പൃഥ്വിരാജിന്റെ ‘കുരുതി’ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങള്‍ വൈറല്‍

പൃഥ്വിരാജിനെ നായകനാക്കി മനുവാര്യര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തിയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ പോസ്റ്ററിലെ ‘കുരുതി’- ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! എന്ന ടാഗ് ലൈന്‍ ഇതിനോകം തന്നെ ശ്രദ്ധ നേടിയിരുന്നു.

സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

പൃഥ്വിരാജിനെ കൂടാതെ റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

 

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി.

Leave a Reply

Your email address will not be published. Required fields are marked *