LIFETRENDING

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർക്ക് സമൂഹത്തോട് പറയാനുള്ളത്-വീഡിയോ

ജിനു ശശിധരനിൽ നിന്ന് ഡോക്ടർ വിഎസ് പ്രിയയിലേക്കുള്ള യാത്ര ദുഷ്കരം തന്നെയായിരുന്നു. ആണായി ജീവിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു ജീവിതത്തെ മുന്നോട്ടു നയിച്ചത്. വൈദ്യരത്നം കോളേജിൽനിന്ന് ബി എ എം എസ് നേടി. മംഗളൂരുവിൽ നിന്ന് എംഡിയും.

ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ തന്നെയാണ് ശാരീരികവും മാനസികവുമായി മാറാൻ തയ്യാറായത്. തൃശൂർ സീതാറാം ആശുപത്രിയിൽ ജോലി ചെയ്യവെ ഹോർമോൺ ചികിത്സ ആരംഭിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു ശസ്ത്രക്രിയ.

തന്റെ ജീവിതത്തെ കുറിച്ച്, നടന്നു തീർത്ത പാതകളെ കുറിച്ച് ഡോക്ടർ വി എസ് പ്രിയ NewsThen – നോട്‌ സംസാരിച്ചു.

വീഡിയോ കാണുക –

Back to top button
error: