LIFETRENDING

”DON” ആയി ശിവകാർത്തികേയൻ: പുതിയ ചിത്രം പ്രഖ്യാപിച്ചു

മിഴകത്തെ യുവതാരം ശിവകാർത്തികേയന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. DON എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്. ലൈക്ക ഫിലിംസിനു വേണ്ടി സുബാഷ് കരണും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് റോക്സ്റ്റാർ അനിരുദ്ധാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്.

കോളജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി റൊമാന്‍സ് എന്റര്‍ടൈനാറാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയോ അണിയറ പ്രവർത്തകരെയോ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ശിവകാർത്തികേയൻ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ, രവികുമാര്‍ സംവിധാനം ചെയ്ത സ്കൈ-ഫൈ ചിത്രമായ ആയലാന്‍ എന്നിവയാണ് താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ.

ആയലാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശിവകാർത്തികേയൻ പുതിയ ചിത്രമായ ഡോൺ പ്രഖ്യാപിച്ചത്. ഡോണിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്.

Back to top button
error: