LIFENEWS

ശബ്ദരേഖ ചോർന്നതിനു പിന്നാലെ സ്വപ്നയ്ക്ക് സുരക്ഷാഭീഷണിയും, ജയിൽ വകുപ്പ് പ്രതിസന്ധിയിൽ

ജയിലിൽ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷ് കോടതിയെ അറിയിച്ചതോടെ വെട്ടിലായത് ജയിൽവകുപ്പാണ്. നേരത്തെ സ്വപ്നയുടെത് എന്ന് പറയുന്ന ശബ്ദം പുറത്തുവന്നതും ജയിൽ വകുപ്പിനെ വിവാദത്തിൽ ആക്കിയിരുന്നു.

അന്വേഷണ ഏജൻസികൾക്ക് സ്വപ്ന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന്‌ ജയിൽ വകുപ്പ് കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വപ്നയ്ക്ക് സുരക്ഷാഭീഷണി ഇല്ലെന്നും നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട് എന്നും കോടതിയെ അറിയിക്കുമെന്നും വിവരമുണ്ട്.

Signature-ad

വനിതാ ജയിലിൽ പുരുഷ ഉദ്യോഗസ്ഥരില്ല ഔദ്യോഗിക ആവശ്യത്തിനായി ഒന്നോ രണ്ടോ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് ഇതിനിടെ അവിടെ വന്നിട്ടുള്ളത്. പിന്നെ വന്നിട്ടുള്ളത് ഇ ഡി, കസ്റ്റംസ്,വിജിലൻസ് ഉദ്യോഗസ്ഥരാണ്. സ്വപ്നയെ കാണാൻ വീട്ടുകാരും വന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ജയിലിലുള്ള എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കാമെന്ന നിലപാടിലാണ് ജയിൽവകുപ്പ്. സുരക്ഷ നൽകാനുള്ള കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ജയിൽ വകുപ്പ് ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുക

സ്വപ്നയുടേത് എന്ന് പറയുന്ന ശബ്ദരേഖയെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. ശബ്ദം സ്വപ്നയുടേതാണോ, റെക്കോർഡ് ചെയ്ത് ജയിലിൽ വെച്ചാണോ എന്നത് സംബന്ധിച്ച് ഒരു വ്യക്തതയില്ല.

Back to top button
error: