LIFETravel

2020 ജനുവരിക്കു ശേഷം വാഹനം വാങ്ങിയ ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ തുകയുടെ പിഴ

ൽഹിയിലെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ബി.എസ്-6 പുകപരിശോധനയ്ക്ക് കേന്ദ്രം പുതിയ മാനദണ്ഡം നടപ്പാക്കിയതോടെ സംസ്ഥാനത്തെ ബി.എസ്-6 വിഭാഗം പെട്രോള്‍, സി.എന്‍.ജി, എല്‍.പി.ജി വാഹനങ്ങൾക്ക് വന്‍തുക പിഴ നല്‍കേണ്ടി വരുമെന്ന ആശങ്കയില്‍ ഉടമകള്‍.

കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റില്‍ 2021 ഡിസംബര്‍ 9ന് വരുത്തിയ ഭേദഗതി പ്രകാരം ഇന്ധനം കത്തുമ്ബോള്‍ ലഭ്യമായ ഓക്‌സിജന്റെ അനുപാതം അളക്കുന്ന ‘ലാംബ്ഡ’ പരിശോധനകൂടി നിര്‍ബന്ധമാണ്.ഇതിനുള്ള ഉപകരണം സംസ്ഥാനത്ത് ഇല്ല.ഇതിനായി നിലവിലെ ഉപകരണങ്ങളില്‍ പുതിയ സെന്‍സര്‍ ഘടിപ്പിക്കണം. 50,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ ഇതിന് മുടക്കേണ്ടിവരും എന്നാണ് അറിയുന്നത്.

 

Signature-ad

പക്ഷേ പുക പരിശോധന നടക്കുന്നില്ലെങ്കിലും സര്‍ട്ടിഫിക്കറ്റില്ലാത്ത ബി.എസ്-6 വാഹനങ്ങളില്‍ നിന്ന് പൊലീസും മോട്ടോര്‍ വാഹനവകുപ്പും പിഴ ഈടാക്കാൻ തുടങ്ങിയിട്ടുള്ളതാണ് വാഹനം ഉടമകളെ വലയ്ക്കുന്നത്.

Back to top button
error: