LIFE

  • കുട്ടികളുടെ നന്മയുള്ള കുഞ്ചെറിയ ഡോക്ടർ

    ചൈൽഡ് സ്പെഷ്യലിസ്റ്റായിരുന്ന അന്തരിച്ച ഡോ.കെ എ കുഞ്ചെറിയയെപ്പറ്റി   ചങ്ങനാശേരി എൻഎസ്എസ് ട്രെയിനിംഗ് കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ സുരേഷ് കെ ജെ എഴുതുന്നു വർഷങ്ങൾക്കു മുമ്പ് റാന്നി മാർത്തോമ ആശുപത്രിയിൽ പോയപ്പോഴാണ് കഴുത്തിൽ തൂങ്ങി കിടക്കുന്ന സ്റ്റെതസ്കോപ്പിൽ ഒരു ചെറിയ ടെഡി ബെയർ പാവ കൊരുത്തു വെച്ച ഒരു ഡോക്ടർ ഇടനാഴിയിലൂടെ നടന്നു വരുന്നത് കണ്ടത്. പേര് അറിയുമായിരുന്നില്ല. അടുത്തിരുന്ന ആൾ പറഞ്ഞു “കുട്ടികളുടെ ഡോക്ടറാണ്, കുഞ്ചെറിയാ ഡോക്ടർ”. അന്ന്  അത് ഒരു കൗതുകമായേ തോന്നിയുള്ളൂ. പക്ഷേ പിന്നീടാണ് മനസ്സിലായത് അത് കുട്ടികളെ പരിശോധിക്കുമ്പോൾ അവർ കരയാതിരിക്കാനുള്ള  ഒരു സൂത്രമാണെന്ന്. കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ ഒരു സൈക്കോളജിക്കൽ അപ്രോച്ച്. കുട്ടികളുടെ ഡോക്ടറെ കാണേണ്ട ആവശ്യം അക്കാലത്ത് ഇല്ലാതിരുന്നതിനാൽ പരിചയപ്പെടേണ്ട ആവശ്യം വന്നില്ല. പിന്നീട് കുട്ടികളുടെ അസുഖവുമായി ബന്ധപ്പെട്ട് പല പീഡിയാട്രീഷ്യൻമാരെയും കാണേണ്ടി വന്നതിനിടയിലാണ് കുഞ്ചെറിയാ ഡോക്ടറെ പരിചയപ്പെട്ടത്. രോഗത്തിന് യാന്ത്രികമായി മരുന്നു കുറിക്കുന്നതോടെ രോഗികളോടുള്ള ബന്ധം അവസാനിക്കുന്ന ഡോക്ടർമാരുടെ ഇടയിൽ, അധികം സ്നേഹപ്രകടനങ്ങളൊന്നുമില്ലെങ്കിലുംകുട്ടികളെ…

    Read More »
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും ഈ തെളിവുകളായിരുന്നു

    ആക്രമിക്കപ്പെട്ട നടി സൂചന നൽകിയിട്ടും ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആദ്യഘട്ടത്തിൽ പോലീസീന് കഴിഞ്ഞിരുന്നില്ല. സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന ദിലീപിനെ പിന്നീട് തെളിവുകള്‍ കോര്‍ത്തിണക്കിയാണ് അന്വേഷണ സംഘം കുടുക്കിയത്.   ദിലീപ് നായകനായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.മാത്രമല്ല, ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസ് തെളിവുകൾ ശേഖരിച്ചു. ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ച തെളിവുകൾ 1. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്. 2. ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍. 3. ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍. 4. പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍. 5. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും. 6. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് കണ്ടെത്തി 7. മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന്…

    Read More »
  • ബാലചന്ദ്രകുമാർ പറഞ്ഞ ആ സൂപ്പർ താരം പ്രിഥ്വിരാജോ ?

    നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വന്നതോടെ ദിലീപിനെ വിട്ട് മാധ്യമങ്ങൾ ഇപ്പോൾ ആ താരത്തിന്റെ പുറകെയാണ്.യുവതാരങ്ങളില്‍ പ്രമുഖനായ ഇദ്ദേഹം താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിന്റെ പുറത്താക്കലിന് മുന്നില്‍ നിന്ന ആളുമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ ചര്‍ച്ചയായപ്പോഴും ആക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്തതും ഈ നടനായിരുന്നു.സൂചനകളെല്ലാം നടൻ പ്രിഥ്വിരാജിലേക്കാണ് നീളുന്നതെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    Read More »
  • കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും

    സർക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പനിയും ജലദോഷവുമായി പോയാല്‍ കോവിഡ് പരിശോധനയ്ക്ക് ശുപാര്‍ശചെയ്യും. സ്വകാര്യ ക്‌ളിനിക്കുകളിലും ആശുപത്രികളിലും വലിയ ഫീസ് നല്‍കി പോകാന്‍ മാത്രം ഗൗരവമുള്ള അസുഖമില്ല. ഇതാണ് മെഡിക്കല്‍ ഷോപ്പുകളില്‍ നേരില്‍ച്ചെന്ന് മരുന്നുവാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 30 വരെ ശതമാനമാണ് വര്‍ധന. എന്നാല്‍, മരുന്ന് വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 മുതല്‍ 80 വരെ ശതമാനം വര്‍ധനയാണ് ഡിസംബർ ജനുവരി മാസങ്ങളിൽ മാത്രം കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാരസെറ്റമോള്‍, സിട്രിസിന് അസിത്രോമൈസിന്‍, അമോക്‌സിലിന്‍, അസെക്‌ളോഫിനാക് പ്ലസ് പാരസെറ്റമോള്‍, സൈനാറെസ്റ്റ്, വൈകോറിന്‍, ആംബ്രോക്‌സോള്‍ സിറപ്പ്, നേസല്‍ ഡ്രോപ്പ്, തുടങ്ങിയ മരുന്നുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്.അതേസമയം ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ആന്റിബയോടിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ പിന്നീട് മരുന്ന് ഫലിക്കാതാവുന്ന അവസ്ഥയുണ്ടാവും. മരുന്ന് എത്ര അളവില്‍, എത്ര ദിവസം  കഴിക്കുമെന്ന് നിശ്ചയിക്കേണ്ടത് ഡോക്ടറാണ്.   അതുപോലെ ഇങ്ങനെ മരുന്ന് കഴിക്കുമ്പോൾ പനിയും…

    Read More »
  • ചിക്കൻ മഞ്ചൂരിയൻ, ഗോബി മഞ്ചൂരിയൻ എന്നിവ വീട്ടിൽതന്നെ ഉണ്ടാക്കാം

    വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ എന്നു വ്യത്യാസമില്ലാതെ എല്ലാവരുടെയും ഇഷ്ട വിഭവമാണ് മഞ്ചൂരിയൻ.ചിക്കൻ മഞ്ചൂരിയൻ, കോളിഫ്ളവർ കൊണ്ടുള്ള ഗോബി മഞ്ചൂരിയൻ,എഗ്ഗ്, ബേബികോൺ മഞ്ചൂരിയൻ എന്നിങ്ങനെ മഞ്ചൂറിയൻ വിഭവങ്ങൾ ഒരുപാടുണ്ട്.ചിക്കൻ, ഗോബി മഞ്ചൂരിയൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചിക്കൻ മഞ്ചൂരിയൻ ചേരുവകള്‍ ചിക്കന്‍ (എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയത്)- 1/2 കിലോ ചിക്കന്‍ സ്‌റ്റോക്ക്- 3 കപ്പ് മൈദ- 2 ടേബിള്‍ സ്പൂണ്‍ മുട്ട- 1 എണ്ണം സോയാസോസ്- 3 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍- 3 1/2 ടേബിള്‍ സ്പൂണ്‍ അജിനോമോട്ടോ- 2 നുള്ള് കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍ വെളുത്തുള്ളി- 8 അല്ലി സവാള- 2 എണ്ണം കാപ്‌സിക്കം- 1 എണ്ണം ഇഞ്ചി- 1 കഷ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍ എണ്ണ-  1 കപ്പ് റ്റൊമാറ്റോസോസ്- 1 ടേബിള്‍ സ്പൂണ്‍ ചില്ലി സോസ്- 1 ടേബിള്‍ സ്പൂണ്‍ സെലറി (ചെറുതായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍ സ്പ്രിങ് ഒനിയന്‍(ചെറുതായി അരിഞ്ഞത്)- 1…

    Read More »
  • പെട്രോൾ ചോർച്ചയ്ക്ക് മാത്രമല്ല, വാഹനം തീ പിടിക്കുന്നതിനും ഈ വണ്ടുകൾ കാരണമാകും

    വണ്ടികളുടെ പെട്രോൾ നഷ്ടത്തിനു കാരണമാകുന്ന വണ്ടുകൾ കേരളത്തിൽ പെരുകുന്നു   👉കേരളത്തിലെ വാഹന ഉടമകൾക്കു തലവേദനയായി മാറിയിരിക്കുകയാണ് കാംഫർഷോട്ട് എന്ന വണ്ടിനത്തിൽപ്പെട്ട ചെറുജീവി.അടുത്തിടെ ഏറെ കേൾക്കുന്ന ഒരു വാർത്തയുമാണ് ഇത്.കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ പെട്രോൾ പൈപ്പിൽ ചെറു ദ്വാരങ്ങൾ തീർക്കുന്നത് ഈ ജീവിയാണ്.പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ ഈ ജീവികൾ തുളയിടുകയും ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതുമാണ് പ്രശ്നം. ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിത്തത്തിനും കാരണമാകുന്നു. തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല, റാന്നി പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നിരുന്നതെങ്കിലും പിന്നീട് പല സ്ഥലങ്ങളിലേക്കും ഇത് വ്യാപിച്ചു.ഇതോടെ ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന പേരിൽ ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുകയും ചെയ്തു. 2020ൽ തിരുവല്ല, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നിന്ന്  സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചുള്ള പഠനങ്ങളിൽ നിന്നാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ…

    Read More »
  • അര്‍ശസ്സിനെ തുരത്താം,അധികം ഭാരപ്പെടാതെ തന്നെ

    എട്ട് ആയുർവേദ മഹാ രോഗങ്ങളിൽ ഒന്നായിട്ടാണ് അർശസിനെ കണക്കാക്കിയിരിക്കുന്നത്. ചികിത്സിച്ചുമാറ്റാൻ പ്രയാസമുള്ളവയും നീണ്ടുനില്ക്കുന്നവയും അനേകം ഉപദ്രവങ്ങൾ ഉണ്ടാക്കുന്നവയും മറ്റൊരു രോഗങ്ങൾക്ക് കാരണമാകുന്നവയുമൊക്കെ മഹാ രോഗങ്ങളായാണ് ആയുർവേദം കണക്കാക്കുന്നത്.അത്തരത്തിലൊന്നായ അർശസിന് ആയുർവേദം നിർദ്ദേശിക്കുന്ന ചില പ്രതിവിധികൾ എന്താണെന്ന് നോക്കാം. നവര നെല്ലിന്റ അരിവറുത്ത് ചോറുണ്ടാക്കി കറിവേപ്പില ,കുരുമുളക് ,പുളിച്ച മോര് , ഇന്ദുപ്പ് എന്നിവ കൂട്ടി ദിവസവും കഴിക്കുന്നത് അർശസിന് ശമനം ഉണ്ടാക്കാനായി സഹായിക്കും. വെളുത്തുള്ളിയും പനംകൽക്കണ്ടവും നെയ്യിൽ വറുത്തെടുത്ത് അരച്ച് ഒരു ഉരുള വലിപ്പത്തിൽ ദിവസേന രണ്ടുനേരം കഴിക്കുക. നമ്മുടെ പുരയിടത്തിലും റോഡ് വക്കിലും ഒക്കെ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് കറുകപുല്ല്. കറുകപുല്ല് നന്നായി കഴുകി വൃത്തിയാക്കി ഒരു ദിവസം മുഴുവൻ വെള്ളത്തിൽ നനച്ചു വെക്കുക.എന്നിട്ട് രാവിലെ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കുടിക്കുക.ഇത് അർശസിന് ഉള്ള ഒന്നാന്തരം പ്രതിവിധിയാണെന്ന് ആയുർവേദം പറയുന്നു. അതുപോലെതന്നെ തൊട്ടാവാടി പറിച്ചെടുത്ത് പൂക്കൾ നീക്കിയശേഷം കഷായം വെച്ചോ കഞ്ഞിയിൽ വേവിച്ചോ ദിവസം ഒരു നേരം…

