തൃശൂര്‍: മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ കുഴഞ്ഞുവീണ് മരിച്ചു. 45 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ കബീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ കബീര്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പ് കെകെടിഎം കോളജില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുത്തിരുന്നു.