LIFETRENDING

ഉന്നേ കുത്തിക്കൊല്ലാമേ വിടമാട്ടേണ്ടാ: ആവേശമുണര്‍ത്തി മാസ്റ്റര്‍, ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ തീയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. വിജയിക്കൊപ്പം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലും ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓണ്‍ലൈന്‍ വിതരണാവകാശം സ്വന്തമാക്കിയ ആമസോണ്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പുതിയ ട്രെയിലറും പുറത്ത് വിട്ടിരിക്കുകയാണ്.

ചിത്രം ആമസോണിലൂടെ ജനുവരി 29 ന് പ്രേക്ഷകരിലേക്കെത്തും. തീയേറ്ററില്‍ മാസ്റ്റര്‍ കാണാന്‍ കുടുംബപ്രേക്ഷകര്‍ എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും കാണുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് തീയേറ്ററിലേക്ക് ആളുകളെത്തുന്നതിനെ സാരമായി ബാധിക്കുമെന്ന ആശങ്ക പലര്‍ക്കുമുണ്ടെങ്കിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ തീയേറ്ററിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ചിത്രത്തില്‍ വിജയ് സേതുപതിയാണ് വിജയ് അവതരിപ്പിക്കുന്ന ജെഡി എന്ന കഥാപാത്രത്തിന്റെ എതിരാളിയായി എത്തുന്നത്. കൊടും ക്രൂരനായ ഭവാനി എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തിയിരിക്കുന്നത്. മാളവിക മോഹന്‍, ആന്‍ഡ്രിയ, നാസര്‍, ശാന്തനു, അര്‍ജുന്‍ ദാസ്, ഗൗരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button