വിമാനം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യയായ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പല ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.
താരത്തിന്റേതായി പുറത്ത് വരുന്ന സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ ആരാധകര്‍ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അത്തരത്തില്‍ സമൂഹമാധ്യമത്തില്‍ കാമുകന്റെ പേരെന്താണെന്നുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത് കാമുകനായ അര്‍ജുന്‍ രവീന്ദ്രനുമൊത്ത് നില്‍ക്കുന്ന സ്റ്റാറ്റസായി ഇട്ടാണ്.
അര്‍ജുനുമായി കഴിഞ്ഞ നാല് വര്‍ഷമായി ദുര്‍ഗ പ്രണയത്തിലാണെന്നും താരം പറയുന്നു. സിനിമ നിര്‍മ്മാതാവാണ് അര്‍ജുന്‍ രവീന്ദ്രന്‍. മുമ്പും സമൂഹമാധ്യമങ്ങളില്‍ അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ ദുര്‍ഗ പങ്ക് പങ്കുവെച്ചിട്ടുണ്ട്.