LIFE
-
‘ഉണ്ണീശോ’; ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ ഗാനം
ഗോപിസുന്ദറിന്റെ ആദ്യ ക്രിസ്മസ് കരോൾ വീഡിയോ ഗാനം റിലീസിംഗിന് തയ്യാറായി. പാടിയിരിക്കുന്നത് പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യു ആണ്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറിൽ ആദ്യമായി ഗോപി സുന്ദറിൻ്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്. ഉണ്ണീശോ – തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിൻ്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. നമുക്ക് നഷ്ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും, വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്.. ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട്.. എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മെറിൽ ആൻ മാത്യു, കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു – നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കർ ദാസിന്റെയും അഭിലാഷിന്റേയും കീഴിൽ കർണാടിക് – വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൻ മാത്യു നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ…
Read More » -
‘നമുക്ക് വളരാം, നന്നായി വളർത്താം’; പാരന്റിംഗ് ബോധവല്‍ക്കരണ വീഡിയോയുമായി താരങ്ങള്‍
കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാൽ പലപ്പോളും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാർക്കുമില്ല. ശരിയെന്ന രീതിയിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് ദോഷമായി മാറുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ‘നമുക്ക് വളരാം, നന്നായി വളർത്താം’ എന്ന പാരൻ്റിംഗ് ബോധവൽക്കരണ ക്യാംപെയ്ൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുടെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. കുട്ടികളോട് പറയാനും ചെയ്യാനും പാടില്ലാത്ത കാര്യങ്ങളാണ് വിഡിയോയില്‍ പറയുന്നത്. സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പും യുനിസെഫ് ഇന്ത്യയും സംയുക്തമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നീ കറുത്തതാ, മെലിഞ്ഞതാ, തടിയനാ, നിനക്ക് പൊക്കമില്ല, നിന്നെ കാണാന്‍ കൊള്ളില്ല തുടങ്ങിയ കാര്യങ്ങള്‍ തമാശക്ക് പോലും കുട്ടികളോട് പറയരുത്. അത് അവരുടെയുള്ളില്‍ അപകര്‍ഷത ബോധവും ആത്മവിശ്വാസക്കുറവും വളര്‍ത്തും. ശാരീരിക…
Read More » -
രാജ്യാന്തരത്തിളക്കം; ഇന്ത്യൻ പനോരമയിൽ 5 മലയാള സിനിമകൾ
51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. പ്രദീപ് കളിയപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം ബഷീറിന്റെ കെട്ട്യോൾ ആണെന്റെ മാലാഖ, സിദ്ധിഖ് പറവൂരിന്റെ താഹിറ, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്നീ 4 സിനിമകളാണു 20 സിനിമകളുടെ പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഫിലിം ഫെഡറേഷൻ നിർദേശിച്ച 3 ചിത്രങ്ങളിലാണ് കപ്പേള ഇടംപിടിച്ചത്.. 183 സിനിമകളിൽ നിന്ന് 23 എണ്ണമാണ് പനോരമയിൽ ഇടം പിടിച്ചത്. 3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയിൽ ഇടം പിടിച്ചിട്ടുണ്ട്. സംവിധായകൻ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ പനോരമ ജൂറിയിൽ മലയാളിയായ യു. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരായിരുന്നു അംഗങ്ങൾ. 20 സിനിമകളിൽ നിന്നാകും ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലേക്കുള്ള 2 സിനിമകൾ തിരഞ്ഞെടുക്കുക. ജനുവരി 16 മുതൽ 24വരെയാണ് ഗോവയിലെ രാജ്യാന്തര ചലച്ചിത്രോൽസവം.
Read More » -
ലാല്‍ജോസ് ചിത്രം ” മ്യാവൂ “
സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ” മ്യാവൂ ” എന്നു പേരിട്ടു. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന “മ്യാവൂ “എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു.
Read More » -
ഫഹദ് ഫാസിലിനൊപ്പം പാട്ടില്‍ ചേരാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍
മലയാളത്തില്‍ സംവിധാനം ചെയ്തത് ആകെ രണ്ട് സിനിമകള്‍ മാത്രം. എന്നിട്ടും ഒരു സംവിധാനയകന്റെ ചിത്രത്തിനായി വര്‍ഷങ്ങളോളം പ്രേക്ഷകര്‍ കാത്തിരിക്കണമെങ്കില്‍ അയാളുടെ പേര് അല്‍ഫോണ്‍സ് പുത്രന്‍ എന്നായിരിക്കണം. നേരം എന്ന കൊച്ചു ചിത്രവുമായെത്തി പ്രേക്ഷക മനസില്‍ ഇടം പിടിച്ച പുത്രന്റെ രണ്ടാമത്തെ ചിത്രമായ പ്രേമം റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ചിത്രം വലിയ വിജയമായിരുന്നു. നിവിന്‍ പോളി എന്ന താരത്തിന്റെ തമിഴ്‌നാട്ടിലെ പ്രേക്ഷക പ്രീതി വര്‍ധിപ്പിക്കുന്നതില്‍ പ്രേമം വലിയ പങ്ക് വഹിച്ചിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റേതായി ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷം തികയുകയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അല്‍ഫോന്‍സ് പുത്രന്‍ തന്റെ മൂന്നാമത്തെ ചിത്രം ഈയിടെ പ്രഖ്യാപിച്ചിരുന്നു. പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും എത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഒരു ഫസ്റ്റ്…
Read More » -
ഇവരാണാ ചെറുപ്പക്കാര്‍: നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു
കൊച്ചിയിലെ ഹൈപ്പര്‍ മാളില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു. കേസില്‍ പുരോഗതിയില്ലെന്നുള്ള ആരോപണ ശരങ്ങള്‍ മുറുകുന്നതിനിടെയാണ് മറ്റ് വഴികളില്ലാതെ പോലീസ് ചെറുപ്പക്കാരുടെ ചിത്രം പുറത്ത് വിട്ടത്. മാളിലെ പ്രവേശന കവാടത്തില്‍ ഇവര്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ പോയതാണ് കേസില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്. പ്രതികളിലേക്കെത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇതോടെ പോലീസിന്റെ മുന്നില്‍ അടയുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്നുറപ്പില്ലാത്ത സാഹചര്യത്തിലാണ് പുറത്ത് വിടാതിരുന്നത്. കേസില്‍ സമ്മര്‍ദ്ദം ഉയര്‍ന്നതോടെ മറ്റ് വഴികളില്ലാതെയാണ് പോലീസ് ഫോട്ടോ പുറത്ത് വിട്ടത്. മെട്രോ സ്‌റ്റേഷനിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസം കുടുംബവുമൊത്ത് മാളിലെത്തിയ നടിയുടെ ശരീരത്തില്‍ ചെറുപ്പക്കാര്‍ സ്പര്‍ശിക്കുകയായിരുന്നു. അറിയാതെ സംഭവിച്ചതായിരിക്കുമെന്നാണ് ആദ്യം താരം കരുതിയിരുന്നത്. പിന്നീട് തനിക്കരികിലെത്തിയ സഹോദരി എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചപ്പോഴാണ് മനപൂര്‍വ്വം തന്റെ ശരീരത്തില്‍ കൈവെച്ചതാണെന്ന് മനസിലായത്. പിന്നീട് ഇതേ ചെറുപ്പക്കാര്‍…
Read More » -
ജയസൂര്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒഴിവായത് വന്‍ ദുരന്തം
ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “എന്ന സിനിമയുടെ ചിത്രീകരണ ത്തിനിടയിൽ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം…!! ഡ്യൂപ്പ് ചെയ്യൂമായിരുന്നിട്ടും തന്നാൽ കഴിയും വിധം ആ ഷോട്ട് ന്നന്നാക്കുവാൻ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലോകേഷണിൽ പലരെയും ഞെട്ടിച്ചു എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര ക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
Read More » -
അമീറായുടെ നാലാമത്തെ പോസ്റ്റര്‍ റിലീസായി.
കോവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച “അമീറാ’ ഉടന്‍ റിലീസിനെത്തുന്നു.,കോവിഡ് വന്ന് സിനിമ മേഖല നിശ്ചലമായപ്പോഴാണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വൈറലായിരുന്നു. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്. ബാലനടി മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛന് അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരന് ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു.അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു… ഇവര്‍ക്കൊപ്പം കോട്ടയം പുരുഷന്, സംവിധായകന് ബോബന് സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന…
Read More » -
നടിയെ അപമാനിച്ച പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു
മലയാളത്തിലെ യുവനടിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് കേരള പോലീസ്. മാളില്‍ വെച്ച് ചെറുപ്പക്കാര്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്ന് തന്നെ പിന്തുടര്‍ന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് നടി പറഞ്ഞെങ്കിലും വനിതാ കമ്മീഷനും കേരള പോലീസും സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെന്നും ചെറുപ്പക്കാരെ തിരഞ്ഞറിഞ്ഞെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മാളിന്റെ പ്രവേശന കവാടത്തില്‍ വെച്ചിട്ടുള്ള രജിസ്റ്ററുകളും പോലീസ് പരിശോധിച്ചിരുന്നു. പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തെപ്പറ്റിയും പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രതികള്‍ മാസ്‌ക് വെച്ചിരുന്നതിനാല്‍ ഇവരുടെ മുഖം തിരിച്ചറിയുന്നതിന് പോലീസിന് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്.വനിത, യുവജന കമ്മീഷനുകള്‍ സംഭവത്തില്‍ പോലീസിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവശേഷം പോലീസിന് പരാതി നല്‍കിയില്ലെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ തന്റെ ദുരനുഭവം കുറിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കൊച്ചി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ കളമശേരി പോലീസിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന്…
Read More »
