LIFETRENDING

സർവകലയിലും തിളങ്ങുന്ന ബേബി ലക്ഷ്മി കലാഭവൻ

സാംസ്‌കാരിക ജില്ലയായ  തൃശൂരിൽനിന്നുള്ള ഒരു കൊച്ചു കലാകാരി സർവകലയിലും  തിളങ്ങുന്നു. തൃശൂർ ചാലക്കുടിയ്ക്കടുത്ത് കുററിച്ചിറയിൽ മലയാടൻ ഷോജി- മായ ദമ്പതികളുടെ ഇളയ മകൾ ബേബി ലക്ഷ്മി കലാഭവൻ  ആണ് നാടിന്  അഭിമാനമാകുന്നത്. കുണ്ടുകുഴിപാടം ശ്രീനാരായണ  യൂ.പി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മി.

Signature-ad

കൊച്ചിൻ കലാഭവന്റെ കീഴിൽ സിനിമാറ്റിക് ഡാൻസ് ട്രൂപ്പിൽ ലക്ഷ്മി പ്രാക്ടീസ് ചെയ്യുന്നു അതുകൊണ്ടാണ്  പേരിനൊപ്പം  കലാഭവൻ  കൂടി ചേർത്ത്  പറയുന്നത്.
അഞ്ച്  സിനിമകളിൽ ലക്ഷ്മി  അഭിനയിച്ചു. സൈനു ചാവക്കാടൻ സംവിധാനം ചെയ്ത ഇക്കാക്ക, അങ്കമാലി ഡയറിസ്  സിനിമയുടെ അസോസിയേറ്റ്   ഡയറക്ടർ  സജി  അങ്കമാലി സംവിധാനം ചെയ്ത വെളിച്ചം, ശിവപ്രസാദ്. എച്ച്  സംവിധാനം ചെയ്ത അധീനൻ , ഷൈജു ലൂവിസ് സംവിധാനം ചെയ്ത  ചിലന്തി, ഷാൻസി സലാം  സംവിധാനം ചെയ്ത പാഞ്ചാലി  എന്നിവയാണ് ചിത്രങ്ങൾ.

ഇരുപത്തിയഞ്ചോളാം ഹ്രസ്വ ചിത്രങ്ങളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്.  കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന്, സബിൽദാസിന്റെ  പ്രശ്നക്കാരൻ , വിനോദ് ചാക്യാർ സംവിധാനം ചെയ്യുന്ന ഉശിര് , ആഷിക്നാൻ സംവിധാനം ചെയ്യുന്ന ത്രികാലൻ, സിനോജ് കൊമ്പിടി സംവിധാനം ചെയ്യുന്ന സ്നേഹപൂർവ്വം നാരായണൻ മാഷ് , ബിനിൽ ഗോപി സംവിധാനം ചെയ്യുന്ന
ആകാശത്തിലേയ്ക്കൊരു  ഊഞ്ഞാൽ എന്നിവയാണ് ഇനി അഭിനയിക്കുന്ന ചിത്രങ്ങൾ.

ആർ .എൽ.വി. ഹരിനാരായണന്റെ  കീഴിൽ  അഞ്ചാമത്തെ വയസു മുതൽ നൃത്തം പരിശീലിക്കുന്നു.   തൃശൂർ ജില്ലാ സർഗോൽസവത്തിൽ  നാടോടി നൃത്തത്തിൽ എ. ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

നിരവധി വേദികളിൽ . നാടോടി നൃത്തം അവതരിപ്പിച്ചു. ചിത്രരചനയിലും  ഈ കുഞ്ഞു കലാകാരി മികവ് തെളിയിച്ചിട്ടുണ്ട്. കലാഭവൻ  മണിയുടെ സ്മരണാർത്ഥമുള്ള ചാലക്കുടി സ്റ്റേജ് വെൽഫെയർ അസോസിയേഷനിലെ അംഗമാണ് ലക്ഷ്മി. ലക്ഷ്മിയുടെ സഹോദരൻ അനന്ദുകൃഷ്ണ പ്ലസ്ടു വിദ്യാർത്ഥിയാണ്.

Back to top button
error: