LIFE
-
ഇന്ദ്രൻസിന്റെ “വിത്തിന്‍ സെക്കന്‍ഡ്സ് “
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വിത്തിന്‍ സെക്കന്‍ഡ്സ് “.സുധീര്‍ കരമന,അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബോള്‍ എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ,തിരക്കഥ, സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍-അയൂബ് ഖാന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസെെന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബെെജു ബാലരാമപുരം,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യകല-റോസ്മേരി ലില്ലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ്,അസോസിയേറ്റ് ഡയറക്ടര്‍-ബാബു ചേലക്കാട്,അസിസ്റ്റന്റ് ഡയറക്ടര്‍മാർ -അഭിലാഷ് ,വിഷ്ണു,സുധീഷ്,സൗണ്ട് ഡിസെെന്‍-ആനന്ദ് ബാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകൾ-നസീര്‍ കൂത്തുപറമ്പ്,രാജന്‍ മണക്കാട്. കൊല്ലം,കുളത്തുപ്പുഴ,ആര്യങ്കാവ്,തെന്മല എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ” വിത്തിന്‍ സെക്കന്‍ഡ്സ് ” ജനുവരി നാലിന് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
അകലങ്ങളിൽ ഇരുന്ന് അടുപ്പം ഉണ്ടാക്കുന്നതെങ്ങനെ? അകലെ ഇരിക്കുന്നവർക്കുമില്ലേ രസകരമായ പ്രണയം?
അകലങ്ങളിൽ ഇരുന്നുള്ള പ്രണയം ആധുനികകാലത്ത് ചെറുതല്ലാത്ത വെല്ലുവിളിയാണ്. അകന്നിരിക്കുമ്പോൾ ഇരുവരും പ്രണയത്താൽ കെട്ടപ്പെട്ടവർ ആയിരിക്കുന്നത് എങ്ങനെ? വിളിയും ചാറ്റും ഉണ്ടെങ്കിൽ എല്ലാം ആയി എന്ന് കരുതേണ്ടതില്ല. വൈകാരികമായ അടുപ്പം ഉള്ള എന്തെങ്കിലും പരസ്പരം പങ്കിടുന്നത് നന്നാവും. അതൊരു പക്ഷേ ഒരു പെർഫ്യൂം ആകാം, ഒരു ചെറിയ സമ്മാനം ആകാം. നിങ്ങൾ തൊട്ടടുത്തുണ്ട് എന്ന വൈകാരിക അനുഭവം അത് നൽകും. എപ്പോഴും മിണ്ടുക എന്നുള്ളതല്ല എങ്ങനെ മിണ്ടുന്നു എന്നുള്ളതിലാണ് കാര്യം.എത്ര സംസാരിക്കുന്നു എന്നതിലല്ല കാര്യം, എന്ത് സംസാരിക്കുന്നു എന്നതിലാണ്. പരസ്പരം മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുക. സന്തോഷത്തിന് താക്കോൽ ആശയവിനിമയത്തിൽ ആണ്. വിശ്വാസം ഒരു ബന്ധത്തിന്റെ ആണിക്കല്ലാണ്. അകന്നിരിക്കുന്ന ബന്ധങ്ങളിൽ നെഗറ്റീവ് ചിന്തകൾക്ക് ധാരാളം ഇടമുണ്ട്. ഈ സാഹചര്യത്തിൽ മനസ്സ് തുറന്നു സംസാരിക്കുക എന്നതാണ് സുപ്രധാനമായ കാര്യം. നമ്മൾ നമ്മളെ വിശ്വസിക്കുക എന്നതാണ് ആദ്യത്തെ കടമ. പങ്കാളിയുമായി പഴയ ഓർമ്മകൾ പങ്കു വെക്കുക മാത്രമല്ല പുതിയ ഓർമ്മകൾ ഉണ്ടാക്കുക കൂടി വേണം. ഇപ്പോൾ സിനിമകളൊക്കെ…
Read More » -
‘വിക്രം വേദ’ ഹിന്ദി റീമേക്ക്; ഹൃത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും വരുന്നു
വിജയ് സേതുപതിയും മാധവനും ഒരുമിച്ചഭിനയിച്ച വിക്രം വേദ എന്ന ചിത്രം ആരാധകര്‍ക്കിടയില്‍ ഏറെ സ്വികാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരുഖ് ഖാന്‍ അടക്കമുള്ള താരങ്ങളാണ് ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമായിരിക്കും വിക്രം വേദയിലെ പ്രധാന വേഷത്തിലെത്തുകയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ ട്രെഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. മാധവന്‍ അവതരിപ്പിച്ച വേഷത്തിലാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്നത് വ്യക്തമായിട്ടില്ല. പുഷ്കറും ഗായത്രിയും ചേര്‍ന്നായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി റീമേക്കും ഇവര്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് നീരജ് പാണ്ഡെയാണ്.
Read More » -
ലൈംഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ദമ്പതികൾക്കിടയിൽ എന്താണ് തടസ്സം?
കോവിഡ് കാലം മറ്റെല്ലാത്തിനും എന്നതുപോലെ ലൈംഗികതയെയും പ്രതികൂലമായി തന്നെ പലപ്പോഴും ബാധിക്കുന്നുണ്ട്. ഒറ്റയ്ക്ക് ആവുന്നതിന്റെ വിരസത ബെഡ്റൂം ജീവിതത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആശയവിനിമയം കൂടി ശക്തം അല്ലെങ്കിലോ? കാലങ്ങളായി ലൈംഗികതയെക്കുറിച്ച് കൂടുതലും സംസാരിക്കുന്നത് പുരുഷന്മാരാണ്. യാഥാസ്ഥിതികത്വത്തിന്റെ മൂടുപടത്തിൽ പലപ്പോഴും സ്ത്രീ മൗനിയായി ഇരിക്കുകയാണ് പതിവ്. ലൈംഗികതയിലെ ഐക്യം ഇല്ലായ്മ പലപ്പോഴും വിവാഹ ജീവിതത്തെ ദുരിതപൂർണം ആക്കുന്നു. പ്രത്യേകിച്ചും രണ്ടുപേർ വീടിനുള്ളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ. ഇത് ഉൽക്കണ്ഠയ്ക്കും ദേഷ്യത്തിനുമൊക്കെ വഴിമാറും. മിക്ക ദമ്പതിമാരും ഇത് സാധാരണം എന്ന മട്ടിൽ വിരസമായി ജീവിക്കും. ലൈംഗികതയിൽ ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആധുനിക മന:ശാസ്ത്രം വളരെ കൃത്യമായി തന്നെ പറഞ്ഞു വയ്ക്കുന്നു. എന്നാൽ ആ ആശയവിനിമയം പലപ്പോഴും ഭൂരിഭാഗം ദമ്പതികളും നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ജീവിതം സ്വർഗ്ഗത്തിൽ ആക്കാൻ. എന്തും പങ്കാളിയോട് തുറന്നു പറയുക എന്നത് തന്നെയാണ് ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല വഴി. അർഥപൂർണമായ സംഭാഷണം…
Read More » -
‘പുളള്’ ; ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ സിനിമ
ആറാമത് ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുളള് മികച്ച ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്ന് സംവിധാനം ചെയ്ത പുള്ള് എന്ന ചിത്രം ഫസ്റ്റ്ക്‌ളാപ്പ് എന്ന സിനിമാസാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചാണ് നിര്‍മിച്ചത്. റെയ്ന മരിയ, സന്തോഷ് സരസ്സ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍. പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളും ചര്‍ച്ചചെയ്യുന്ന ചിത്രം വടക്കന്‍കേരളത്തിന്റെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷബിതയുടേതാണ് കഥ. തിരക്കഥ- വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്താകാര്‍, ഷബിത. ഛായാഗ്രാഹകന്‍- അജി വാവച്ചന്‍.
