പ്രശസ്ത സീരിയൽ താരം വി ജെ ചിത്രയുടെ മരണത്തിന് കാരണം പ്രതിശ്രുത വരൻ ഹേമന്തിന്റെ സംശയ രോഗവും.ഒപ്പം അഭിനയിക്കുന്നവരെ ചൊല്ലി ഹേമന്ത് ചിത്രയോട് വഴക്കിട്ടിരുന്നു.
അഭിനയം നിർത്തണമെന്ന് ഹേമന്ത് ആവശ്യപ്പെട്ടിരുന്നു. ചിത്രയുടെ ആത്മഹത്യ ഉണ്ടായ ദിവസവും വഴക്കുണ്ടായിരുന്നു. “തൂങ്ങിച്ചാകൂ “എന്ന് പറഞ്ഞാണ് അന്ന് ഹേമന്ത് പുറത്തേക്ക് ഇറങ്ങിയത്.ഇക്കാര്യം ഹേമന്ത് പോലീസിനോട് സമ്മതിച്ചു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഹേമന്തിനെ അറസ്റ്റ് ചെയ്തത്.ഇയാളെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.