LIFETRENDING

അമേരിക്കൻ തെക്ക് പടിഞ്ഞാറൻ റോഡ് ട്രിപ്പ്‌ ഭാഗം 3 – അനു കാമ്പുറത്ത്

ചില യാത്രകൾ മനോഹരമാകുന്നത് ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള വഴിയാണ്. അത്തരത്തിലുള്ള ഒരു യാത്ര ആണ് ഇന്നു – ക്യാപിറ്റൽ റീഫ് നാഷണൽ പാർക്ക് സീനിക് റൂട്ടിലൂടെയുള്ള ഡ്രൈവ്. യൂറ്റായിലെ ഒറ്റപെട്ടു കിടക്കുന്ന ഗ്രാമീണ പാതയിലൂടെ ആ ഡ്രൈവ് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചു. ഓരോ വളവിലും തിരുവിലും ഭൂ പ്രകൃതി മാറി കൊണ്ടേയിരുന്നു. ഒറ്റപെട്ടു കിടക്കുന്ന ഗ്രാമങ്ങളും, പ്രദേശങ്ങളും, അദ്‌ഭുതം ഉള്ളവാക്കുന്ന രീതിയുള്ള മലയിടുക്കുകളും, പലർനിറത്തിലുള്ള മണൽകൂനകളും, വിചിത്രമായി തോന്നിപ്പിക്കുന്ന മരങ്ങളും ചെടിപ്പികളും ഡ്രൈവിൽ ഉടനീളം ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരുന്നു.





യൂറ്റായിലെ അഞ്ച് അതിശയകരമായ ദേശീയ ഉദ്യാനങ്ങളിൽ ഏറ്റവും സന്ദർശകർ കുറഞ്ഞ, വളരെ ലോ പ്രൊഫൈൽ ആയിട്ടുള്ള ഒരു പാർക്ക് ആണ് ക്യാപിറ്റൽ റീഫ് നാഷണൽ പാർക്ക്. ഇവിടം സന്ദർശിക്കാനുള്ള പ്രധാന കാരണം ഇതു തന്നെ. അത്ര വികസിതമല്ല ഈ പാർക്ക്. മറ്റു പാർക്കുകൾ പോലെ മാർക്ക് ചെയ്ത പാതകളോ / അടയാളങ്ങളോ, ഹൈക്കിങ് ട്രയലുകളോ, മുന്നിൽ നിര നിരയായി കാത്തു നിൽക്കുന്ന വണ്ടികളോ കാണാൻ സാധിക്കില്ല. അത് തന്നെയാണ് പാർക്കിന്റെ ഭംഗിയും. പല സ്ഥലങ്ങളിലും ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്. ഹാർഡ്‌കോർ ഫോട്ടോഗ്രാഫർമാർ, യാത്രാ രീതി എന്നതിലുപരി ആർ‌വികളെ ജീവിതശൈലിയായി ഉപയോഗിക്കുന്ന ആളുകളുമാണ് ഈ പാർക്കിൽ അധികവും.
തെക്ക്-മധ്യ യൂട്ടയിലാണ് ക്യാപിറ്റൽ റീഫ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.




മരുഭൂമിയുടെ ഒരു വലിയ ഭാഗവും വാട്ടർപോക്കറ്റ് മടക്കുകളും സംരക്ഷിക്കുന്നതിനായി 1971 ൽ ഇത് ഒരു പാർക്കായി സ്ഥാപിച്ചു. പാർക്കിന്റെ പരിധിക്കുള്ളിൽ, മോർമോൺ കുടിയേറ്റക്കാർ താമസിച്ചിരുന്ന ഫ്രൂട്ടാ റൂറൽ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് നിങ്ങൾ കണ്ടെത്തും. ഇത് വളരെ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എളുപ്പമുള്ള ഡേ ഹൈക്കിങ് പാതകൾ മുതൽ ഹാർഡ്‌കോർ ബാക്ക്‌പാക്കിംഗ് റൂട്ടുകൾ വരെയും, മനോഹരമായ ഒരുപിടി ഡ്രൈവുകളുമുണ്ട് ഈ പാർക്കിൽ.



ഞങ്ങൾ പ്രധാനമായും ചെയ്തത് സീനികു റൂട്ടിലൂടെ ഉള്ള ഡ്രൈവും പിന്നെ ഒരു ഹൈക്കും. ക്യാപിറ്റൽ റീഫ് നാഷണൽ പാർക്കിലെ ഏറ്റവും പ്രശസ്തമായ പാതകളിലൊന്നാണ് ഹിക്ക്മാൻ ബ്രിഡ്ജ് ട്രയൽ. ഈ പാർക്ക് വാഗ്ദാനം ചെയ്യുന്ന വൈവിധ്യത്തെ വേഗത്തിൽ കാണാനുള്ള മികച്ച മാർഗമാണ് ഹിക്ക്മാൻ ബ്രിഡ്ജ് ട്രയൽ. ഹൈക്കിങ് അത്ര എളുപ്പം ആയിരുന്നില്ല.


പാറക്കെട്ടുകളും കല്ലുകളും നിറഞ്ഞ കയറ്റമായിരുന്നു മിക്കയിടങ്ങളിലും. പക്ഷെ ഈ ഹൈക്കു പാർക്കിന്റെ മനോഹാരിതയും, അവിടെയുള്ള വ്യത്യസ്ഥമായ സസ്യ ജാലകങ്ങളെയും മനസിലാക്കാനുള്ള ഒരു മാർഗമാണ്. പല ഹൈകുകളിൽ നിന്നും വ്യത്യസ്തമായി തുടക്കം മുതൽ അവസാനം വരെ മനോഹരവും വ്യത്യസ്ഥവുമായ കാഴ്ചകൾ സമ്മാനിച്ചു.

Signature-ad

തുടരും…

https://www.instagram.com/adventurzwithanu/

Back to top button
error: