സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി എസ് സരിതിന്റെയും മൊഴിയുമായി ബന്ധപ്പെട്ട അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേയ്ക്ക് തിരിയുന്നു. മൊഴികളിൽ 4 മന്ത്രിമാരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടെന്നാണ് സൂചന. മന്ത്രിമാരും ഇവരും തമ്മിലുള്ള അടുപ്പവും ഇടപാടുകളും മൊഴികളിൽ വിശദമാക്കുന്നു എന്നാണ് വിവരം.
സ്വപ്നയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അപ്പോൾ സ്വപ്നയും സരിതും നൽകിയ മൊഴികൾ ആണ് കസ്റ്റംസ് രഹസ്യ രേഖയായി കോടതിയിൽ നൽകിയത്.
ഈ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമർശിച്ചു. മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും മൊഴികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.