നടി മേഘ്ന രാജിനും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19

‌ടി മേഘ്ന രാജിനും കുഞ്ഞിനും കു‌ടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ന‌‌ടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. മേഘ്നയുടെ അമ്മ പ്രമീളക്ക് കഴിഞ്ഞ ദിവസം പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കിയത്.

‘എനിക്കും മാതാവിനും പിതാവിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ ഞങ്ങളെ സന്ദര്‍ശിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ചികിത്സയിലാണ് ആരും പരിഭ്രമിക്കരുതെന്ന് ചീരുവിന്‍റെ(ചിരഞ്ജീവി സര്‍ജ) ആരാധകരോട് അപേക്ഷിക്കുന്നു. കുഞ്ഞു ചിരു എപ്പോഴും എന്‍റെ പരിചരണത്തില്‍ തന്നെയുണ്ട്‌ കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ കോവിഡിനെ തോല്‍പ്പിച്ച്‌ വിജയശ്രീലാളിതരായി
തിരിച്ചുവരും- മേഘ്ന കുറിച്ചു.

കഴിഞ്ഞ ജൂണിലാണ് മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തു‌ടര്‍ന്ന് മരിച്ചത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്‍റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍.ഒക്‌‌ടോബറിലായിരുന്നു മകന്‍ ജനിച്ചത്. കുഞ്ഞിന്‍റെ തൊട്ടില്‍ ചടങ്ങ് അടുത്തിടെയാണ് വളരെ വിപുലമായി ആഘോഷിച്ചത്. പേരിടല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *