LIFE
-
അച്ഛനെ കൊന്നയാളെ സാഹസികമായി കണ്ടെത്തി മക്കൾ, ആ സംഭവകഥ മകൻ വിവരിക്കുന്നു
അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിച്ചിരുന്ന സ്ഥലം മക്കൾ കണ്ടെത്തിയത് അതിസാഹസികമായി. പോലീസിന്റെ സഹായത്തോടെ പ്രതിയെ മക്കൾ ജയിലിൽ ആക്കുകയും ചെയ്തു. കർണാടകയിൽ വെച്ചാണ് തൊടുപുഴ കാപ്പിൽ ജോസ് സി കാപ്പൻ കൊല്ലപ്പെടുന്നത്. പത്തുവർഷം മുമ്പാണ് ഈ കേസ് നടന്നത്. ഒമ്മല സ്വദേശി സിജു കുര്യനാണ് പ്രതി. സിജുവിനെ കർണാടക ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. അങ്ങനെയാണ് ജോസിന്റെ മക്കളായ സജിത്ത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും സിജുവിനെ അന്വേഷിച്ചിറങ്ങുന്നത്. ആ സംഭവകഥ സജിത്ത് ജെ കാപ്പൻ NewsThen- നോട് വിവരിക്കുന്നു. പ്രതിയെ പിടിക്കാൻ ജോസ് സി കാപ്പന്റെ 10 മക്കളും ഒറ്റക്കെട്ടായാണ് നിന്നത്. ദൈവത്തിനു നന്ദി എന്നാണ് ജോസ് സി കാപ്പന്റെ മക്കൾ ഒറ്റക്കെട്ടായി പറയുന്നത്.
Read More » -
“ബനേര്‍ഘട്ട”; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്
” ഷിബു ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന “ബനേര്‍ഘട്ട ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍,ഉണ്ണി മുകുന്ദന്‍,ജയസൂര്യ,ആസിഫ് അലി,സൂരാജ് വെഞ്ഞാറമൂട് ,സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ നാലു ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-പരീക്ഷിത്ത്, കല-വിഷ്ണു രാജ്,മേക്കപ്പ്-ജാഫര്‍,ബി ജി എം-റീജോ ചക്കാലയ്ക്കല്‍,
Read More » -
ആനപ്രേമികളുടെ ആവേശം; മംഗലാംകുന്ന് കർണൻ ചരിഞ്ഞു
പൂരപ്രേമികളുടെ ആവേശവും കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 65 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. വിവിധ അസുഖങ്ങൾ മൂലം ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് വാളയാർ വനത്തിൽ നടക്കും. തൃശൂർ പൂരം ഉൾപ്പെടെയുള്ള മുൻനിര ഉത്സവങ്ങളിൽ വർഷങ്ങളോളം പങ്കെടുത്തിട്ടുണ്ട്. തലയെടുപ്പു മത്സര വേദികളിലും നിരവധി തവണ വിജയിച്ചു. മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണു കർണൻ. സിനിമ താരങ്ങളുടേതു പോലെ സംസ്ഥാനത്തു ഫാൻസ് അസോസിയേഷനുകളുള്ള ഗജവീരനാണിത്. 1963ൽ ബിഹാറിലായിരുന്നു കർണ്ണന്റെ ജനനം. പിന്നീട് 1991 ൽ വാരണാസിയിൽ നിന്ന് കർണൻ കേരളത്തിലേക്കെത്തി. കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. 2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്.
Read More » -
”പുഷ്പ ” ഓഗസ്റ്റ് 13 ന്: ചിത്രം അല്ലു അര്‍ജുന്റെ അഴിഞ്ഞാട്ടം
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ”പുഷ്പ” ഓഗസ്റ്റ് 13 ന് തിയേറ്ററുകളിലെത്തും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ചന്ദനമരങ്ങളുടെ കള്ളക്കടത്ത് നടത്തുന്ന ലോറി ഡ്രൈവർ ആയിട്ടാണ് അല്ലു അർജുൻ എത്തുക. പുഷ്പയിൽ അല്ലു അർജുനൊപ്പം വലിയ താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രശ്മിക മന്ദനയാണ് ചിത്രത്തില്‍ അല്ലുഅർജുന്റെ നായികയായെത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ് ഉത്തമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രം കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തും. 2019 ല്‍ ചിത്രീകരണം ആരംഭിച്ച പുഷ്പയുടെ ചില ഭാഗങ്ങൾ കേരളത്തിലെ അതിരപ്പള്ളി വനാന്തര മേഖലയിലും ചിത്രീകരിച്ചിട്ടുണ്ട്.
Read More » -
മക്കളോട് മാപ്പുപറഞ്ഞ് സാന്ദ്ര തോമസ്: സാരമില്ല, ഇനി കള്ളത്തരം പറയാന്‍ പാടില്ലെന്ന് കുൽസു
തങ്കകൊലുസ് എന്ന പേര് മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഒരു ചലച്ചിത്ര നിർമാതാവിന്റെ മക്കളാണ് തങ്കവും കുത്സുവും. ചലച്ചിത്രതാരമായും നിർമാതാവായും മലയാളസിനിമയിൽ അരങ്ങു വാണിരുന്ന സാന്ദ്ര തോമസിന്റെ മക്കളാണ് ഇരുവരും. മക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസ് നിരവധി വീഡിയോകളാണ് ദിവസവും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ തങ്കവും കുത്സുവും സമ്പാദിച്ചു കഴിഞ്ഞു. കുഞ്ഞുങ്ങളെ ഒരു വീടിന്റെ 4 ചുമരിനുള്ളില്‍ അടച്ചിടുന്നവർ കണ്ടു പഠിക്കേണ്ടതാണ് സാന്ദ്ര തോമസ് എന്ന അമ്മയെ. കുഞ്ഞുങ്ങളെ പുറത്തെ വിശാലതയിലേക്ക് പറത്തി വിടാൻ ശ്രമിക്കുന്ന അമ്മയെ നമുക്ക് ആ വീട്ടിൽ കാണാം. മഴ നനഞ്ഞും പറമ്പിൽ പണിയെടുത്തും മരങ്ങൾ നട്ടും തങ്കവും കുൽസും ഇപ്പോഴേ മണ്ണിലേക്കിറങ്ങി കഴിഞ്ഞു. നിരവധി കാഴ്ചകരേയാണ് ഇവരുടെ യൂട്യൂബ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് സാന്ദ്ര തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. ഒരിക്കലും മക്കളോട് കള്ളം പറയരുതെന്ന് പലതവണ ആവർത്തിച്ചിട്ടുള്ള തനിക്ക് ഒരിക്കൽ കുഞ്ഞുങ്ങളോട്…
Read More » -
വിറ്റഴിക്കുന്ന മാംസ കഷ്ണങ്ങൾ ആകരുതേ പെൺകുട്ടികളെ -ഡോ. നജ്മ/വീഡിയോ
വിവാഹത്തെ കുറിച്ചും സ്ത്രീധനത്തെ കുറിച്ചും ഡോ. നജ്മ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക് പോസ്റ്റ് അഭിനന്ദനങ്ങൾക്കൊപ്പം വിമർശനത്തിനും വഴി വച്ചു. പെൺകുട്ടികളെ വിവാഹ കമ്പോളത്തിലെ വില്പന ചരക്ക് ആക്കരുത് എന്നായിരുന്നു പോസ്റ്റിന്റെ പ്രമേയം. ഈ പോസ്റ്റിനെ മുൻ നിർത്തിയുള്ള പ്രതികരണങ്ങളോട് നജ്മയ്ക്ക് പറയാനുള്ളത് ഇതാണ്. നജ്മയുടെ ഫേസ്ബുക് പോസ്റ്റ് ഇതായിരുന്നു – (എന്റെ സ്വന്തം അനുഭവം😍) “”എനിക്ക് വട്ടാണേ “”💃 ———————————— നമ്മുടെ നാട്ടിൽ ഒരു മുട്ടുസൂചി വാങ്ങണം എങ്കിലും വാങ്ങുന്ന ആൾ പൈസ കൊടുക്കാതെ കിട്ടില്ല. പക്ഷേ ഒന്നു കിട്ടും, എന്താണെന്നോ ” പെണ്ണ്” 👩. വാങ്ങാൻ വരുന്ന ആളിന്റെ ഫാമിലി സ്റ്റാറ്റസ് ജോലി👨⚕️, സാലറി ഇതെല്ലാം ഉയരുന്നതിന് അനുസരിച്ച് അവളുടെ പ്രൈസ് ടാഗും ഉയരും കേട്ടോ!!! ( പെണ്ണിന്റെ ജോലി സാലറി പേഴ്സണാലിറ്റി ഒന്നും വിലയുടെ മാനദണ്ഡത്തിൽ വേണ്ടല്ലോ ).പിന്നെ ഈ മാർക്കറ്റിൽ വിൽപ്പന വസ്തുവിന് തടി കൂടുതൽ, മുടി കുറവ്, കളർ കുറവ്, ഹൈറ്റ് കുറവ് ഇങ്ങനെയുള്ള…
Read More » -
ഒമർ ലുലുവിന്റെ ഹിന്ദി ആല്‍ബം‘തു ഹി ഹേ മേരി സിന്തകി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്
സീ മ്യൂസിക്കിനു വേണ്ടി സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ആൽബം ‘തു ഹി ഹേ മേരി സിന്ദഗി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ‘പെഹ്‌ലാ പ്യാർ’ എന്ന പേരിൽ മുൻപ് അനൗൺസ് ചെയ്ത ആൽബമാണ് കോപ്പി റൈറ്റ് വിഷയം ഉണ്ടായതുകൊണ്ട് പുതിയ പേരിൽ ഇന്ന് അനൗൺസ് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘വസ്ഥേ’ പാടിയ നിഖിൽ ഡിസൂസ്സയാണ് പാടിയിരിക്കുന്നത് . നിഖിൽ ഡിസൂസ്സയുടെ തൊട്ടുമുൻപത്തെ ഗാനത്തിന് ഒരു ബില്യൺ യുട്യൂബ് കാഴ്ചക്കാരുണ്ട്, വസ്ഥേ എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം നിഖിൽ ഡിസ്സുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും ‘തു ഹി ഹേ മേരി സിന്ദകി’ എന്ന പാട്ടിന് ഉണ്ട്. ദുബായിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും മലയാളി ദമ്പതികളുമായ ജുമാന ഖാൻ അജ്മൽ ഖാൻ എന്നിവരാണ് ആൽബത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ…
Read More » -
ഭാര്യയെ കൂട്ടാതെ കോവിഡ് വാക്സിൻ എടുത്തു, ലൈവിൽ ഡോക്ടറിനോട് ദേഷ്യപ്പെട്ട് ഭാര്യ, വീഡിയോ വൈറൽ
കഴിഞ്ഞ ഒരു വർഷം മഹാമാരി നമുക്ക് തന്നത് ബുദ്ധിമുട്ടുകളാണ്. വീട്ടിലിരുന്നും രോഗത്തെ പേടിച്ചും മനുഷ്യരിൽ ഭൂരിഭാഗവും നിരാശയിലും ദേഷ്യത്തിലുമാണ്. വെബിനാറുകളും വീഡിയോ കോളുകളും ആണ് മനുഷ്യർ പരസ്പരം ആശയവിനിമയം നടത്തുന്ന രീതികൾ. എന്നാൽ ഇത്തരം ആശയവിനിമയങ്ങൾക്കിടെ ചിലർക്ക് അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അങ്ങിനെ ഒരു അബദ്ധമാണ് ഡോക്ടർ കെ കെ അഗർവാളിന് ഉണ്ടായത്. കൊവിഡ് വാക്സിനേഷനെ കുറിച്ചുള്ള ഒരു ഓൺലൈൻ പരിപാടിയിൽ ആയിരുന്നു ഡോക്ടർ കെ കെ അഗർവാൾ. ഡോക്ടർ സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നു. ഭാര്യയാണ് മറുതലയ്ക്കൽ. എവിടെയാണ് എന്ന് ഭാര്യ ഡോക്ടറോട് ചോദിക്കുന്നു. സംസാരത്തിനിടയിൽ താൻ കൊവിഡ് വാക്സിൻ എടുത്തുവെന്ന് ഡോക്ടർ ഭാര്യയോട് പറയുന്നു. ഇതു കേട്ടതോടെ ഭാര്യ ദേഷ്യപ്പെടുകയാണ്. എന്തിനാണ് തന്നെ കൂടാതെ കൊവിഡ് വാക്സിൻ എടുത്തത് എന്നാണ് ഭാര്യയുടെ ചോദ്യം. ഭാര്യയെ ആശ്വസിപ്പിക്കാൻ ഡോക്ടർ അഗർവാൾ ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ തന്നെ ഭാര്യയെ കൊവിഡ് വാക്സിൻ എടുക്കാൻ കൊണ്ടുപോകാം എന്നു പറയുന്നുണ്ട്. എന്നാൽ…
Read More » -
രാഹുൽഗാന്ധിയെ ഞെട്ടിച്ച് ഫാത്തിമയുടെ തർജ്ജമ
വണ്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി ഗേൾസ് സ്കൂളിൽ പ്രസംഗം തർജ്ജമ ചെയ്ത ഫാത്തിമ എന്ന വിദ്യാർഥിനിക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തോടെ ഫാത്തിമ തരംഗമായി. ബുധനാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുലിന്റെ ആദ്യ പരിപാടിയായിരുന്നു വണ്ടൂരിലേത്. കൃത്യമായ പരിഭാഷ കണ്ട് അമ്പരന്ന രാഹുൽഗാന്ധി ഫാത്തിമയെ പരസ്യമായി അഭിനന്ദിക്കാൻ മടിച്ചില്ല. പി സി വിഷ്ണുനാഥിന്റെ ഫേസ്ബുക്പോസ്റ്റ്- “പൊതുപ്രവർത്തകർക്ക് മാസ്ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയ വിനിമയം പലപ്പോഴും പുഞ്ചിരിയിൽ കൂടിയാണ്. ഞാൻ പുഞ്ചിരിക്കുന്നത് മാസ്ക് ധരിക്കുന്നതിനാൽ പലപ്പോഴും മറ്റുള്ളവർ കാണില്ല; അവർ പുഞ്ചിരിക്കുന്നത് എനിക്കും…അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നൽകാൻ എനിക്കും സാധിക്കില്ല…ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ അമ്മയെ ഓർക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാൽ മാസ്ക് ധരിക്കണം. ” വണ്ടൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി ഫാത്തിമയുടെ മികവാർന്ന തർജ്ജമ കൂടിയായപ്പോൾ രാഹുൽഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു…
Read More » -
ഭാര്യ ഒളിച്ചോടി, പ്രതികാരമായി മൈന കൊന്നത് 18 സ്ത്രീകളെ
ഹൈദരാബാദിൽ കൊടും കുറ്റവാളിയായ സീരിയൽ കില്ലറിനെ പോലീസ് പിടികൂടി. മൈന രാമുലു കാൽ നൂറ്റാണ്ടിനിടെ കൊന്നത് 18 സ്ത്രീകളെ. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെയാണ് മൈന പ്രതികാരദാഹിയായത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരെ കൊലപ്പെടുത്തുക എന്നതാണ് ശീലം. കള്ളുഷാപ്പിന് സമീപത്തുകൂടി പോകുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിടുക. സ്ത്രീകളെ വശീകരിച്ച് ആളില്ലാത്ത സ്ഥലത്തേയ്ക്ക് കൊണ്ടുപോകും. ലൈംഗികബന്ധത്തിന് പകരം പണം നൽകാമെന്നും പറയും. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരുമിച്ചിരുന്ന് മദ്യപിക്കും. പിന്നാലെ മൈന സ്ത്രീകളെ കൊല്ലും. ഇവരുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷമാണ് മൈന രക്ഷപ്പെടുക. ഇപ്പോൾ അറസ്റ്റിലായ കേസ് 2020 ഡിസംബറിൽ നടത്തിയ രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്. ഡിസംബർ 10ന് 35 കാരിയെയും ഡിസംബർ 30ന് കാവാല വെങ്കിട്ടമ്മ എന്ന സ്ത്രീയെയും ആണ് ഇയാൾ കൊന്നത്. ജനുവരി 1ന് വെങ്കിട്ടമ്മയുടെ ഭർത്താവ് പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിനിടെ ഇവരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് ജനുവരി നാലിന് കണ്ടെത്തി. പ്രതിയെ…
Read More »