    Read More »
  • നായ വളർത്തൽ, അറിഞ്ഞിരിക്കേണ്ടത്

    പലവിധ ആവശ്യങ്ങൾക്കായി നായ്ക്കളെ വീട്ടിൽ വളർത്തുന്നവരാണ് നാം.ഓമനമൃഗമെന്ന രീതിയിലും കാവലിനും വേട്ടയ്ക്ക് സഹായത്തിനുമെല്ലാം നായ്ക്കളെ വളർത്തുന്നവരുണ്ട്.എന്നാൽ ഇവയെ വളർത്തുന്നവർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികമാർക്കും അറിയുകയുമില്ല എന്നതാണ് വാസ്തവം.വർഷാവർഷം പ്രതിരോധ കുത്തിവെപ്പ് നടത്തി വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും ഇതിനുപുറമെ അതത് പഞ്ചായത്തുകളിൽനിന്ന് ലഭിച്ച ലൈസൻസും ഏതൊരു വളർത്തുനായയ്ക്കും വേണമെന്നാണ് നിയമം.എന്നാൽ ഇത് പാലിക്കുന്നവർ വിരളമാണ്.കാരണം മുകളിൽ പറഞ്ഞതു തന്നെ.കൂടുതൽ പേർക്കും ഇതേപ്പറ്റി അറിവില്ലെന്നതാണ് വസ്തുത. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സിന്​ അപേക്ഷ നല്‍കണം.ഇതിന് ഉടമസ്ഥര്‍ നിശ്ചിത ഫോറത്തില്‍ പഞ്ചായത്ത്/ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കണം.ഒരു വര്‍ഷത്തിനുള്ളില്‍ പേ വിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുത്ത സര്‍ട്ടിഫിക്കറ്റി‍ന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം.അല്ലാത്തപക്ഷം കെ.എം ആക്‌ട് പ്രകാരമുള്ള പിഴ നൽകേണ്ടി വരും. 1998-ലെ പഞ്ചായത്തീരാജ് നിയമ പ്രകാരം നായ്ക്കളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്.ഈ നിബന്ധന നായ്ക്കളെ വളർത്തുന്നവർ പാലിക്കുന്നുണ്ടോ എന്ന് പഞ്ചായത്ത് പരിശോധിക്കണം.ലൈസൻസ് എടുക്കാത്തവർക്ക് 500 രൂപ പിഴയീടാക്കണമെന്നും നിയമമുണ്ട്. പിന്നെയും ലൈസൻസ് എടുത്തില്ലെങ്കിൽ ദിവസം അമ്പതുരൂപ വീതം പിഴയീടാക്കാം. ലൈസൻസിന്…

    Read More »
  • ധാക്കാ ഫിലിം ഫെസ്റ്റിവൽ: മികച്ച നടന്‍ ജയസൂര്യ

      ധാക്കാ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി നടന്‍ ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ ഈ അവാർഡിന് അര്‍ഹനാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്റ്റിവല്‍ അധികൃതർ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ അറിയിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചടങ്ങില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും പങ്കെടുക്കാൻ സാധിച്ചില്ല. ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച , റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ തമിഴ്‌ സിനിമ ‘കൂഴങ്ങൾ’ ( pebbles ) ആണ് മികച്ച ഫീച്ചർ സിനിമ. ‘സണ്ണി ‘ യെ കൂടാതെ ഡോ.ബിജു Bijukumar Damodaran സംവിധാനം ചെയ്ത The Portraits , ഷരീഫ് ഈസ Shareef Easa സംവിധാനം ചെയ്ത ആണ്ടാൾ , മാർട്ടിൻ പ്രക്കാട്ടിൻ്റെ നായാട്ട് , സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവർ എന്നീ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ…

    Read More »
  • “ലീച്ച് ” പൂർത്തിയായി

      അനൂപ് രത്ന,മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദീഖ് മെയ്കോൺ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ” ലീച്ച് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബുക്ക് ഓഫ് സിനിമയുടെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്,സാൻ ഡി, കണ്ണൻ വിശ്വനാഥൻ, സുഹൈൽസുൽത്താൻ, ബക്കർ,ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു. അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു.റഫീക്ക് അഹമ്മദ്,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. എഡിറ്റിംഗ്-സംജിത് മുഹമ്മദ്. പി ആർ ഒ-എ എസ് ദിനേശ്.

    Read More »
Back to top button
error: