പലവിധ ആവശ്യങ്ങൾക്കായി നായ്ക്കളെ വീട്ടിൽ വളർത്തുന്നവരാണ് നാം.ഓമനമൃഗമെന്ന രീതിയിലും കാവലിനും വേട്ടയ്ക്ക് സഹായത്തിനുമെല്ലാം നായ്ക്കളെ വളർത്തുന്നവരുണ്ട്.എന്നാൽ ഇവയെ വളർത്തുന്നവർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികമാർക്കും അറിയുകയുമില്ല എന്നതാണ് വാസ്തവം.വർഷാവർഷം പ്രതിരോധ കുത്തിവെപ്പ് നടത്തി വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും ഇതിനുപുറമെ അതത് പഞ്ചായത്തുകളിൽനിന്ന് ലഭിച്ച ലൈസൻസും ഏതൊരു വളർത്തുനായയ്ക്കും വേണമെന്നാണ് നിയമം.എന്നാൽ ഇത് പാലിക്കുന്നവർ വിരളമാണ്.കാരണം മുകളിൽ പറഞ്ഞതു തന്നെ.കൂടുതൽ പേർക്കും ഇതേപ്പറ്റി അറിവില്ലെന്നതാണ് വസ്തുത.
വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കണം.ഇതിന് ഉടമസ്ഥര്‍ നിശ്ചിത ഫോറത്തില്‍ പഞ്ചായത്ത്/ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കണം.ഒരു വര്‍ഷത്തിനുള്ളില്‍ പേ വിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുത്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം.അല്ലാത്തപക്ഷം കെ.എം ആക്‌ട് പ്രകാരമുള്ള പിഴ നൽകേണ്ടി വരും.
1998-ലെ പഞ്ചായത്തീരാജ് നിയമ പ്രകാരം നായ്ക്കളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്.ഈ നിബന്ധന നായ്ക്കളെ വളർത്തുന്നവർ പാലിക്കുന്നുണ്ടോ എന്ന് പഞ്ചായത്ത് പരിശോധിക്കണം.ലൈസൻസ് എടുക്കാത്തവർക്ക് 500 രൂപ പിഴയീടാക്കണമെന്നും നിയമമുണ്ട്. പിന്നെയും ലൈസൻസ് എടുത്തില്ലെങ്കിൽ ദിവസം അമ്പതുരൂപ വീതം പിഴയീടാക്കാം. ലൈസൻസിന് അപേക്ഷിക്കുമ്പോൾ നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്ത സർട്ടിഫിക്കറ്റ് ഒപ്പം വയ്ക്കണം.ഓരോ വർഷവും കുത്തിവയ്പ്പ് എടുക്കുകയും സർട്ടിഫിക്കറ്റ് വെറ്ററിനറി ഡോക്ടറിൽനിന്ന് നേടുകയും വേണം.
കൂടുതൽ വിവരങ്ങൾ
ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10
വളർത്തുനായ്‌ക്കൾ അയൽക്കാർക്ക് ശല്യമുണ്ടാക്കരുത്
നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും
തുടർച്ചയായി നിയമം ലംഘിച്ചാൽ നായ്‌ക്കളെ പിടിച്ചെടുത്ത് ലേലം ചെയ്യും
പരിശീലകർക്കും പരിപാലന കേന്ദ്രങ്ങൾക്കും ലൈസൻസ് നിർബന്ധം
ലൈസൻസില്ലാതെ വളർത്തുന്നവർക്ക് പിഴയും കടുത്ത ശിക്ഷയും
രജിസ്ട്രേഷന് മുമ്പ് പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് നിർബന്ധം
നായ്‌ക്കളുടെ കഴുത്തിലോ ചെവിയിലോ മൈക്രോചിപ്പുകൾ സ്ഥാപിക്കും.മൈക്രോചിപ്പിൽ 15 അക്ക തിരിച്ചറിയൽ നമ്പരുണ്ടാകും.ഈ നമ്പരിലൂടെ നായ്‌ക്കളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കും. പ്രായാധിക്യം വരുമ്പോൾ നായയെ ഉപേക്ഷിക്കുന്ന പ്രവണത ഉൾപ്പെടെ തടയാൻ മൈക്രോ ചിപ്പ് സഹായകരമാകും.