ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയില്‍ മലയാളി നടനും

സംഭവബഹുലമായ 2020 അവസാനിക്കുമ്പോള്‍ പോയ വര്‍ഷത്തില്‍ സംഭവിച്ച കാര്യങ്ങളുടെ കണക്കെടുക്കുക പതിവാണല്ലോ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് പോയ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയെപ്പറ്റിയാണ്.

പട്ടികയില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാലും കീര്‍ത്തി സുരേഷും ഇടം പിടിച്ചിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. മലയാളത്തില്‍ നിന്നും ഒരു താരം ഈ പട്ടികയില്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

2020 ല്‍ ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്ത താരം തെലുങ്ക് നടനായ മഹേഷ് ബാബുവാണ്. മഹേഷ് ബാബുവിന് പിന്നാലെ പവന്‍ കല്യാണ്‍, വിജയ്, ജൂനിയര്‍ എന്‍.ടി.ആര്‍, തരക്, സൂര്യ, അല്ലു അര്‍ജുന്‍, റാം ചരണ്‍, ധനുഷ് എന്നിവരാണ് പിന്‍നിരയിലുള്ളത്. ഏറ്റവംു കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്ത നടി മലയാളിയായ കീര്‍ത്തി സുരേഷാണ്. കാജല്‍ അഗര്‍വാ, സാമന്ത, രശ്മിക, പൂജ ഹെഗ്‌ഡേ, തപ്‌സി പന്നു, തമന്ന തുടങ്ങിയവരാണ് ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട മറ്റ് സൗത്ത് ഇന്ത്യന്‍ നടിമാര്‍.

Leave a Reply

Your email address will not be published. Required fields are marked *