LIFETRENDING

ആത്മീയ രാജന്റെ വിവാഹ റിസപ്ഷന്‍; വീഡിയോ കാണാം

ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായിക ആത്മീയ രാജന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. മറൈന്‍ എഞ്ചിനീയറായ സനൂപാണ് താരത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Signature-ad

സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി താരം ചൊവ്വാഴ്ച വിവാഹ റിസപ്ഷന്‍ നടത്തും എന്നറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാഹ റിസപ്ഷന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ നടി തന്‍വി റാം, ദീപക് പറമ്പോല്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു.

ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമായി ആത്മീയ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആത്മീയ പിന്നീട് മനം കൊത്തി പറവ, റോസ് ഗിറ്റാറിനാല്‍, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പുരസ്‌കാരവും ആദ്യ നേടിയിരുന്നു.

Back to top button
error: