ക്കിടയില്‍ ജയറാമിനുള്ള സ്വീകാര്യത കുറയാന്‍ മുഖ്യ കാരണം. ഇന്ന് താരത്തിന്റെ 55-ാം പിറന്നാളാണ്. സൂപ്പര്‍ കൂളായ അപ്പയ്ക്ക് കാളിദാസനും മാളവികയും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു. കൂടാതെ മലയാള സിനിമരംഗത്തെ നിരവധിപേരാണ് താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തുന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ വൈറലാകുന്നത് താരത്തിന്റെ പഴയൊരു ഇന്റര്‍വ്യൂ ആണ്. 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ജയറാം ഖത്തറില്‍ എത്തിയപ്പോള്‍ എടുത്തൊരു ഇന്റര്‍വ്യൂ ആണത്. 1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ്…

    Read More »
  • കോവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാന്‍ പത്ത് കോടി ലോണെടുത്ത് താരം

    സിനിമയില്‍ കട്ട വില്ലനായി തിളങ്ങുന്ന സോനു സുദ് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പാവം മനുഷ്യനാണ്. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ മനസലിയുന്ന, അവരുടെ വിഷമങ്ങളില്‍ കൂടെ നില്‍ക്കുന്ന വ്യക്തി. അതിനേറ്റവും മികച്ച ഉദാഹരണങ്ങളാണ് കോവിഡ് കാലത്തെ താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് കാലത്ത് താരം ജനങ്ങള്‍ക്കായി ചെയ്ത സഹായങ്ങള്‍ വിലമതിക്കാനാവത്തതാണ്. ഇതിനായി അദ്ദേഹം പണം സ്വരൂപിച്ചത് മുംബൈയിലുള്ള തന്റെ എട്ട് കെട്ടിടങ്ങള്‍ പണയം വെച്ചാണ്. ഇതില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് അദ്ദേഹം അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയത് ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്നതിലൂടെയാണ് സോനു സുദ് എന്ന മനുഷ്യന്‍ ജനശ്രദ്ധ നേടിത്തുടങ്ങിയത്. മഹാരാഷ്ട്രയില്‍ കുടുങ്ങിയ 350 ഓളം അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം വീടുകളിലെത്തിക്കാന്‍ താരം മുന്‍കൈ എടുത്തു. കര്‍ണാടക, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടേക്കുള്ള തൊഴിലാളികള്‍ക്കായി പത്തോളം ബസൊരുക്കിയാണ് താരം അവരെ വീട്ടിലെത്തിച്ചത്. മഹരാഷ്ട്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് സോനു ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പാക്കിയത്. പഞ്ചാബിലേക്ക് 1500 പിപി…

    Read More »
  • ‘അവള്‍ അപ്പടിതാന്‍’; തമിഴില്‍ സില്‍ക് സ്മിതയായി അനസൂയ

    ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ നടി സില്‍ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു. അവള്‍ അപ്പടിതാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജാണ് സില്‍ക് സ്മിതയായി വേഷമിടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കെ.എസ് മണികണ്ഠനാണ്. നേരത്തെ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന പേരില്‍ സില്‍ക് സ്മിതയുടെ കഥ പറഞ്ഞ ഹിന്ദി ചിത്രമിറങ്ങിയെങ്കിലും തമിഴില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. സില്‍ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് ഒക്ടോബറില്‍ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, സിനിമയിലെ അഭിനേതാക്കളെയോ അണിയറപ്രവര്‍ത്തകരെയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താന്‍ സില്‍ക് സ്മിതയായെത്തുന്നുവെന്ന സൂചനകള്‍ നല്‍കിയത്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ. തെലുങ്കിലെ പ്രശസ്ത അവതാരക കൂടിയാണ് താരം. View this post on Instagram A post shared by Anasuya Bharadwaj (@itsme_anasuya)

    Read More »
  • മറഞ്ഞിരുന്ന ക്രൂരത ,സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് ,ലക്‌ഷ്യം പണം മാത്രം

    ഭിന്നശേഷിക്കാരിയായ ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് .പിന്നാലെ 100 പവനും 7 ലക്ഷം രൂപ വിലയുള്ള കാറും ചോദിച്ച് വാങ്ങി .ധാരാളം പണം വേറെയും വാങ്ങി .ഉത്രയുടെ അച്ഛൻ വിജയസേനനെയും സഹോദരൻ വിഷ്ണുവിനെയും വിസ്തരിച്ചപ്പോൾ ആണ് ഈ വിവരങ്ങൾ പറഞ്ഞത് . വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഭർതൃ വീട്ടുകാർ ഉത്രയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി .ഭർതൃ വീട്ടിൽ വച്ച് ആദ്യ തവണ പാമ്പുകടി ഏറ്റപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു .എന്നാൽ സർപ്പദോഷം കൊണ്ടാണെന്ന് സൂരജ് പറഞ്ഞു വിശ്വസിപ്പിച്ചു . മരണ ശേഷം സ്വത്തിനായി സൂരജ് വഴക്കിട്ടു .ഇതാണ് സംശയങ്ങൾക്ക് കാരണമായത് .ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താൻ ആണെന്ന് സഹോദരൻ വിഷ്ണു മൊഴി നൽകി .സൂരജിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഹാജരാക്കിയത് .ഇന്ന് നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞ മെയ് മാസത്തിൽ ആണ് അഞ്ചൽ സ്വദേശി…

    Read More »
  • ശീമാട്ടിയിലെ ഒളി ക്യാമറ :കോട്ടയത്തെ സ്ത്രീകൾ ഭീതിയിൽ,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംഭവത്തിന് ഇരയായ ആരതി കാർജറ്റ് -Exclusive video

    ശീമാട്ടിയിൽ സ്ത്രീകളുടെ ട്രയൽ റൂമിലെ ഒളിക്യാമറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി ഇരയായ അഡ്വ .ആരതി കാർജറ്റ് .ഇത് ആദ്യത്തെ സംഭവം ആകില്ലെന്ന് ആരതി ഉറപ്പിച്ച് പറയുന്നു .ഒരാൾ മാത്രം അറിഞ്ഞുകൊണ്ടും ഇത് നടക്കില്ല .പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന്  17 സ്ത്രീകളുടെ ദൃശ്യങ്ങൾ  ആണ് കണ്ടെടുത്തത്.ശീമാട്ടിയെ വിശ്വസിച്ചാണ് അവിടെ വസ്ത്രം വാങ്ങാൻ പോയത് .ഇക്കാര്യം മാനേജ്‌മെന്റ് ശ്രദ്ധിക്കണമായിരുന്നുവെന്നും ആരതി കാർജറ്റ് NewsThen – നോട് പറഞ്ഞു . “ശീമാട്ടിയിലെ സ്ഥിരം സന്ദർശകയാണ് ഞാൻ .ഞാനും മകനും കൂടിയാണ്  ശീമാട്ടിയിൽ പോയത് .വസ്ത്രമെടുത്ത് ട്രയൽ റൂമിൽ കയറി വസ്ത്രം മാറ്റുമ്പോൾ അടുത്ത ട്രയൽ റൂമിൽ നിന്ന് മൊബൈൽ ഫോൺ കണ്ടു .റെക്കോർഡ് ചെയ്യുകയാണ് എന്ന് സംശയം തോന്നിയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ആ ട്രയൽ റൂമിൽ മുട്ടി .എന്നാൽ ആദ്യമൊന്നും വാതിൽ തുറന്നില്ല .പിന്നീട് ഒച്ച വച്ചപ്പോൾ ശീമാട്ടിയുടെ സെയിൽസ് മാൻ വാതിൽ തുറന്ന് ഇറങ്ങി വന്നു .ചോദ്യം ചെയ്തപ്പോൾ ആദ്യം അയാൾ നിഷേധിച്ചു…

    Read More »
  • കർഷകരെ പിന്തുണയ്ക്കാത്തതിൽ വിരാട് കോലിക്ക് നേരെ യുവതിയുടെ പ്രതിഷേധം

    പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള കർഷകരെ പിന്തുണയ്ക്കാത്തതിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് നേരെ യുവതിയുടെ പ്രതിഷേധം. സിഡ്‌നിയിൽ ഓസ്ട്രേലിയക്കെതിരെ ഉള്ള മൂന്നാം ട്വന്റി20 മത്സരത്തിനിടയിൽ ആയിരുന്നു പ്രതിഷേധം. മൈതാനത്തു നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു കോലി. കോലിയെ കണ്ട യുവതി “കർഷകരെ പിന്തുണയ്ക്കൂ” എന്ന് വിളിച്ചു പറഞ്ഞു. കടുത്ത ഭാഷയിലായിരുന്നു കോലിക്ക് നേരെയുള്ള യുവതിയുടെ പ്രതിഷേധം. കോലി യുവതിയെ നോക്കുന്നതും തിരിഞ്ഞു നടക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരാൾപോലും കർഷക സമരത്തോട് പ്രതികരിക്കാത്തത് ആണ് യുവതിയെ പ്രകോപിപ്പിച്ചത്. ബോക്സിംഗ് താരം വിജേന്ദർ സിംഗ് അടക്കമുള്ളവർ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

    Read More »
  • ബ്രഹ്മാണ്ഡ സംവിധായകനെ ആകര്‍ഷിച്ച സംഗീതം മലയാള സിനിമയിലേത്

    ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന ഖ്യാതി നേടിയ വ്യക്തിയാണ് ശങ്കര്‍. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം തമിഴ് സിനിമയെ ഓരോ പടി മുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കമല്‍ഹാസനെ നായകനാക്കി തന്റെ തന്നെ ചിത്രമായ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുകയാണ് ശങ്കര്‍. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ഇപ്പോള്‍ സംവിധായകന്‍ ശങ്കറിന്റെ ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. പോയ വര്‍ഷം തന്നെ ഏറ്റവും സ്വാധീനിച്ച പ്രീയപ്പെട്ട ചിത്രങ്ങളെപ്പറ്റിയാണ് ശങ്കര്‍ ട്വീറ്റില്‍ പറയുന്നത്. അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതവുമുണ്ട്. ജല്ലിക്കെട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ആയതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. ഇതിനിടയിലാണ് ചിത്രത്തിന് ബ്രഹ്മാണ്ഡ സംവിധായകന്റെ അഭിനന്ദനവും ലഭിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം നിര്‍വ്വഹിച്ച ഏഴാമത്തെ ചിത്രമാണ് ജല്ലിക്കെട്ട്‌

    Read More »
Back to top button
error: