LIFE
-
”മാസ്റ്റര്‍” ജനുവരി 13 നെത്തും
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ജനുവരി 13 ന് തീയേറ്ററുകളിലെത്തും. ചിത്രത്തെ സംബന്ധിച്ച് നേരത്തെ പല വാര്‍ത്തകളും വന്നിരുന്നുവെങ്കിലും അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഔദ്യോഗികമായി ഇപ്പോല്‍ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തീയേറ്ററുകള്‍ നേരത്തെ തുറന്ന പശ്ചാത്തലത്തില്‍ മാസ്റ്റര്‍ കൂടുതല്‍ പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകുടേയും തീയേറ്റര്‍ ഓണേഴ്‌സിന്റേയും പ്രതീക്ഷ. അതേസമയം, കേരളത്തില്‍ തീയേറ്ററുകള്‍ നിലവില്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും വരാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ കേരളത്തിലെ റിലീസിന്റെ കാര്യം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് നിലനില്‍ക്കുന്നത്.
Read More » -
“കോയിക്കോട്ട് ബന്നോളീ…” ജാസ്സി ഗിഫ്റ്റ് വിളിക്കുന്നു
കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോടിന്റെ സംസ്കാരവും പൈതൃകവും വിഭവങ്ങളും നിറഞ്ഞു നിൽക്കുന്ന കോഴിക്കോടൻ ഭാഷ പ്രയോഗത്തിലൂടെ “കോയിക്കോട് ബന്നോളീ…” എന്ന ജാസ്സിഗിഫ്റ്റിന്റെ ആലാപനത്തിലൂടെ താരംഗമാവുന്ന ഏറ്റവും പുതിയ ചലച്ചിത്ര ഗാനമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന സിനിമയിലെ ഈ ഗാനം. ഒരു സാധാരണ കോഴിക്കോടൻ വീട്ടമ്മയായ ഫാത്തിമത് താമീമയാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തിലാണ് ഗാനം ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. മലബാർ മേഘലയിൽ ഈ ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം ലേഖ നായർ പാടിയ “നിഴലായ് നിന്റെ മിഴിയിൽ…” എന്ന് തുടങ്ങുന്ന ഹാഷ്ടാഗ് അവൾക്കൊപ്പത്തിലെ ആദ്യം റിലീസ് ചെയ്ത ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ലിറിക്കൽ മോഷൻ സോങ് എന്ന ടാഗ്‌ലൈനിലായിരുന്നു ആദ്യ ഗാനം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഔദ്യോഗികമായ ഓഡിയോ റിലീസ് നിർവഹിച്ചത് സുരേഷ് ഗോപി ആയിരുന്നു. ജാസ്സി ഗിഫ്റ്റ്, ലേഖ നായർ എന്നിവർക്ക് പുറമെ അരിസ്റ്റോ സുരേഷ്…
Read More » -
തമിഴ് ചലച്ചിത്രതാരം അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു
തമിഴ് സിനിമയിലെ ശ്രദ്ധേയനായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേതാവുമായ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 48 വയസസായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരം എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സിനിമാ അഭിനയിത്തലേക്ക് പ്രവേശിക്കുന്നത്. പിന്നീട് കോലമാവ് കോകില, കൈതി, ബിഗില്‍, മാസ്റ്റര്‍, ഡോക്ടര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. അവഞ്ചേഴ്‌സ് അടക്കമുള്ള മൊഴിമാറ്റ ചിത്രങ്ങളില്‍ പലതിലേയും കേന്ദ്രകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് അരുണാണ്.
Read More » -
പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. സംഗീതജ്ഞൻ ആർ.കെ ശേഖറിന്റെ ഭാര്യ ആണ് കരീമ ബീഗം. റഹ്മാൻ തന്നെയാണ് ട്വിറ്ററിലൂടെ അമ്മയുടെ മരണവിവരം അറിയിച്ചത്. അമ്മയാണ് സംഗീതത്തിലേക്ക് താൻ എത്താൻ കാരണമെന്ന് റഹ്മാൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
”മാസ്റ്റര്‍” റിലീസിംഗ് ഡേറ്റ് നാളെ പ്രഖ്യാപിക്കും
തമിഴകത്തിന്റെ ദളപതി വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസിംഗ് തീയതി നാളെ ഉച്ചയ്ക്ക് 12.30 ക്ക് പ്രഖ്യാപിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വന്നിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കൊറോണ പ്രതിസന്ധി രാജ്യത്താകെ പിടിമുറുക്കിയത്. ഇതോടെ ചിത്രത്തിന്റെ റിലിസിംഗും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചിത്രം പൊങ്കലിന് തന്നെ തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ തന്നെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Read More » -
തീയറ്ററുകൾ തുറന്നാലുടൻ “വെള്ളം” റിലീസ് ചെയ്യാൻ തങ്ങൾ തയ്യാറെന്നു നിർമാതാക്കൾ
ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “റിലീസിന് തയ്യാറായി. ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായി.ക്ളീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. സിനിമ വ്യവസായ രംഗത്തെ കോവിഡ് കാല പ്രതിസന്ധികളിൽ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്ക്കും ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്നും ആശങ്കകളില്ലാതെ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ ഒരുക്കമാണെന്നും നിർമാതക്കളിൽ ഒരാളായ ജോസ് ക്കുട്ടി മഠത്തിൽ പറഞ്ഞു. തീയറ്ററുകളിൽ ഭയപ്പാടില്ലാതെ പ്രേക്ഷകർ എത്തുമെന്ന പ്രതീക്ഷയിലാണ്. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് ‘വെള്ളം’. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര മഠത്തിൽ ക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി…
Read More » -
നടന്‍ രാഹുല്‍ രവി വിവാഹിതനായി
സീരിയല്‍ താരം രാഹുല്‍ രവി വിവാഹിതനായി. കൊച്ചി സ്വദേശി ലക്ഷ്മി എസ് നായരാണ് വധു. ഡിസംബര്‍ 27ന് പെരുമ്പാവൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറാനാണ് തീരുമാനമെന്നും രാഹുല്‍ രവി പറഞ്ഞു. ഡിസംബര്‍ 15ന് ലക്ഷ്മിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഹുല്‍ വിവാഹക്കാര്യം വെളിപ്പെടുത്തുന്നത്. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതും ജീവിതം തിളക്കമുള്ളതാക്കിയതിന് നന്ദി പറഞ്ഞുമുള്ള ഹൃദ്യമായ ഒരു കുറിപ്പും അതോടൊപ്പം പങ്കുവച്ചിരുന്നു. മഴവില്‍ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുല്‍ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങിയിരുന്നു.
Read More » -
ആരാധകരെ വശീകരിക്കാൻ ഗ്ലാമറിൽ തകർത്താടി അമ്രിൻ ഖുറേഷി
സിനിമയിലേക്ക് ചുവടെടുത്ത് വെയ്ക്കും മുമ്പേ തന്നെ വാർത്താ പ്രാധാന്യം നേടിയ നടിയാണ് ഹൈദരാബാദ് സുന്ദരി അമ്രിൻ ഖുറേഷി. അരങ്ങേറ്റം മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ ” ബാഡ് ബോയ് ” എന്ന സിനിമയിലൂടെ. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം. കഴിഞ്ഞ ദിവസങ്ങളിൽ ഈ സിനിമയുടെ ഗാന ചിത്രീകരണം ഹൈദരാബാദിലെ അന്നപൂർണാ സ്റ്റുഡിയോയിൽ നടന്നു. കോടികൾ മുടക്കി തയ്യാറാക്കിയ സെറ്റിൽ വെച്ച് നടന്ന ഗാന രംഗത്തിൻ്റെ സ്റ്റില്ലുകൾ അമ്രിൻ തൻ്റെ ട്വിറ്റർ പേജിൽ പങ്കു വെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ബോളിവുഡ് സിനിമാ പ്രേമികൾ മാത്രമല്ല ബോളിവുഡ് സിനിമാ ലോകവും അമ്പരന്നു പോയി. ആരാധകരുടെയും സിനിമാ ലോകത്തിൻ്റെയും ശ്രദ്ധ ഒന്നടങ്കം തന്നിലേക്ക് ആകർഷിക്കുവാൻ വേണ്ടിയും മദാലസയായി ആരാധക മനസ്സിൽ ചേക്കേറുവാനും വേണ്ടി അതീവ ഗ്ലാമറസായി അഭിനയിച്ചതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ആദ്യചിത്രത്തിൽ തന്നെ തൻ്റെ സൗന്ദര്യം ക്യാമറക്കു മുന്നിൽ പ്രദർശിപ്പിക്കാൻ സന്മനസ്സ് കാണിച്ച അമ്രിൻ ഖുറേഷി ബോളിവുഡിൻ്റെ മാത്രമല്ല…
Read More » -
ഇന്ദ്രൻസിന്റെ “വിത്തിന്‍ സെക്കന്‍ഡ്സ് “
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വിത്തിന്‍ സെക്കന്‍ഡ്സ് “.സുധീര്‍ കരമന,അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബോള്‍ എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ,തിരക്കഥ, സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍-അയൂബ് ഖാന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസെെന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബെെജു ബാലരാമപുരം,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യകല-റോസ്മേരി ലില്ലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ്,അസോസിയേറ്റ് ഡയറക്ടര്‍-ബാബു ചേലക്കാട്,അസിസ്റ്റന്റ് ഡയറക്ടര്‍മാർ -അഭിലാഷ് ,വിഷ്ണു,സുധീഷ്,സൗണ്ട് ഡിസെെന്‍-ആനന്ദ് ബാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകൾ-നസീര്‍ കൂത്തുപറമ്പ്,രാജന്‍ മണക്കാട്. കൊല്ലം,കുളത്തുപ്പുഴ,ആര്യങ്കാവ്,തെന്മല എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ” വിത്തിന്‍ സെക്കന്‍ഡ്സ് ” ജനുവരി നാലിന് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
അകലങ്ങളിൽ ഇരുന്ന് അടുപ്പം ഉണ്ടാക്കുന്നതെങ്ങനെ? അകലെ ഇരിക്കുന്നവർക്കുമില്ലേ രസകരമായ പ്രണയം?
അകലങ്ങളിൽ ഇരുന്നുള്ള പ്രണയം ആധുനികകാലത്ത് ചെറുതല്ലാത്ത വെല്ലുവിളിയാണ്. അകന്നിരിക്കുമ്പോൾ ഇരുവരും പ്രണയത്താൽ കെട്ടപ്പെട്ടവർ ആയിരിക്കുന്നത് എങ്ങനെ? വിളിയും ചാറ്റും ഉണ്ടെങ്കിൽ എല്ലാം ആയി എന്ന് കരുതേണ്ടതില്ല. വൈകാരികമായ അടുപ്പം ഉള്ള എന്തെങ്കിലും പരസ്പരം പങ്കിടുന്നത് നന്നാവും. അതൊരു പക്ഷേ ഒരു പെർഫ്യൂം ആകാം, ഒരു ചെറിയ സമ്മാനം ആകാം. നിങ്ങൾ തൊട്ടടുത്തുണ്ട് എന്ന വൈകാരിക അനുഭവം അത് നൽകും. എപ്പോഴും മിണ്ടുക എന്നുള്ളതല്ല എങ്ങനെ മിണ്ടുന്നു എന്നുള്ളതിലാണ് കാര്യം.എത്ര സംസാരിക്കുന്നു എന്നതിലല്ല കാര്യം, എന്ത് സംസാരിക്കുന്നു എന്നതിലാണ്. പരസ്പരം മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുക. സന്തോഷത്തിന് താക്കോൽ ആശയവിനിമയത്തിൽ ആണ്. വിശ്വാസം ഒരു ബന്ധത്തിന്റെ ആണിക്കല്ലാണ്. അകന്നിരിക്കുന്ന ബന്ധങ്ങളിൽ നെഗറ്റീവ് ചിന്തകൾക്ക് ധാരാളം ഇടമുണ്ട്. ഈ സാഹചര്യത്തിൽ മനസ്സ് തുറന്നു സംസാരിക്കുക എന്നതാണ് സുപ്രധാനമായ കാര്യം. നമ്മൾ നമ്മളെ വിശ്വസിക്കുക എന്നതാണ് ആദ്യത്തെ കടമ. പങ്കാളിയുമായി പഴയ ഓർമ്മകൾ പങ്കു വെക്കുക മാത്രമല്ല പുതിയ ഓർമ്മകൾ ഉണ്ടാക്കുക കൂടി വേണം. ഇപ്പോൾ സിനിമകളൊക്കെ…
Read More »