ചേരുവകള്‍
ചിക്കന്‍ (എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയത്)- 1/2 കിലോ
ചിക്കന്‍ സ്‌റ്റോക്ക്- 3 കപ്പ്
മൈദ- 2 ടേബിള്‍ സ്പൂണ്‍
മുട്ട- 1 എണ്ണം
സോയാസോസ്- 3 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ലവര്‍- 3 1/2 ടേബിള്‍ സ്പൂണ്‍
അജിനോമോട്ടോ- 2 നുള്ള്
കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍
വെളുത്തുള്ളി- 8 അല്ലി
സവാള- 2 എണ്ണം
കാപ്‌സിക്കം- 1 എണ്ണം
ഇഞ്ചി- 1 കഷ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
എണ്ണ- 1 കപ്പ്
റ്റൊമാറ്റോസോസ്- 1 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ്- 1 ടേബിള്‍ സ്പൂണ്‍
സെലറി (ചെറുതായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍
സ്പ്രിങ് ഒനിയന്‍(ചെറുതായി അരിഞ്ഞത്)- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
കോഴിയുടെ എല്ല് വെള്ളത്തില്‍ വേവിച്ച് സ്‌റ്റോക്ക് പ്രത്യേകം മാറ്റിവെയ്ക്കുക. മൈദ, 1 ടേബിള്‍ സ്പൂണ്‍ സോയാസോസ്, മുട്ട, 1 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍, ഒരു നുള്ള് അജിനോമോട്ടോ, കുരുമുളക്‌പൊടി എന്നീ ചേരുവകള്‍ പേസ്റ്റ് രൂപത്തിലാക്കുക. ഒറു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ഈ പേസ്റ്റില്‍ മുക്കി ചെരുതായി ഫ്രൈ ചെയ്‌തെടുക്കുക.
വെളുത്തുള്ളി, സവാള, കാപ്‌സിക്കം, ഇഞ്ചി എന്നിവ ചെറുതായി അറിഞ്ഞ് വഴറ്റുക. ഇതിലേക്ക് ചിക്കന്‍ സ്്‌റ്റോക്ക് ഒഴിച്ച് വേവിക്കുക. 2 1/2 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍, 2 ടേബിള്‍ സ്പൂണ്‍ സോയാസോസ്, റ്റൊമാറ്റോ സോസ്, ചില്ലി സോസ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ മിക്‌സ് ചെയ്ത് സ്‌റ്റോക്കിലേക്ക് ഒഴിക്കുക. ഇതി കുറുകി വരമ്പോള്‍ വറുത്തുവെച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങള്‍ ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ച് സമയം വേവിച്ചതിന് ശേഷം സെലറി, സ്പ്രിങ് ഒനിയന്‍ ഒരു നുള്ള് അജിനോമോട്ടോ എന്നിവ ചേര്‍ത്തിളക്കി വാങ്ങാം.
ഗോബി മഞ്ചൂരിയന്‍
ചേരുവകള്‍
കോളിഫ്‌ലവര്‍ -ഒരു കിലോ
വെള്ളം -വേവിക്കാന്‍ ആവശ്യത്തിന്
മഞ്ഞള്‍ പൊടി -ഒരു സ്പൂണ്‍
മുളക് പൊടി -2 സ്പൂണ്‍
തക്കാളി സോസ് -5 സ്പൂണ്‍
സോയ സോസ്- 2 സ്പൂണ്‍
മൈദ – 4 സ്പൂണ്‍
കോണ്‍ ഫ്‌ലവര്‍- 2 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സവാള – 2 എണ്ണം
ക്യാപ്സികം – ഒരെണ്ണം
സ്പ്രിംഗ് ഓണിയന്‍ -1 സ്പൂണ്‍
വെളുത്തുള്ളി – 2 സ്പൂണ്‍
റെഡ് ചില്ലി പേസ്റ്റ്- 2 സ്പൂണ്‍
കാശ്മീരി ചില്ലി – 2 സ്പൂണ്‍
ഓയില്‍ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
നന്നായി തിളച്ച വെള്ളത്തില്‍ കോളിഫ്‌ലവര്‍ ചെറുതായി അരിഞ്ഞത്, ഉപ്പും, മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ഒരു മിനുട്ട് വേവിക്കുക.അതിനു ശേഷം നന്നായി കഴുകി മാറ്റി വയ്ക്കുക. ഒരു പാത്രത്തിലേക്കു മൈദ, കോണ്‍ഫ്‌ലവര്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് മാവ് കുഴച്ചു അതിലേക്കു കോളിഫ്‌ലവര്‍ നന്നായി മിക്‌സ് ചെയ്തു യോജിപ്പിച്ചു ഒരു മണിക്കൂര്‍ വയ്ക്കുക.
ഒരു മണിക്കൂര്‍ കഴിഞ്ഞു ഒരു ചീന ചട്ടി വച്ചു എണ്ണ ചൂടാകുമ്ബോള്‍ അതിലേക്ക് കോളിഫ്‌ലവര്‍ നന്നായി വറുത്തു മാറ്റി വയ്ക്കുക. വറുത്ത എണ്ണയില്‍ നിന്നും 3 സ്പൂണ്‍ മറ്റൊരു ചീന ചട്ടിയില്‍ മാറ്റി, ചൂടാകുമ്ബോള്‍ വെളുത്തുള്ളി അരിഞ്ഞതും, സവാളയും, ചില്ലി പേസ്റ്റും, ടൊമാറ്റോ സോസും ചേര്‍ത്ത് നന്നായി വഴറ്റുക.
കോണ്‍ഫ്‌ളര്‍ വെള്ളത്തില്‍ കലക്കി ഇതില്‍ ഒഴിച്ച് മുളക് പൊടിയും, കാശ്മീരി ചില്ലിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. വറുത്തു വച്ച കോളിഫ്‌ലവര്‍ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു അതിലേക്ക് അരിഞ്ഞു വച്ചിട്ടുള്ള ക്യാപ്സികം പിന്നെ സ്പ്രിംഗ് ഓണിയന്‍ കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു യോജിപ്പിച്ചു ഗോബി മഞ്ചൂരിയന്‍ ഉപയോഗിക്കാവുന്നതാണ്.