LIFETRENDING

ലൈംഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ദമ്പതികൾക്കിടയിൽ എന്താണ് തടസ്സം?

കോവിഡ് കാലം മറ്റെല്ലാത്തിനും എന്നതുപോലെ ലൈംഗികതയെയും പ്രതികൂലമായി തന്നെ പലപ്പോഴും ബാധിക്കുന്നുണ്ട്. ഒറ്റയ്ക്ക് ആവുന്നതിന്റെ വിരസത ബെഡ്റൂം ജീവിതത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആശയവിനിമയം കൂടി ശക്തം അല്ലെങ്കിലോ?

കാലങ്ങളായി ലൈംഗികതയെക്കുറിച്ച് കൂടുതലും സംസാരിക്കുന്നത് പുരുഷന്മാരാണ്. യാഥാസ്ഥിതികത്വത്തിന്റെ മൂടുപടത്തിൽ പലപ്പോഴും സ്ത്രീ മൗനിയായി ഇരിക്കുകയാണ് പതിവ്.

ലൈംഗികതയിലെ ഐക്യം ഇല്ലായ്മ പലപ്പോഴും വിവാഹ ജീവിതത്തെ ദുരിതപൂർണം ആക്കുന്നു. പ്രത്യേകിച്ചും രണ്ടുപേർ വീടിനുള്ളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ. ഇത് ഉൽക്കണ്ഠയ്ക്കും ദേഷ്യത്തിനുമൊക്കെ വഴിമാറും. മിക്ക ദമ്പതിമാരും ഇത് സാധാരണം എന്ന മട്ടിൽ വിരസമായി ജീവിക്കും.

ലൈംഗികതയിൽ ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആധുനിക മന:ശാസ്ത്രം വളരെ കൃത്യമായി തന്നെ പറഞ്ഞു വയ്ക്കുന്നു. എന്നാൽ ആ ആശയവിനിമയം പലപ്പോഴും ഭൂരിഭാഗം ദമ്പതികളും നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ജീവിതം സ്വർഗ്ഗത്തിൽ ആക്കാൻ.

എന്തും പങ്കാളിയോട് തുറന്നു പറയുക എന്നത് തന്നെയാണ് ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല വഴി. അർഥപൂർണമായ സംഭാഷണം അകൽച്ച ഇല്ലാത്ത അടുപ്പത്തിലേക്ക് നയിക്കും. ലൈംഗികതയ്ക്കും ഇത് മുതൽക്കൂട്ടാകും. എന്തും പരസ്പരം തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് വിവാഹജീവിതത്തിലെ മുതൽക്കൂട്ട്.

ഈ ആശയവിനിമയം എപ്പോഴെങ്കിലും എന്ന് വിചാരിക്കരുത്. അത് ജീവിതത്തിന്റെ തന്നെ ഭാഗമാകണം. പങ്കാളിയെ കുറ്റപ്പെടുത്തിക്കൊണ്ട് ആകരുത് ഈ ആശയവിനിമയം. പകരം ആശയങ്ങൾ പങ്കുവെച്ച് കൊണ്ടാകണം. ഈ സംഭാഷണങ്ങൾ വഴക്കിന്റെ തലത്തിലേക്ക് വീണു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരാൾ പറയുന്നത് മറ്റൊരാൾ ശ്രദ്ധിച്ചു കേൾക്കണം.

ഇനി ഏതെങ്കിലും വൈദ്യസഹായം ആവശ്യം ഉണ്ടെങ്കിൽ അതിനു മടിക്കരുത്. മന:ശാസ്ത്രജ്ഞരെ കാണേണ്ട നിലയാണെങ്കിൽ അതും വേണം.

Back to top button
error: