ചലച്ചിത്ര താരം അബു സലിം പോലീസില്‍ നിന്നും വിരമിച്ച ശേഷം വീണ്ടും കാക്കിയണിഞ്ഞു, പക്ഷേ ഇത്തവണ അദ്ദേഹം കാക്കിയണിഞ്ഞത് ഒരു ഹൃസ്വചിത്രത്തിന് വേണ്ടിയാണ്. കോവിഡ് കാലത്ത് പോലിസുകാര്‍ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും പ്രമേയമാക്കി നിര്‍മ്മിച്ച സ്റ്റോപ്പ് ആന്റ് പ്രൊസീഡ് എന്ന ഹൃസ്വചിത്രത്തിലാണ് താരം വീണ്ടും പോലീസായി അവതരിച്ചത്.
ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും പോലീസുകാരാണ്. തിരുവമ്പാടി, കുടരഞ്ഞി, കുളിരാമുട്ടി പ്രദേശങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പടരുന്ന കൊറോണ, പഠിക്കാത്ത മനുഷ്യന്, പതറാത്ത പോലീസ് എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. പോലീസുകാരനായ ബിജു ആര് പിള്ള തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷ്റഫ് അബുവാണ്.
എന്‍ ത്രീ റിക്രിയേഷന്റെ ബാനറില്‍ കെ.സുജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബു സലീമിനൊപ്പം ചലച്ചിത്ര താരമായ സൗപര്‍ണികയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുജന്‍ കുമാര്‍, അഗസ്റ്റിന് മണ്ണുകുശുമ്പില്‍, ബേബി നിലാഞ്ജന തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.