നാനും റൗഡി താന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നയന്‍താര സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാതുവാക്കുള്ള രണ്ട് കാതല്‍ ചിത്രീകരണം ആരംഭിച്ചു.
2020 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചിത്രം കോവിഡ് വന്നതോടെ നീണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ സംവിധായകന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. നാനും റൗഡി താന്‍ പോലെ കാതുവാക്കുള്ള രണ്ട് കാതലും ഒരു റൊമാന്റിക് കോമഡി എന്റര്ടൈനറായിട്ടായിരിക്കും ഒരുക്കുകയെന്ന് സംവിധായകന് പറഞ്ഞു.
കുഞ്ചാക്കോ ബോബനേയും നയന്‍താരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിച്ച് കൊണ്ടിരുന്നത്. നിഴലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും താരം വിഘ്നേഷ് ശിവന് ചിത്രത്തില്‍ എത്തിച്ചേരുക.