നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ്

ടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ രാകുല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തനിക്ക് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും സമ്പര്‍ക്കവിലക്കില്‍ പോയിരിക്കുകയാണെന്നും രാകുല്‍ വ്യക്തമാക്കി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ഉടന്‍ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുല്‍ അഭ്യര്‍ഥിച്ചു.

നാഗാര്‍ജുന നായകനായ മന്‍മദുഡു2, മര്‍ജാവാന്‍, സിംല മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളിലാണ് രാകുല്‍ കഴിഞ്ഞ വര്‍ഷം വേഷമിട്ടത്. ഹിന്ദി, തെലുങ്കു, തമിഴ് ഭാഷകളിലായി ഏഴോളം ചിത്രങ്ങളില്‍ ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

https://www.facebook.com/ActressRakulPreet/posts/254161136069071

Leave a Reply

Your email address will not be published. Required fields are marked *