Read More » -
വേർതിരിവുകളിൽ തളച്ചിടുന്ന മനുഷ്യന്റെ കഥ; “അറ്റെൻഷൻ പ്ലീസ് ” 25-ാംമത് IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ” അറ്റെന്‍ഷന്‍ പ്ലീസ് ” തിരഞ്ഞെടുത്തു. വിഷ്ണു ഗോവിന്ദന്‍,ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അറ്റെൻഷൻ പ്ലീസ് “. ഡി എച്ച് സിനിമാസിന്റെ ബാനറിൽ ഹരി വെെക്കം,ശ്രീകുമാര്‍ എന്‍ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍,ശ്രീജിത്ത്,ജോബിന്‍,ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. “മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന “അറ്റെന്‍ഷന്‍ പ്ലീസ് “ഒരു പരീക്ഷണാർത്ഥ സിനിമാ മാതൃകക്ക് തുടക്കം എന്ന നിലയില്‍ ശ്രദ്ധേയമാകുമെന്ന് സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ്സ് പറഞ്ഞു. ഛായാഗ്രഹണം-ഹിമൽ മോഹൻ,സംഗീതം-അരുണ്‍ വിജയ്,സൗണ്ട് ഡിസെെന്‍-ജെസ്റ്റിന്‍ ജോസ്, എഡിറ്റർ-രോഹിത് വി എസ് വാര്യത്ത്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ…
Read More » -
എന്റെ അനുജൻ…എനിക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ ആകുന്നില്ല -ബിജു മേനോൻ
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ കഥ സച്ചി പറഞ്ഞപ്പോൾ തന്നെ സർക്കിൾ ഇൻസ്പെക്ടർ സതീഷിന്റെ കഥാപാത്രം മനസ്സിൽ പതിഞ്ഞിരുന്നു. അത് ചെയ്യാൻ പോകുന്നത് ആരാണെന്ന് കൗതുകം ഉണ്ടായിരുന്നു. അട്ടപ്പാടിയിലെ ലൊക്കേഷനിൽ വച്ചാണ് അനിൽ നെടുമങ്ങാടിനെ ആദ്യമായി കാണുന്നത്. ആദ്യം പൃഥ്വിയും ഞാനും അവനും തമ്മിലുള്ള പോലീസ് സ്റ്റേഷൻ സീൻ ആയിരുന്നു. അനിൽ ടെൻഷനിലായിരുന്നു. ഒടുവിൽ ഞാൻ സച്ചിയോട് പറഞ്ഞു, അനിലിന് ഒരു ടെൻഷൻ ഉണ്ട്.അവന് ഒരു ചെറിയ സീൻ കൊടുക്ക് ആദ്യം. സച്ചി പറഞ്ഞു ഒന്നടങ്ങ്, അവൻ ഒരു പുതിയ ആളല്ലേ. ഞാൻ അനിലിനെ വിളിച്ച് സംസാരിച്ചു. അനിലിന്റെ ടെൻഷൻ മാറി. സിനിമയിൽ പലപ്പോഴും കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾക്ക് പുറത്ത് ഒരു സാധാരണ മനുഷ്യൻ തൊപ്പിവെച്ച് മുന്നിൽ നിന്ന് സംസാരിക്കുന്നത് ആണ് പിന്നീട് കണ്ടത്. സെറ്റിൽ പല സന്ദർഭങ്ങളിലും താൻ അനിലെ അഭിനന്ദിച്ചിട്ടുണ്ട്. പൊതുവേ എല്ലാവരുമായി കമ്പനി കൂടുന്ന ആളാണ് ഞാൻ. എന്നാൽ എന്റെ ക്ഷണങ്ങളിൽ നിന്നെല്ലാം അനിൽ ഒഴിഞ്ഞുമാറി. വലിയ…
Read More » -
അമേരിക്കൻ തെക്ക് പടിഞ്ഞാറൻ റോഡ് ട്രിപ്പ് ഭാഗം 3 – അനു കാമ്പുറത്ത്
ചില യാത്രകൾ മനോഹരമാകുന്നത് ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള വഴിയാണ്. അത്തരത്തിലുള്ള ഒരു യാത്ര ആണ് ഇന്നു – ക്യാപിറ്റൽ റീഫ് നാഷണൽ പാർക്ക് സീനിക് റൂട്ടിലൂടെയുള്ള ഡ്രൈവ്. യൂറ്റായിലെ ഒറ്റപെട്ടു കിടക്കുന്ന ഗ്രാമീണ പാതയിലൂടെ ആ ഡ്രൈവ് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചു. ഓരോ വളവിലും തിരുവിലും ഭൂ പ്രകൃതി മാറി കൊണ്ടേയിരുന്നു. ഒറ്റപെട്ടു കിടക്കുന്ന ഗ്രാമങ്ങളും, പ്രദേശങ്ങളും, അദ്‌ഭുതം ഉള്ളവാക്കുന്ന രീതിയുള്ള മലയിടുക്കുകളും, പലർനിറത്തിലുള്ള മണൽകൂനകളും, വിചിത്രമായി തോന്നിപ്പിക്കുന്ന മരങ്ങളും ചെടിപ്പികളും ഡ്രൈവിൽ ഉടനീളം ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. യൂറ്റായിലെ അഞ്ച് അതിശയകരമായ ദേശീയ ഉദ്യാനങ്ങളിൽ ഏറ്റവും സന്ദർശകർ കുറഞ്ഞ, വളരെ ലോ പ്രൊഫൈൽ ആയിട്ടുള്ള ഒരു പാർക്ക് ആണ് ക്യാപിറ്റൽ റീഫ് നാഷണൽ പാർക്ക്. ഇവിടം സന്ദർശിക്കാനുള്ള പ്രധാന കാരണം ഇതു തന്നെ. അത്ര വികസിതമല്ല ഈ പാർക്ക്. മറ്റു പാർക്കുകൾ പോലെ മാർക്ക് ചെയ്ത പാതകളോ / അടയാളങ്ങളോ, ഹൈക്കിങ് ട്രയലുകളോ, മുന്നിൽ നിര നിരയായി കാത്തു നിൽക്കുന്ന വണ്ടികളോ…
Read More » -
പെട്ടെന്ന് രോഗശാന്തി ഉണ്ടാകട്ടെ സൂര്യ എന്ന് സ്വന്തം ദേവ, ദളപതി സിനിമയെ ഓർമിപ്പിച്ച് രജനികാന്തിന് രോഗശാന്തി ആശംസ നേർന്ന് മമ്മൂട്ടി
രക്തസമ്മർദ്ദത്തിൽ കാര്യമായ വ്യതിയാനം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന് പെട്ടെന്ന് രോഗശാന്തി ഉണ്ടാകട്ടെ എന്ന് ആശംസിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് ആശുപത്രിയിൽ കഴിയുന്ന രജനികാന്തിന് മമ്മൂട്ടി ആശംസ നേർന്നത്.1991 ൽ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രത്തിലെ കഥാപാത്രങ്ങളെ അനുസ്മരിച്ചാണ് മമ്മൂട്ടിയുടെ ആശംസ. ചിത്രത്തിൽ സൂര്യ എന്ന കഥാപാത്രമായി രജനികാന്തും ദേവ എന്ന കഥാപാത്രമായി മമ്മൂട്ടിയുമാണ് അഭിനയിച്ചത്. അതേസമയം രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി.”ഇന്ന് ചെയ്ത ചില പരിശോധനകളുടെ ഫലം വന്നു. ആശങ്കപ്പെടാൻ ഒന്നുമില്ല “എന്നാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിൽ ആയിരുന്നു രജനീകാന്ത്.കഴിഞ്ഞ ദിവസം രാവിലെയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെറ്റിലെ കുറച്ചുപേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡിസംബർ 22ന് നടത്തിയ ടെസ്റ്റിൽ രജനികാന്ത് കോവിഡ് നെഗറ്റീവ് ആയിരുന്നു. അതിനുശേഷം നിരീക്ഷണത്തിൽ ആയിരുന്നു. കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും രക്തസമ്മർദ്ദത്തിൽ വ്യതിയാനം വന്നത് ആണ് ആശുപത്രിയിൽ…
Read More » -
തന്റെ മരണം സ്വപ്‌നം കണ്ട കനിയോട് അനില്‍ പറഞ്ഞത്…
നടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാട് സിനിമ ലോകത്തിന് തീരാനഷ്ടം തന്നെയാണ്. നാടകരംഗത്ത് നിന്ന് അഭ്രപാളികളില്‍ സജീവമായ താരം ഇനി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല സിനിമപ്രവര്‍ത്തകര്‍ക്ക്. അനിലിന്റെ ഓര്‍മ്മകള്‍ കൊണ്ട് നിറയുന്ന സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ നടി കനി കുസൃതി പങ്കുവെച്ച പോസ്റ്റാണ് ആരാധകരെ ഈറനണിയിക്കുന്നത്. മരിക്കുന്നതിന് മുമ്പ് അനിലുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് കനി പങ്കുവെച്ചിരിക്കുന്നത്. അനില്‍ മരിച്ചുവെന്ന് കനി സ്വപ്‌നം കാണുകയും അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുളളത്. അനിലേട്ടന്‍ ഒകെ ആണോ, ഞാന്‍ ഇന്നലെ സ്വപ്‌നം കണ്ടു കനി പറഞ്ഞു. എന്ത് ഞാന്‍ മരിച്ചു എന്നാണോ? ഒകെ ആണ് പൊന്നു… നീ എവിടാ എറണാകുളം ആണോ? അനില്‍ ചോദിക്കുന്നു. മരിച്ചു എന്ന് കണ്ടു അനിലേട്ടാ, ഞാന്‍ കരഞ്ഞ് ഉണര്‍ന്നു കനി പറഞ്ഞു. https://www.facebook.com/kani.kusruti/posts/10164708208465215 2018 ഫെബ്രുവരി 18ന് അനിലുമായി കനി നടത്തിയ ചാറ്റാണ് ഇത്. പിന്നീട് ഈ പോസ്റ്റ് അനിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ……
Read More »