നടിയും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായി രോഹിത് പി.നായരാണ് വരന്‍.
ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. വത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്.
അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് താരം ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരിക്കെ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ പര്യവസാനമാകുന്നത്.