LIFE
-
നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു
ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. ജനുവരി 22 മുതല്‍ 26 വരെ മുംബൈയില്‍ വച്ച് വിവാഹച്ചടങ്ങുകള്‍ നടക്കും. ബോളിവുഡിലെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി വരുണ്‍ ധവാനും നടാഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് വരുണ്‍ ധവാന്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ബദല്‍പൂര്‍, ഒദില്‍വാലേ, ഒക്ടോബര്‍, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
Read More » -
12 കോടി നേടിയ ഭാഗ്യശാലി എവിടെ.?
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംബർ സമ്മാനമായ 12 കോടി നേടിയ വിജയിയെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനാണ് വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത് XG358753 എന്ന ടിക്കറ്റിനാണ്. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസിയാണ് ഈ നമ്പറിലുള്ള ടിക്കറ്റ് വിറ്റത് എന്നാൽ ഇതുവരെ ആ ഭാഗ്യവാൻ കണ്ടെത്താനായിട്ടില്ല. ശബരിമല തീർത്ഥാടകരും ആര്യങ്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ എത്തിയവരും അടക്കമുള്ളവർ ഇവിടെ നിന്നും ടിക്കറ്റ് എടുത്തിരുന്നുവെന്ന് ഉടമ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് നെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടു ആരുംതന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ആണ് ഏജൻസിയിൽ നിന്നും അറിയാൻ കഴിയുന്നത്. 2010ലെ സമ്മർ ബംബർ രണ്ടു കോടി അടിച്ചതും ഇതേ ഏജൻസി വിറ്റ ടിക്കറ്റിന് തന്നെയാണ്. ഇത്തവണ ക്രിസ്മസ് പുതുവത്സര ബംബർ ആയി ആകെ 33 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് അച്ചടിച്ചത്. ഇതിൽ 32,99,982 ടിക്കറ്റുകൾ വിറ്റഴിച്ചു. ലോട്ടറി വിൽപനയിലൂടെ…
Read More » -
”ഇന്‍ട്രു നേട്രു നാളൈ” ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു
വിഷയം കൊണ്ടും കഥ പറയുന്ന രീതി കൊണ്ടും തമിഴ് സിനിമ ലോക സിനിമയെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ തമിഴ് സിനിമയിൽ പരീക്ഷിക്കാത്ത യാതൊരുവിധ ജോണര്‍ സിനിമയും ഇല്ലെന്നതാണ് സത്യം. എല്ലാത്തരം സിനിമകളെയും സ്വീകരിക്കാനുള്ള മനസ് തമിഴ് സിനിമ ആസ്വാദകരുടെ നിലവാരത്തിൽ വന്ന വർധനയുമായി ചൂണ്ടിക്കാട്ടാം. താരപരിവേഷമുള്ള നടന്മാരുടെ മാസ്സ് ആക്ഷൻ സിനിമകളെ അവർ സ്വീകരിക്കുമ്പോഴും മറുവശത്ത് ചെറിയ ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന പരീക്ഷണ ചിത്രങ്ങളെയും തീയറ്ററിൽ പോയി കണ്ട വിജയിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പിസ, സൂതു കൗ, ജിഗര്‍തണ്ട, മായവന്‍, കുരങ്ങ് ബൊമ്മൈ മുതലായ ചിത്രങ്ങള്‍ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളാണ്. വിഷ്ണു വിശാൽ നായകനായി ആർ രവികുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്‍ട്രു നേട്രു നാളൈ തമിഴ് സിനിമയിലെ ലക്ഷണമൊത്ത ഒരു ടൈം ട്രാവൽ മൂവി ആയി പരിഗണിക്കാം. വലിയ വിജയം നേടിയ ചിത്രത്തിൻറെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More » -
അടിമുടി മാറ്റങ്ങളുമായി ക്ലബ്ബ് FM ; ലോഗോയിൽ ഉൾപ്പെടെ പുതിയ മാറ്റം
റേഡിയോ ആസ്വാദനത്തിൽ കേരളത്തിലെ പ്രേക്ഷകർക്ക് പുതിയ വാതായനങ്ങൾ തുറന്നു നൽകിയ ക്ലബ്ബ് FM അടിമുടി മാറ്റം. കാലത്തിനൊപ്പം അനിവാര്യമായ മാറ്റം ആണ് തങ്ങളുടേതെന്ന് ക്ലബ്ബ് FM അധികാരികൾ പറയുന്നു. ഈ മാറ്റം ശ്രോതാക്കൾ ആയ നിങ്ങൾക്ക് വേണ്ടിയാണ് അതുകൊണ്ടുതന്നെയാണ് ക്ലബ് FM എന്ന പുതിയ ലോഗോയില്‍ U മുഴച്ചു നിൽക്കുന്നത്. നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പുതിയ മാറ്റം എന്ന് അവർ അഭിപ്രായപ്പെടുന്നു. 14 വർഷമായി ക്ലബ്ബ് FM നെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട ശ്രോതാക്കൾ മാറ്റങ്ങൾ ഉൾക്കൊള്ളും എന്നും പരിപൂർണ്ണ പിന്തുണ നൽകുമെന്നും അവർ പ്രതീക്ഷിക്കുന്നു. ശ്രോതാക്കളുടെ മനസ്സ് അറിഞ്ഞുള്ള മാറ്റങ്ങളുമായാണ് ജനുവരി 18 മുതൽ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഭയം. ഒരേ സമയം വിജ്ഞാനവും വിനോദവും കൂട്ടിചേർത്ത പരിപാടികൾ ആയിരിക്കും ഇനിമുതൽ ക്ലബ് FM ല്‍ അവതരിപ്പിക്കുക. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിപാടികളാണ് ക്ലബ്ബ് fm പ്ലാൻ ചെയ്തിരിക്കുന്നത്. ഇത്തരം പരിപാടികളിലൂടെ നിങ്ങളെ കേൾക്കാനും നിങ്ങളുടെ ശബ്ദം നാടിനെ കേൾപ്പിക്കാനും തങ്ങൾ തയ്യാറാകും എന്ന്…
Read More » -
“ഇവർ “പ്രേക്ഷകർക്കായി ഒരുങ്ങുന്നു
” “””””””””” കെ. നസീർ ധർമ്മജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇവർ” എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം പെരിങ്ങല പരിസര പ്രദേശങ്ങളിലായി പൂർത്തിയായി. അനന്തു,ആൻസി,നൗഫി,ശ്രുതി എന്നിവരാണ് അഭിനേതാക്കൾ. ദേവദാരു എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദേവദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോഷ്യാ റോണാൾഡ് നിർവ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ – അമ്പിളി എസ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ – നൗഫി, പ്രൊഡക്ഷൻ കൺട്രോളർ -സുബിൻ സുകുമാരൻ, സ്റ്റിൽസ്- നിഥിൻ കെ ഉദയൻ, പ്രൊജക്ട് ഡിസൈനർ – സജീർ വിളങ്ങാട്.
