LIFETRENDING

ടൊവിനോയായി വിക്രാന്ത്; ഫോറന്‍സിക് ബോളിവുഡിലേക്ക്

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫോറന്‍സിക്. കോവിഡിന് മുമ്പ് പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ തിയേറ്ററുകളില്‍ വിജയകരമായിരുന്നു ചിത്രം. മംമ്ത മോഹന്‍ദാസ് ആയിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രം ബോൡവുഡിലേക്ക് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

Signature-ad

വിക്രാന്ത് മസേയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ബോളിവുഡിലേക്കെത്തിക്കുന്നത്. ഫോറന്‍സിക്കില്‍ മംമാതാ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്ര ആരാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്.
ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആയ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നായിരുന്നു ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ പോലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്. ഇവരെക്കൂടാതൈ സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു

Back to top button
error: