ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര ഒന്നിക്കുന്ന “അനുരാധ Crime No.59/2019” ഒരുങ്ങുന്നു

ന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്.

ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുരാധ Crime No.59/2019’. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്.

ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വീടിന്റെ നിർമ്മാണത്തിനായി അവധിയിൽ കഴിയുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുള്ള അന്വേഷണത്തിൽ മാതാപിതാക്കളിൽ നിന്ന് സുരക്ഷിതമായ അടിത്തറയില്ലാത്ത ഒരു സ്ത്രീയുടെ ജീവിതവുമാണ് ചിത്രത്തിലൂടെ പറയുന്നത്.

ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.വിഷ്ണു ഉണ്ണികൃഷ്ണൻ ഒഴികെ മറ്റെല്ലാ താരങ്ങളും ചിത്രത്തിൽ ജോയിൻ ചെയ്തു.35 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാവുന്ന ചിത്രത്തിൽ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ- ഡിക്സൺ പൊഡുത്താസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവിൽകോട്ട, എഡിറ്റര്‍- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടര്‍- അരുൺലാൽ കരുണാകരൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷന്‍ മാനേജർ- വിനോദ് എ എന്നിവരാണ് അണിയറ പ്രവർത്തകർ.

 

Leave a Reply

Your email address will not be published. Required fields are marked *