Read More » -
വൈറ്റില -കുണ്ടന്നൂർ മേൽപ്പാലത്തിൽ നടി അനു ജോസഫിന്റെ തല തട്ടിയോ? വീഡിയോ
വൈറ്റില – കുണ്ടന്നൂർ മേൽപ്പാലത്തിലൂടെ സുഹൃത്ത് നൈന സുനിലിനോപ്പം കടന്ന് പോയപ്പോൾ നടി അനു ജോസഫിന്റെ തല പാലത്തിൽ മുട്ടിയോ? അനു ജോസഫിന്റെ ട്രോൾ വൈറൽ ആകുന്നു
Read More » -
കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തി?ചൈനയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ
ഒരു ഗുഹയിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നതിനിടെ കൊറോണ വൈറസ് ഉള്ള വവ്വാലിൽ നിന്ന് കടിയേറ്റതായി വുഹാൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ സമ്മതിച്ചു. “സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ഒരു ശാസ്ത്രജ്ഞന്റെ ഗ്ലൗസ് തുളഞ്ഞ് മുനയുള്ള ഒന്ന് ശരീരത്തിൽ കൊണ്ടു. ” ഒരു ശാസ്ത്രജ്ഞൻ വെളിപ്പെടുത്തി. രഹസ്യകേന്ദ്രത്തിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ ഗ്ലൗസ് ഉപയോഗിക്കാതെയും മാസ്ക് ധരിക്കാതെയും വവ്വാലുകളെ പരിശോധിക്കുന്നത് കണ്ടതായി ശാസ്ത്രജ്ഞൻ വെളിപ്പെടുത്തുന്നു. ഇത് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. 2017 ൽ ഒരു ചൈനീസ് ടിവി സംഘം തന്നെ ഇത് സംപ്രേഷണം ചെയ്തു. കോവിഡ് 19 ന്റെ ഉൽഭവം പഠിക്കാൻ ചൈനയിൽ എത്തിയ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ ഇക്കാര്യങ്ങൾ പരിശോധിക്കും. മാസങ്ങളായി വുഹാനിലെ പരീക്ഷണശാല പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. എന്നാൽ ചൈന വഴങ്ങിയില്ല. ഒടുവിൽ ചൈന സമ്മതിച്ചപ്പോഴാണ് ലോകാരോഗ്യ സംഘടന പ്രതിനിധികൾ വുഹാനിൽ എത്തിയത്. ജനുവരി 14നാണ് 13 വിദഗ്ധരുമായി ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ എത്തിയത്. സംഘം ചൈനയിൽ ഇപ്പോൾ ക്വാറന്റൈനിൽ ആണ്.…
Read More » -
സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി
ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയായ സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. പട്ടുസാരി, പുനര്‍ജനി, ചക്രവാകം, സ്‌നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങിയവയാണ് ്മൃത അഭിനയിച്ച മറ്റ് സീരിയലുകള്‍. നേരത്തെ സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശികളായ മണി വര്‍ണന്‍, സുചിത്ര ദമ്പതികളുടെ മകളായ അമൃത. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമൃത ടെലിവിഷന്‍ രംഗത്തേക്കു വരുന്നത്. തുടര്‍ന്ന് സീരിയലുകള്‍ പരസ്യങ്ങള്‍ ആല്‍ബങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധ നേടുകയായിരുന്നു.
Read More » -
സംവിധായകന്‍ കെ.ജി ജോര്‍ജിന് എം.കെ സാനു ഗുരുപ്രസാദ അവാര്‍ഡ്
മലയാളത്തിലെ എക്കാലേത്തയും മികച്ച ചലച്ചിത്ര പ്രതിഭ കെ.ജി.ജോര്‍ജിന് ഈ തവണത്തെ എം.കെ.സാനു ഗുരുപ്രസാദ അവാര്‍ഡ്. ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകളും പുതുതലമുറയിലെ സിനിമ വിദ്യാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും പ്രചോദനവും മാനിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് കെ.ജി.ജോര്‍ജ്. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും തന്റേതായ കഥാഖ്യാന രീതി സൃഷ്ടിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളും കാലത്തിന് മുന്‍പേ പിറന്നവയാണ്. 2021 ലെ സംഭവവികാസങ്ങളോട് ചേര്‍ത്ത വായിക്കേണ്ട പഞ്ചവടിപ്പാലം പോലുള്ള സിനിമകള്‍ അദ്ദേഹം പണ്ടേ മലയാളത്തില്‍ ചെയ്തിരുന്നുവെന്നതാണ് സത്യം 25000 രൂപയും ഫലകവും സാനു മാസ്റ്ററുടെ കൈപ്പടയില്‍ ലോഹമുദ്രിതമായ പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി ആദ്യ വാരം പുരസ്കാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനീക്കും
Read More »
