LIFE
-
മലയാളം സിനിമയിലെ ഗാവിൻ പക്കാർഡ് എന്ന നടനെ അറിയാമോ ?
പത്മരാജന്റെ സീസണിലെ ഫാബിയൻ എന്ന വില്ലൻ കഥാപാത്രത്തേയും ആനവാൽമോതിരത്തിലെ ബെഞ്ചമിൻ ബ്രൂണോ എന്ന കള്ളക്കടത്തുകാരനേയും ആര്യനിലെ ദാദയേയും ബോക്സറിലെ ബോക്സിങ് താരത്തേയും ഓർമ്മയില്ലേ…?ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ്. (08 ജൂൺ, 1964 – 18 മേയ്, 2012) എന്ന നടനായിരുന്നു ഈ വേഷങ്ങൾ അവതരിപ്പിച്ചത്.ഇതിൽ ബെഞ്ചമിൻ ബ്രൂണോ എന്ന വില്ലനെ മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.പ്രത്യേകിച്ച് 90 കളിലെ സിനിമാ പ്രേമികൾ. മലയാള സിനിമയില്‍ ഇന്ന് പിന്നില്‍ നിന്ന് കുത്തുന്ന വില്ലന്മാരുടെ വേഷം കുറവാണ്.പക്ഷേ യഥാർഥ ജീവിതത്തിൽ ഇത്തരം ധാരാളം ആളുകളെ സിനിമയിൽ തന്നെ കാണുവാനും സാധിക്കും.പക്ഷെ അന്നും ഇന്നും വില്ലത്തരത്തിനും വില്ലന്‍ വേഷങ്ങള്‍ക്കും സിനിമയില്‍ വലിയ പ്രധാന്യമുണ്ട്.നായകന്മാരെ എടുത്തു പൊക്കുന്ന സിനിമാ ലോകത്ത് അത്തരം നടന്മാര്‍ ശ്രദ്ധിക്കപ്പെടാതെ പോയില്ലെങ്കിലേ അത്ഭുതവുമുള്ളൂ.ജോസ് പ്രകാശില്‍ തുടങ്ങി, ബാലന്‍ കെ നായരും, ടിജി രവിയും എന്‍ഫ് വര്‍ഗീസും സായികുമാറുമൊക്കെ താണ്ടി ജയസൂര്യവരെയും വില്ലന്‍ വേഷങ്ങള്ളിൽ പ്രേക്ഷകരെ വിറപ്പിച്ചിട്ടുണ്ട്.എന്തിനേറെ നമ്മുടെ മോഹൻലാൽ വരെ.മോഹൻലിലിന്റെ സിനിമയിലേക്കുള്ള ആദ്യ അരങ്ങേറ്റം…
Read More » -
വാളൻ പുളി സംസ്കരണം, ഉപയോഗം, ഗുണം
പുളിയുടെ പുറംതോട് ശ്രദ്ധാപൂര്‍വ്വം നീക്കിയശേഷം അതിന്‍റെ കുരുവും നാരുകളും നീക്കം ചെയ്യുക. ഇങ്ങനെ പുളിയുടെ കാമ്പ് മാത്രം വേര്‍തിരിച്ചെടുക്കുക… ക്ലീന്‍ ചെയ്തെടുത്ത പുളിയിലേക്ക് ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക… ചൂടാറിയ ശേഷം നന്നായി കുഴഞ്ഞ പുളി കൈകൊണ്ടു എടുത്ത് വിവിധ അളവുകളി ലുള്ള ഉരുളകളാക്കി ഉരുട്ടിയെടുക്കുക… നല്ല വെയിലിൽ വെച്ച് ഒന്നുണക്കി എടുക്കുക. ശേഷം,കഴുകി വൃത്തിയാക്കി,വെയിലത്ത് വെച്ച് ഉണക്കിയ ഭരണികളിലോ ഗ്ലാസ് ഭരണികളിലോ ആക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കാം… രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി.എങ്കിലും കൂടുതലായും കറികളിലും മറ്റും ഉപയോഗിക്കാറാണ് പതിവ്.ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്.ശാസ്ത്രീയ നാമം Tamarindus Indica. 100 ഗ്രാം പുളി സത്തിൽ 35 മുതല്‍ 170 വരെ മി.ഗ്രാം കാൽസ്യം, 375 മി. ഗ്രാം പൊട്ടാസ്യം, 151.U ജീവകം എ, 0.16 മി.ഗ്രാം തയാമിൻ, 8–23.8 മി.ഗ്രാം ടാർടാറിക്…
Read More » -
പനിക്കൂർക്ക വെറുമൊരു ഇലയല്ല, പ്രത്യേകിച്ച് പനിക്കാലത്ത്
നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന, വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക.പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇതിന്റെ ഇല.കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി ഇത് അറിയപ്പെടുന്നു.പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് വഴി സാധിക്കും. പണ്ടുകാലത്ത് പല രോഗങ്ങൾക്കും ഉപയോഗിച്ചുകൊണ്ടിരുന്നത് ഈ സസ്യമായിരുന്നു.ഒരു പാരാസെറ്റമോൾ ടാബ്‌ലറ്റിനെക്കാൾ ഗുണവും കരുത്തുമുള്ളതാണ് ഇതിന്റെ ഒരു തണ്ട് ഇല.പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റാൻ ഇതിന് കഴിയും.കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധികൂടിയാണ് ഇത്.ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൃമിശല്യം ഇല്ലാതാക്കാൻ തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി ചേർത്ത് കഴിച്ചാൽ മതി.വായ്നാറ്റം…
Read More » -
കാഴ്ചയ്ക്ക് മാത്രമല്ല, കണ്ണിനും നല്ലതാണ് ലോലോലിക്ക
ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക, റൂബിക്ക… തുടങ്ങി ഓരോ പ്രദേശത്തും ഓരോ പേരിലറിയപ്പെടുന്ന ലോലോലിക്ക പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലായി മരത്തിൽ കുലകുത്തി കായ്ച്ചു കിടക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്.പക്ഷെ കാഴ്ചയ്ക്കു മാത്രമല്ല കേട്ടോ, കണ്ണിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ലോലോലിക്ക. കാഴ്ച്ചയിൽ നെല്ലിക്കയെ ഓർമിപ്പിക്കുന്ന ലോലോലിക്ക വിറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്.ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ ധാരാളമുണ്ട്.മൂപ്പെത്തിയ ലോലോലിക്ക കൊണ്ട് അച്ചാറുകൾ ഉണ്ടാക്കാം. പഴുത്തവ കൊണ്ട് വൈനും ഉണ്ടാക്കാം. വിറ്റമിൻ സി ലോലോലിക്കയിൽ വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട്.ദിവസേന ലോലോലിക്ക കഴിച്ചാൽ നമ്മുടെ കണ്ണുകൾക്ക് കൂടുതൽ ആരോഗ്യം ലഭിക്കും.നെല്ലിക്കയിലുള്ളതു പോലെ യൗവനം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്.ലോലോലിക്കയുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇതിനു പുറമെ ശരീരത്തിലെ നീരു കുറയ്ക്കാൻ സഹായിക്കുന്ന മെലാട്ടോണിൻ എന്നിവയും ഇതിലുണ്ട്.
Read More » -
കേരളത്തിന് അഭിമാനമായി ദേവീപ്രസാദ്
ദില്ലി: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് 29 കുട്ടികള്‍ അര്‍ഹരായി. നൂതനാശയം (7), സാമൂഹികസേവനം (4), പഠനം (1), കായികം (8), കലാ-സാംസ്കാരികം (6), ധീരത (3) എന്നീ വിഭാഗങ്ങളിലെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കുട്ടികളാണ് പുരസ്കാരത്തിന് അർഹമായത്. ഇതിൽ 15 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നുള്ള ദേവീപ്രസാദ് കലാ-സാംസ്കാരിക വിഭാഗത്തില്‍ മറ്റ് അഞ്ചു പേർക്കൊപ്പം പുരസ്കാര ജേതാവായി.
Read More » -
എന്ത് തിരക്കിന്റെ പേരിലായാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക, കാരണങ്ങൾ ഇവയാണ്
അള്‍സര്‍ മുതല്‍ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കല്‍ വരെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി ഉണ്ടായേക്കാം.ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യതയും ടെന്‍ഷന്‍, പിരിമുറുക്കം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയും ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്.ദിവസം മുഴുവന്‍ ഉത്സാഹക്കുറവും മന്ദതയും ആണ് മറ്റൊരു പ്രശ്നം.കാലക്രമത്തില്‍ ഓര്‍മ്മക്കുറവും ഉണ്ടായേക്കാം. പഠന കാലത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പഠനമികവിനെ ബാധിക്കും. ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങളും ഒപ്പം അമിതവണ്ണവുമാണ് ഫലം.പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും സാധാരണമായി കാണുന്നുണ്ട്. അതേപോലെ എന്തെങ്കിലും കഴിച്ച് പ്രഭാതത്തെ പറഞ്ഞയയ്ക്കുകയല്ല, സമീകൃതാഹാരം കഴിയ്ക്കാന്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കുകയും വേണം.പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പുട്ടിനോടൊപ്പം പയറോ കടലയോ ചേർത്തു കഴിച്ചാൽ അന്നജത്തിൻ്റെയും പ്രോട്ടീൻൻ്റെയും മിശ്രിത ഗുണം ലഭിക്കും.അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയിൽ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയിട്ടുണ്ട്. ആവിയിൽ പുഴുങ്ങുന്ന ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന, എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ…
Read More » -
അച്ഛൻ കൊണ്ട വെയിലായിരുന്നു ഗോവിന്ദ് ജയ്സ്വാളിന്റെ തണൽ
സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്നവര്‍ക്ക് അവഗണിക്കാനാവാത്ത ജീവിതമാണ് ഗോവിന്ദ് ജയ്സ്വാള്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റേത്.2006 ല്‍ 22ാമത്തെ വയസ്സില്‍ 48ാം റാങ്കോടെയായിരുന്നു ഗോവിന്ദിന്റെ സിവില്‍ സര്‍വ്വീസ് നേട്ടം.ഈ തിളങ്ങുന്ന വിജയത്തിന് പിന്നില്‍ ഒരച്ഛന്റെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും പിന്തുണയുണ്ട്.മകന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവുമധികം ആഗ്രഹിച്ചതും കഠിന പരിശ്രമം നടത്തിയതും ജയ്സ്വാളിന്റെ സൈക്കിൾ റിക്ഷാക്കാരനായ അച്ഛൻ നാരായണ്‍ ആയിരുന്നു. യുപിയിലെ വാരണാസിയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. 1995 ല്‍ ഗോവിന്ദിന്റെ അച്ഛന്‍ നാരായണിന് 35 സൈക്കിൾ റിക്ഷകളുണ്ടായിരുന്നു. എന്നാല്‍ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് വേണ്ടി 20 റിക്ഷകള്‍ ഇദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നു.എന്നാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതുമില്ല.1995 ല്‍ ഇവര്‍ മരണമടഞ്ഞു. ഇതിനിടെ യുപിഎസ്‌സിക്ക് തയ്യാറെടുക്കാന്‍ 2004-2005ല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഗോവിന്ദ് പദ്ധതിയിട്ടപ്പോള്‍ പണത്തിന് ക്ഷാമം നേരിട്ടു. എന്നാല്‍ മകന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അച്ഛന്‍ ബാക്കിയുള്ള 14 റിക്ഷകളും വിറ്റു.പിന്നീട് ഉണ്ടായിരുന്ന ആ ഒരു റിക്ഷ ചവിട്ടിയായിരുന്നു അദ്ദേഹം മകനെ പഠിപ്പിച്ചത്.ഗോവിന്ദിന്റെ പഠനം…
Read More » -
അങ്ങനെ മലയാളികൾ അത് ‘ശവപ്പാട്ടാക്കി’
വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരനെ അധികമാരും അറിയാൻ വഴിയില്ല.പക്ഷെ അദ്ദേഹം കേരളത്തിൽ വച്ച് എഴുതിയ ഒരു പാട്ട് നമുക്കെല്ലാം സുപരിചിതമാണെന്ന് മാത്രമല്ല,21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു ഗാനം കൂടിയാണ് അത്. 19-ാം നൂറ്റാണ്ടിലാണ് സംഭവം. മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്ദംങ്കുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്നു വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരൻ.യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് അദ്ദേഹം ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിന്നു.ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം മാത്രം. ” സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു…”എന്നതായിരുന്നു ആ ഗാനം. ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ സുവിശേഷ ദൗത്യവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറിയായിരുന്നു വോൾ ബ്രീച്ച് നാഗൽ.കണ്ണൂരിലെ മിഷൻ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള ഭാഷ വശമാക്കി മലയാളത്തിൽ ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ…
Read More » -
ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിനെ ശക്തിപ്പെടുത്തി, 75 ലക്ഷത്തിലധികം പേര്‍ക്ക് സേവനം; ഒന്നേകാല്‍ കോടിയിലധികം കോളുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയിട്ടുള്ളത്. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും, ഐസോലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരേയും ഐ.സി.ടി.സി. അഡോളസ്‌സന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് വരുന്നത്. ഐസോലേഷനിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധര്‍ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ…
Read More » -
“ആകാശത്തിനു താഴെ “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ പൂമലയിൽ ആരംഭിച്ചു
കലാഭവൻ പ്രജോദ് , തിരു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന “ആകാശത്തിനു താഴെ “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ പൂമലയിൽ ആരംഭിച്ചു. എം എൽ എ സേവ്യർ ചിറ്റിലപ്പള്ളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകൻ പ്രിയനന്ദനൻ ഫസ്റ്റ് ക്ലാപ്പടിച്ചു. “ഭാരത പുഴ” യിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് ഈ ചിത്രത്തിൽ നായികയാവുന്നു. കണ്ണൂർ വാസൂട്ടി,പളനി സ്വാമി,മീനാക്ഷി മഹേഷ് , രമാദേവി,എം ജി വിജയ് , മായ സുരേഷ്,അരുൺ ജി, വിജോ അമരാവതി, ടിക്ക്ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ദേശീയ അവാർഡ് നേടിയ ‘പുലിജന്മം’എന്ന ചിത്രത്തിനു ശേഷം അമ്മ ഫിലിംസിന്റെ ബാനറിൽ എം ജി വിജയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാൻ പി റഹ്മാൻ നിർവ്വഹിക്കുന്നു.പ്രദീപ് മണ്ടൂർ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ലിജിസോന വർഗ്ഗീസ് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റിങ്-…
Read More »