പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് നടന്‍ വിശാല്‍
അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് നടന്‍ വിശാല്‍. പുനീതിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസമാണ് നടന്‍ വിശാല്‍ ഏറ്റെടുത്തത്. പുതിയ ചിത്രമായ ‘എനിമി’യുടെ പ്രിറിലീസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ അദ്ദേഹം നോക്കി നടത്തിയിരുന്നു. ആ കര്‍ത്തവ്യം ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭാസ്യം ഞാന്‍ ഏറ്റെടുക്കും.’വിശാല്‍ പറഞ്ഞു.
‘പുനീത് നല്ലൊരു നടന്‍ മാത്രമല്ല, സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയും വിനയം വച്ചുപുലര്‍ത്തുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഞാനും അത് തുടരും.’വിശാല്‍ വ്യക്തമാക്കി. വിശാല്‍ആര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ‘എനിമി’. മംമ്ത മോഹന്‍ദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത് രാജ്കുമാര്‍. 45 സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്‌കൂളുകൾ, 26 അനാഥാലയങ്ങൾ, 16 വ്യദ്ധസദനങ്ങൾ, 1800 വിദ്യാഭ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം.മൈസൂർ ശക്തിധാമയിൽ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കേന്ദ്രം.എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്.