LIFE

  • ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ ട്രെയിലര്‍ പുറത്ത്

    ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ട്രെയിലര്‍ പുറത്തിറങ്ങി. സിനിമ എങ്ങനെ ഉള്ളതാകും എന്ന വ്യക്തമായ സൂചന ട്രെയിലര്‍ നല്‍കുന്നു. 35 കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ സിനിമ. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായി ആറ് മാസം കൊണ്ടാണ് കുറുപ്പ് ചിത്രീകരണം പൂര്‍ത്തിയായത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ്. സിനിമയ്ക്കുവേണ്ടി അടിപൊളി മേക്കോവറിലാണ് ദുല്‍ഖര്‍ എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

    Read More »
  • ‘ഉപ്പിലിട്ടത്’; കുട്ടി സംവിധായകന്റെ കുട്ടി ചിത്രം ശ്രദ്ധേയമാവുന്നു

    കുട്ടി സംവിധായകൻ ദേവാംഗ് ,കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഉപ്പിലിട്ടത് എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു.ജി.എം.യു.പി സ്കൂൾ വേളൂർ അത്തോളി അവതരിപ്പിക്കുന്ന ഈ ചിത്രം മനോരമ മ്യൂസിക്ക് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. കോവിഡ് കാലഘട്ടത്തിൽ സ്വന്തം സ്കൂളിൻ്റെ വരാന്ത കാണാതെ ഭുഃഖിച്ച് കഴിഞ്ഞിരുന്ന ചുണക്കുട്ടികളായ കുറച്ചു് കുട്ടികൾ ഒരു രാത്രിയിൽ സാഹസികരായി.അവർ ഒരുമ്മിച്ച് സംഘടിച്ച് രാത്രിയുടെ നിശ്ശബ്ദതയിൽ സ്വന്തം സ്കൂളിൽ എത്തി. സ്കൂളിലെ തമാശകളും, കലപിലകളും, ഉച്ചഭക്ഷണം കഴിക്കുന്നതുമെല്ലാം അവരുടെ ഓർമ്മകളിലൂടെ കടന്നു പോയി. നാട്ടുകാർ ആരും ഈ കഥ അറിഞ്ഞില്ല. എന്നാൽ കുട്ടികളെ, സ്വന്തം കുട്ടികളെപ്പോലെ സ്നേഹിച്ച് പരിലാളിച്ചിരുന്ന സ്കൂൾ പാചകക്കാരൻ മാത്രം ഇതെല്ലാം അറിഞ്ഞു. ശക്തമായൊരു സന്ദേശവുമായെത്തുന്ന ഉപ്പിലിട്ടത്, കുട്ടി സംവിധായകനായ ദേവാംഗിന് വലിയൊരു അംഗീകാരമാണ് നേടികൊടുത്തത്. മാതൃവിദ്യാലയം തന്നെ നിർമ്മിക്കുകയും, അവിടെത്തെ കുട്ടികളെ പ്രധാന നടീനടന്മാരാക്കി ചിത്രം സംവിധാനം ചെയ്യാനും ദേവാംഗിന് കഴിഞ്ഞിരിക്കുന്നു. ജി.എം.യു.പി സ്കൂൾ വേളൂർ അത്തോളി അവതരിപ്പിക്കുന്ന ഉപ്പിലിട്ടത് എന്ന ഹ്യ…

    Read More »
  • മതംമാറാൻ വിസമ്മതിച്ചു; നവവരനെ ഭാര്യയുടെ സഹോദരനും സംഘവും മര്‍ദ്ദിച്ചു, സഹോദരന്‍ ഒളിവില്‍

    തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ബോണക്കാട് സ്വദേശിയായ മിഥുന്‍ (29)നാണ് മര്‍ദ്ദനമേറ്റത്. തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒക്ടോബര്‍ 31ന് ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വെച്ചായിരുന്നു സംഭവം. ഡിടിപി ഓപറേറ്ററായ മിഥുനും 24 കാരിയായ ദീപ്തിയും തമ്മില്‍ ഒക്ടോബര്‍ 29നാണ് വിവാഹിതരായത്. ദീപ്തി ലത്തീന്‍ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനാണ് മിഥുന്‍. വീട്ടുകാര്‍ എതിര്‍ത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരന്‍ ഡാനിഷ് പള്ളിയില്‍ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മിഥുന്‍ മതംമാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. അതേസമയം, സംഭവത്തിന് പിന്നാലെ…

    Read More »
  • ‘മേജര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു; മെയ്‍ക്കിംഗ് വീഡിയോ പുറത്ത്‌

    മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ കഥ പറയുന്ന ചിത്രമായ മേജറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 11ന് ആണ് ചിത്രം റിലീസ് ചെയ്യുക. മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്‍ണനായെത്തുന്നത്. ശശി ടിക്ക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജി മഞ്‍ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.ഹിന്ദിക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‍സ് സോണി പിക്ചേഴ്‍സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജര്‍ നിര്‍മ്മിക്കുന്നത്. ശോഭിത ധുലിപാല ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മുംബൈ 26/11 ആക്രമണം നടന്ന സമയത്ത് തീവ്രവാദികള്‍ ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള ഒരാളായാണ് ശോഭിത മേജര്‍ എത്തുന്നത്. രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ ഒട്ടേറെ പൗരന്‍മാരെ രക്ഷിച്ച എന്‍എസ്‍ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍. പരിക്കു പറ്റിയ…

    Read More »
  • രാജീവ് ആലുങ്കലിന്റെ മകൻ ആകാശ് രാജിന്റെ വീഡിയോ വൈറലാകുന്നു 

    രമേഷ്  പിഷാരടി അമൃത ടിവിയിലെ ‘ഫൺസ് അപ് ഓൺ എ ടൈം’ എന്ന വിനോദ പരിപാടിയിൽ  പറഞ്ഞ ഒരു കഥ വീഡിയോയായി ചിത്രീകരിച്ച്, അഭിനയിച്ച്  താരമായിരിക്കുകയാണ്  ആകാശ് രാജ് എന്ന കൊച്ചുമിടുക്കൻ. കവിയും ഗാനരചയിതാവുമായ  രാജീവ്‌ ആലുങ്കലിന്റെ മകനാണ്  ആകാശ് രാജ്.ക്യാമറയും എഡിറ്റിംഗും സ്വന്തമായി നിർവഹിച്ച  ആകാശ് ഒൻപത് കഥാപാത്രങ്ങളുടെ വേഷപകർച്ചയും നടത്തി. ഒരു മരണ വീട്ടിലെ കോമഡി രംഗങ്ങൾ  രമേഷ് പിഷാരടി  ഭാവനാത്മകമായി  കഥ  പറഞ്ഞതിനെയാണ്  ആകാശ്  രസകരമായി  അവതരിപ്പിച്ചത്. രാജീവ്‌ ആലുങ്കലിന്റെ ഫേസ്ബുക്കിൽ ആണ് വീഡിയോ  ആദ്യം പോസ്റ്റ്  ചെയ്തത്. നാലു  ലക്ഷത്തോളം പേർ  വീഡിയോ കണ്ടുകഴിഞ്ഞു  ഒരുപാട് പേർ  വീഡിയോ ഷെയർ ചെയ്തു.  വീഡിയോ  ഒരുപാടിഷ്ടപ്പെട്ട  രമേഷ് പിഷാരടി ആകാശിനെ  വിളിച്ച് അഭിനന്ദിക്കുകയും  ഫൺസ് അപ് ഓൺ എ ടൈം എന്ന പരിപാടിയിൽ അതിഥിയായി ക്ഷണിക്കുകയും  ചെയ്തു. മറ്റാരുടെയും  സഹായമില്ലാതെ മൊബൈൽ ക്യാമറയിൽ കുട്ടിക്കാലം മുതൽ ഇത്തരം വീഡിയോ  ആകാശ്  ചെയ്യാറുണ്ടെകിലും ഈ  വീഡിയോ ഇത്രയേറെ ജനകീയമാകുമെന്ന്…

    Read More »
  • ഏജന്റിന്റെ ഹംഗറി ഷെഡ്യൂള്‍ തീര്‍ത്ത് മമ്മൂട്ടി നാട്ടിലേക്ക്… അടുത്ത ചിത്രം ലിജോ പെല്ലിശ്ശേരിയുടേത്

    തെലുങ്ക് ചിത്രം ‘ഏജന്റി’ന്റെ ഹംഗറി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടിയും സംഘവും തിരികെ നാട്ടിലേക്ക്. നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ജോര്‍ജ്, ഫോട്ടോഗ്രാഫര്‍ ഷാനി, പേഴ്‌സണല്‍ മേക്കപ്പ്മാന്‍ സലാം എന്നിവരും ഈ യാത്രയില്‍ മമ്മൂട്ടിയെ അനുഗമിച്ചിരുന്നു. അവരിപ്പോള്‍ ദുബായിലാണുള്ളത്. വ്യാഴാഴ്ച കേരളത്തിലെത്തും.   അഞ്ച് ദിവസമായിരുന്നു ഹംഗറിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്. പട്ടാളക്കാരന്റെ വേഷത്തിലാണ് താരം എത്തുന്നത്. മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിച്ചത്. ഹംഗറിയുടെ തലസ്ഥാനമായ ബൂഡാപെസ്റ്റിലൂടെ നടന്നു നീങ്ങുന്ന മമ്മൂട്ടിയുടെ റീല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. താരപുത്രനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണിത്. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹൈദരാബാദ് വിശാഖപട്ടണം, കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലായിട്ടാണ് ബാക്കി ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നത്. ഹിപ്പോപ്പ് തമിഴയാണ് സംഗീതസംവിധായകന്‍. രാകുല്‍ ഹെരിയ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നവീന്‍ നൂലിയാണ്. വൈആര്‍എസിന്റെ ജീവിതം ആസ്പദമാക്കിയിറങ്ങിയ യാത്രയാണ് ഇതിന് മുമ്പ്…

    Read More »
  • സർവകലയിലും തിളങ്ങുന്ന ബേബി ലക്ഷ്മി കലാഭവൻ

    സാംസ്‌കാരിക ജില്ലയായ  തൃശൂരിൽനിന്നുള്ള ഒരു കൊച്ചു കലാകാരി സർവകലയിലും  തിളങ്ങുന്നു. തൃശൂർ ചാലക്കുടിയ്ക്കടുത്ത് കുററിച്ചിറയിൽ മലയാടൻ ഷോജി- മായ ദമ്പതികളുടെ ഇളയ മകൾ ബേബി ലക്ഷ്മി കലാഭവൻ  ആണ് നാടിന്  അഭിമാനമാകുന്നത്. കുണ്ടുകുഴിപാടം ശ്രീനാരായണ  യൂ.പി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മി. കൊച്ചിൻ കലാഭവന്റെ കീഴിൽ സിനിമാറ്റിക് ഡാൻസ് ട്രൂപ്പിൽ ലക്ഷ്മി പ്രാക്ടീസ് ചെയ്യുന്നു അതുകൊണ്ടാണ്  പേരിനൊപ്പം  കലാഭവൻ  കൂടി ചേർത്ത്  പറയുന്നത്. അഞ്ച്  സിനിമകളിൽ ലക്ഷ്മി  അഭിനയിച്ചു. സൈനു ചാവക്കാടൻ സംവിധാനം ചെയ്ത ഇക്കാക്ക, അങ്കമാലി ഡയറിസ്  സിനിമയുടെ അസോസിയേറ്റ്   ഡയറക്ടർ  സജി  അങ്കമാലി സംവിധാനം ചെയ്ത വെളിച്ചം, ശിവപ്രസാദ്. എച്ച്  സംവിധാനം ചെയ്ത അധീനൻ , ഷൈജു ലൂവിസ് സംവിധാനം ചെയ്ത  ചിലന്തി, ഷാൻസി സലാം  സംവിധാനം ചെയ്ത പാഞ്ചാലി  എന്നിവയാണ് ചിത്രങ്ങൾ. ഇരുപത്തിയഞ്ചോളാം ഹ്രസ്വ ചിത്രങ്ങളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്.  കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന്, സബിൽദാസിന്റെ  പ്രശ്നക്കാരൻ , വിനോദ് ചാക്യാർ സംവിധാനം ചെയ്യുന്ന…

    Read More »
  • വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട് “; മോഷൻ പോസ്റ്റർ പുറത്തായി

    കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിൻ്റെ മോഷൻ പോസ്റ്റർ റിലീസായി. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. പുതുമുഖങ്ങൾക്ക് പ്രാധാന്യം നിൽകുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. കോമഡിക്കും കുടുംബപ്രേക്ഷകരുടെ ഇഷ്ടങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിലെ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

    Read More »
  • പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് നടന്‍ വിശാല്‍

    അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് നടന്‍ വിശാല്‍. പുനീതിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസമാണ് നടന്‍ വിശാല്‍ ഏറ്റെടുത്തത്. പുതിയ ചിത്രമായ ‘എനിമി’യുടെ പ്രിറിലീസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ അദ്ദേഹം നോക്കി നടത്തിയിരുന്നു. ആ കര്‍ത്തവ്യം ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭാസ്യം ഞാന്‍ ഏറ്റെടുക്കും.’വിശാല്‍ പറഞ്ഞു. ‘പുനീത് നല്ലൊരു നടന്‍ മാത്രമല്ല, സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയും വിനയം വച്ചുപുലര്‍ത്തുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഞാനും അത് തുടരും.’വിശാല്‍ വ്യക്തമാക്കി. വിശാല്‍ആര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ‘എനിമി’. മംമ്ത മോഹന്‍ദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ്…

    Read More »
  • വൈശാഖ് ചിത്രത്തില്‍ മോഹന്‍ലാല്‍, രചന ഉദയകൃഷ്ണന്‍, നിര്‍മ്മാണം ആശിര്‍വാദ്; ഷൂട്ടിംഗ് നവംബര്‍ 10ന്

    എലോണിന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രൊജക്ടിനെക്കുറിച്ച് അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് – ഉദയകൃഷ്ണന്‍ ചിത്രമെത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് കഥാചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പെട്ടെന്ന് ഈ പ്രൊജക്ട് ഓണാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. കാരണം ശ്രീകുമാര്‍ മേനോന്റെ ഒരു ചിത്രവും ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍പ്പുണ്ടായിരുന്നു. അത് പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് പുതിയ ട്വിസ്റ്റ്. അടുത്ത മോഹന്‍ലാല്‍ ചിത്രം വൈശാഖ് സംവിധാനം ചെയ്യും. ഉദയകൃഷ്ണനാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 10 ന് എറണാകുളത്ത് തുടങ്ങും. ഈ പ്രൊജക്ട് കമ്മിറ്റ് ചെയ്തതിനുപിന്നാലെ ഉദയകൃഷ്ണന്‍ എഴുത്ത് ജോലികളിലേയ്ക്കും കടന്നിട്ടുണ്ട്. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയുമടക്കം വൈകാതെ പ്രഖ്യാപിക്കും. എലോണിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ബറോസിന്റെ വര്‍ക്കുകളിലേയ്ക്കും ലാല്‍ കടന്നിരുന്നു. നാല് ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. നിലവില്‍ സെറ്റുകള്‍ ഒരുക്കിയിരിക്കുന്ന ഉദയയുടെ ഫ്‌ളോറിലായിരുന്നു ഷൂട്ടിംഗ്. നവംബര്‍ 1 ന് ലാല്‍ ദുബായിലേയ്ക്ക് പോകും.…

    Read More »
Back to top button
error: