നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും ഈ തെളിവുകളായിരുന്നു
ആക്രമിക്കപ്പെട്ട നടി സൂചന നൽകിയിട്ടും ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആദ്യഘട്ടത്തിൽ പോലീസീന് കഴിഞ്ഞിരുന്നില്ല. സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന ദിലീപിനെ പിന്നീട് തെളിവുകള്‍ കോര്‍ത്തിണക്കിയാണ് അന്വേഷണ സംഘം കുടുക്കിയത്.
ദിലീപ് നായകനായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.മാത്രമല്ല, ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസ് തെളിവുകൾ ശേഖരിച്ചു.
ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ച തെളിവുകൾ
1. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്.
2. ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍.
3. ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍.
4. പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍.
5. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും.
6. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് കണ്ടെത്തി
7. മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് നേരത്തെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.
8. കാവ്യാമാധവന്റെ വെണ്ണലയിലെ വില്ലയിലും പൾസർ സുനി എത്തിയിരുന്നതായി പോലീസ് കണ്ടെത്തി.
കേസിന്റെ രണ്ടാം ഘട്ടം
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ദിലീപിനെ വീണ്ടും പ്രതിസ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത്.കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് രണ്ടാം ദിവസവും ചോദ്യം ചെയ്തുവരികയാണ്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവരുന്നത്.