ബ്രഹ്മാണ്ട ചിത്രവുമായി സംവിധായകന്‍ വിനയനെത്തുന്നു

ലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായ സംവിധായകന്‍ വിനയന്‍ പുതിയ ചിത്രവുമായി എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ വലിയൊരു താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്‍പത് താരങ്ങളുടെ പേര് അണിയറ പ്രവര്‍ത്തകരാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന നടന്റെ പേര് സസ്‌പെന്‍സായി മറച്ച് വെച്ചിരിക്കുന്നതിന് പിന്നിലും കാരണമുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളെപ്പറ്റി പ്രേക്ഷകര്‍ അറിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് സംവിധായകനും സംഘവും. മലയാളത്തിലെ ഒരു യുവതാരമാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നതെന്നും സൂചനകളുണ്ട്.

ചിത്രത്തിലെ വേലായുധപ്പണിക്കരെന്ന കേന്ദ്ര കഥാപാത്രത്തെ ആരായിരിക്കും വെള്ളിത്തിരയില്‍ അവതരിപ്പിക്കുക ന്നെ ആകാംക്ഷയിലാണ് മലയാള സിനിമാ പ്രേക്ഷകര്‍. തല്‍ക്കാലം ഈ കാത്തിരിപ്പ് ഇങ്ങനെ തുടരട്ടെയെന്നും അതിനൊരു സുഖമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍, മണിക്കുട്ടന്‍ മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ തുടങ്ങി അന്‍പതോളം താരങ്ങളുടെ പേര് വിവരങ്ങളാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് പത്തൊമ്പതാം നൂറ്റാണ്ടെന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറും കലാസംവിധാനം നിര്‍വ്വഹിക്കുന്നത് അജയന്‍ ചാലിശ്ശേരിയുമാണ്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ്, പട്ടണം റഷീദ് മേക്കപ്പ്, ധന്യാ ബാലാകൃഷ്ണന്‍ കോസ്റ്റിയൂംസ്, സതീഷ് സൗണ്ട് ഡിസൈനിംഗ്, കൃഷ്ണമൂര്‍ത്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *