LIFE

  • കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്; ഇത് വിത്യസ്തമായ തിരുകുടുംബ ശിൽപം

    തൃശൂര്‍: കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്.തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലാണ് ലിംഗസമത്വം വിളിച്ചോതുന്ന  വിത്യസ്തമായ ഈ തിരുകുടുംബ ശില്പം ഉള്ളത്. ‘ഉണ്ണിയേശുവിനെ കൈകളിലേന്തി മറിയവും, തൊട്ടടുത്ത് നില്‍ക്കുന്ന ജോസഫും’ എന്ന സ്ഥിര സങ്കല്പത്തെയാണ് ഇവിടെ മാറ്റി കുറിച്ചിരിക്കുന്നത്. തൃശ്ശൂര്‍ പെരിങ്ങോട്ടുകര സെയ്ന്റ്‌മേരീസ് പള്ളിയിലെ പിതൃസംഘത്തിന്റെ നേതൃത്തിലാണ് വ്യത്യസ്തമായ ഈ തിരുകുടുംബ ശില്പമൊരുക്കിയിരിക്കുന്നത്.  മുല്ലശ്ശേരി സ്വദേശിയായ കെ.കെ. ജോര്‍ജാണ് കോണ്‍ക്രീറ്റില്‍ ഈ ശില്പം നിര്‍മ്മിച്ചത്.   ലിംഗസമത്വത്തെപ്പറ്റിയും മക്കളെ വളര്‍ത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ ശില്പത്തിന് പ്രസക്തിയുണ്ടെന്ന് പള്ളി വികാരി ടോണി വാഴപ്പിള്ളി പറഞ്ഞു. കുഞ്ഞുങ്ങളെ വളര്‍ത്തല്‍ അമ്മയില്‍മാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയില്‍നിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാന്‍ ശില്പം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികളും പറഞ്ഞു.   എന്തുതന്നെയായാലും തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലെ ഈ ശിൽപം ഇന്ന് ആളുകൾക്കിടയിൽ കൗതുകവും ചർച്ചാവിഷയവുമായി മാറിയിരിക്കുകയാണ്.

    Read More »
  • സൗദിയിൽ വിഷപ്പുക ശ്വസിച്ച് മലയാളി യുവാവ് മരിച്ചു

    അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ വിഷപ്പുക ശ്വസിച്ച്‌  മലയാളി യുവാവിന് ദാരുണാന്ത്യം.തണുപ്പകറ്റാൻ റൂമിൽ കത്തിച്ചുവെച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുകയാണ് മരണകാരണം.കൊല്ലം സ്വദേശി സുഭാഷ്(41) ആണ് മരിച്ചത്. മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു. ഭാര്യ റാണി. സൂര്യ പ്രിയ(12), സൂര്യനാരായണന്‍(7) എന്നിവര്‍ മക്കളാണ്.

    Read More »
  • സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും

    തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും.മദ്യവില്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്നാണിത്.ഇപ്പോള്‍ 269 ഷോപ്പുകളാണുള്ളത്.പുതുതായി 179 എണ്ണം കൂടി തുറക്കാനാണ് നീക്കം.  ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഒരു ഷോപ്പ് എന്നതാണ് ഇപ്പോഴത്തെ അനുപാതം.തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് 20,000ന് ഒന്നാണ്.അതേപോലെ 23 വെയര്‍ ഹൗസുകളില്‍ നിന്നാണ് ബാറുകള്‍ക്കും ചില്ലറവില്പന ശാലകള്‍ക്കും ഇപ്പോൾ മദ്യവിതരണം നടക്കുന്നത്.അതിനാൽ അധികമായി 17 വെയര്‍ഹൗസ് ഗോഡൗണുകള്‍ കൂടി തുടങ്ങാന്‍ ടെണ്ടര്‍ നടപടികളായിട്ടുണ്ട്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതവും മറ്റു ജില്ലകളില്‍ ഓരോന്നുമാണ് കൂട്ടുന്നത്.

    Read More »
  • ഗർഭിണിയാണോ ? നിർബന്ധമായും ഉണക്കമുന്തിരി കഴിക്കുക.അല്ലെങ്കിൽ മാതള നാരങ്ങയും

    ഗർഭകാലത്ത് സ്ത്രീകളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാൻ ഇവർക്ക് ഈ സമയത്ത് സാധിച്ചെന്നു വരില്ല. പക്ഷെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പാക്കാന് എന്തുകഴിപ്പിക്കണമെന്ന് കൃത്യമായി ഓരോ പങ്കാളിയും അറിഞ്ഞിരിക്കണം. അതിലൊന്നാണ് ഉണക്കമുന്തിരി. രക്തക്കുറവ്, ദഹനപ്രശ്നങ്ങള്, രോഗപ്രതിരോധ ശേഷി എന്നുവേണ്ട പല പ്രശ്നങ്ങള്ക്കും പരിഹാരമാണ് ഉണക്കമുന്തിരി. ഗര്ഭിണികളില് സാധാരണ കണ്ടുവരുന്ന പ്രശ്നമാണ് അനീമിയ അഥവാ വിളര്ച്ച. ഉണക്കമുന്തിരിയിലെ അയൺ ,വിറ്റാമിന് സി ഘടകങ്ങള് അനീമിയയെ തുരത്തുന്നു. ഒരു കൈ നിറയെ ഉണക്കമുന്തിരി ഒരു ദിവസം ഗര്ഭിണികള് കഴിക്കേണ്ടതാണ്. ഇടക്കിടെ അല്പ്പാല്പ്പമായി വെള്ളത്തിലിട്ട് കുതിര്ത്ത ശേഷം കഴിച്ചുതുടങ്ങിക്കോളൂ. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കട്ടെ..  അതുപോലെ ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ഒന്നു ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെയും ഇല്ലാതാക്കാന്‍ സാധിക്കും.ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയ ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍,…

    Read More »
  • കണ്ണുകളിൽ അറിയാം ഒമിക്രോൺ ബാധ

    ഒമിക്രോണ്‍ വകഭേദം ബാധിച്ച പല രോഗികളിലും കണ്ണുകളുമായി ബന്ധപ്പെട്ട് ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.അവരുടെ അഭിപ്രായത്തില്‍, കൊറോണയുടെ പുതിയ വകഭേദത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പല രോഗികളിലും കണ്ണുകളില്‍ തന്നെ കണ്ടെത്താനാവുമെന്നാണ്. റിപ്പോര്‍ട്ട് അനുസരിച്ച്‌, കണ്ണിലെ പിങ്ക് നിറമോ കണ്ണിന്‍റെ വെളുത്ത ഭാഗത്തിന്‍റെയും കണ്‍പോളയുടെ ആവരണത്തിന്‍റെയും വീക്കം ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാകാം.ഇതുകൂടാതെ, കണ്ണുകളില്‍ ചുവപ്പ്, എരിച്ചില്‍, വേദന എന്നിവയും ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാണ്. ചില രോഗികളില്‍ കാഴ്ച മങ്ങല്‍, നേരിയ സംവേദനക്ഷമത, കണ്ണില്‍ വെള്ളം വരിക എന്നിവയും കാണപ്പെടുന്നു. ഒരു പഠനമനുസരിച്ച്‌, 5% കൊറോണ രോഗികള്‍ക്കും കണ്‍ജങ്ക്റ്റിവിറ്റിസ് ബാധിച്ചേക്കാം എന്നാണ്. കണ്ണുകളുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധയുടെ ആദ്യകാല ലക്ഷണമാകാമെന്നും ഇത് ഒരു മുന്‍കൂര്‍ മുന്നറിയിപ്പായി കണക്കാക്കാമെന്നും കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കുറിച്ച്‌ ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു. ഒരു പഠനമനുസരിച്ച്‌, 35.8% ആരോഗ്യമുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 44% കോവിഡ് രോഗികളും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നു. ഇതില്‍…

    Read More »
  • ട്രെയിൻ പെട്ടെന്ന് റദ്ദാക്കിയാൽ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും ?

    ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർക്ക് ട്രെയിന്‍ റദ്ദാക്കിയാല്‍ ഉടന്‍ റീഫണ്ട് ലഭിക്കും.ഇങ്ങനെ ടിക്കറ്റ് എടുത്തവർക്ക്  ക്യാന്‍സലേഷനായി എവിടെയും പോകേണ്ട ആവശ്യമില്ല.കൂടാതെ, ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (TDR) ഫയല്‍ ചെയ്യേണ്ട ആവശ്യവും വരുന്നില്ല.അതേസമയം ട്രെയിന്‍ 3 മണിക്കൂറില്‍ കൂടുതല്‍ വൈകുകയും യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍, ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്ബ് TDR ഫയല്‍ ചെയ്യേണ്ടതുണ്ട്. എങ്ങനെ ടിഡിആര്‍ ഫയല്‍ ചെയ്യാം? IRCTC വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ ലോഗിന്‍ ചെയ്യുക തുടര്‍ന്ന് My Accountല്‍ പോയി My Transaction എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.അതിനു ശേഷം ഫയല്‍ TDR ക്ലിക്ക് ചെയ്യുക. (കൗണ്ടര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഓണ്‍ലൈനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – https://www.operations.irctc.co.in/ctcan/SystemTktCanLogin.jsf) നിങ്ങളുടെ PNR നമ്ബര്‍, ട്രെയിന്‍ നമ്ബര്‍, Captcha എന്നിവ പൂരിപ്പിച്ച ശേഷം, Cancellation Rules ബോക്‌സില്‍ ടിക്ക് ചെയ്യുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഫോമില്‍ നിങ്ങള്‍ നല്‍കിയ മൊബൈൽ നമ്ബറിലേക്ക് ഒടിപി…

    Read More »
  • ഏറ്റവും നല്ല മാസ്കുകൾ ഇവയാണ്

    മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകള്‍ കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.സര്‍ജിക്കല്‍ മാസ്‌കിനെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച്‌ തുണി മാസ്‌കുകള്‍ കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP  പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും…

    Read More »
  • ഗര്‍ഭിണിയെ അനുഗമിച്ച ഡോക്ടര്‍ സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

      തിരുവനന്തപുരം: ഗര്‍ഭിണിയ്ക്ക് താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. ആര്‍. ശ്രീജ, അനസ്‌തെറ്റിസ്റ്റ് ഡോ. ജയമിനി, നഴ്‌സുമാരായ രഞ്ജുഷ, അനീഷ എന്നിവരെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആരോഗ്യ മേഖലയ്ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ചെയ്തത്. തങ്ങളെ തേടിയെത്തിയ ഗര്‍ഭിണിയെ കൈയ്യൊഴിയാതെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിട്ടും പ്രസവം കഴിയുംവരെ കൂടെ നിന്ന് പരിചരിച്ചത് മാതൃകാപരമാണ്. പാലക്കാട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു.

    Read More »
  • നിണത്തിലെ നാട്ടുനെല്ലിക്ക ഗാനം റിലീസായി …..

      മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ” നിണം ” എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക …. എന്ന് തുടങ്ങുന്ന ഗാനം റിലീസായി. ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫർഹാനും എം ആർ ഭൈരവിയുമാണ് ആലാപനം. ഫാമിലി റിവഞ്ച് ത്രില്ലറിലൊരുക്കിയ ചിത്രത്തിൽ സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

    Read More »
  • ബോളിവുഡ്, ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര അമ്മയായി,കുഞ്ഞ് പിറന്നത് വാടക ഗര്‍ഭധാരണത്തിലൂടെ

      ബോളിവുഡ്, ഹോളിവുഡ് താരമായ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.’വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.   2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. അടുത്തിടെ വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ തങ്ങളുടെ ഭാവിയിലെ വലിയ സ്വപ്‌നമാണെന്നും ദൈവാനുദഗ്രഹത്താല്‍ അത് സംഭവിക്കുമെന്ന് കരുതുന്നെന്നുമായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്. നിലവില്‍ കരിയര്‍ തിരക്കുകളിലാണ് നിക് ജോനാസും പ്രിയങ്കയും. മാട്രിക്‌സ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന…

    Read More »
Back to top button
error: