LIFENewsthen Special

പൈൽസിനെയും ക്യാൻസറിനെയും വരെ തടയുന്ന അയ്യപ്പാന അഥവാ മൃതസഞ്ജീവനി

സ്റ്ററേസി കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് അയ്യപ്പാന അഥവാ വിശല്യകരണി.ശാസ്ത്രീയനാമം അയ്യപ്പാന (Ayapana triplinervis) സംസ്കൃതത്തിൽ അജപർ‌ണ എന്ന് അറിയപ്പെടുന്നു.മലയാളത്തിൽ ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നെല്ലാം പറയും. ഈ ചെടിയുടെ നീരും ഇതിന്റെ ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്ക്  അണുബാധയേൽക്കാതിരിക്കാനും മുറിവുണക്കാനും ഉപയോഗിച്ചു വരുന്നു.
അയ്യപ്പന എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കേണ്ട ഒരു ഔഷധസസ്യമാണ്.മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു, ക്യാൻസർ എന്നിവക്ക് ഏറ്റവും ഫലപ്രദമായ ഒരു ഔഷധസസ്യമാണ് ഇത്.
രാമായണത്തിൽ വിശല്യകരണി പരാമർശിക്കുന്നുണ്ട്.ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ്  അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശമനുസരിച്ച്  ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടെന്നാണ് പറയപ്പെടുന്നത്. ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നുവെന്നും പറയുന്നു.ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടുവന്നപ്പോൾ അടർന്നുവീണ മലകളിൽ ഒന്നാണ് വയനാട്ടിലെ ഏഴിമല.വയനാട് ഈ ചെടികൾ കൂടുതലായി കണ്ടുവരുന്നതിനു കാരണവും ഇതാണത്രെ!
ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസത്തിലും വിശല്യകരണിയെപ്പറ്റി കൂടുതൽ പ്രതിപാദിക്കുന്നുണ്ട്.വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായില്‍വെക്കുക.
മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാല്‍‍ വേഗത്തില്‍ സുഖപ്പെടും.
പൈൽസിന് നാട്ടുവൈദ്യത്തിൽ അയ്യപ്പാനയുടെ ഇല ഉപയോഗിക്കുന്നുണ്ട്.ആദ്യ ദിവസം മുതൽ ഇരുപത്തൊന്നു ദിവസം 21 ഇലകൾ കഴിക്കുക.തുടർന്നുള്ള ദിവസങ്ങളിൽ ഒരു ഇല വീതം കുറച്ചുകൊണ്ടുവന്ന് ഒടുവിലെ ദിവസം ഒരില കഴിച്ച് ചികിത്സ നിർത്താം.കാലത്ത് വെറും വയറ്റിലാണ് ഇലകൾ കഴിക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കോഴി, കോഴിമുട്ട തുടങ്ങിയ പൈൽസിന് വിരുദ്ധമായ ആഹാരങ്ങൾ ചികിത്സാകാലത്ത് ഒഴിവാക്കുക.കൃത്യം ഒരു വർഷം കഴിയുമ്പോൾ ഈ ചികിത്സ ആവർത്തിക്കുകയാണെങ്കിൽ രോഗികൾക്ക് പിന്നിട് ജീവിതത്തിൽ പൈൽസിന്റെ ഉപദ്രവം ഇല്ലാതെ ജീവിക്കാം.
അയ്യപ്പനയുടെ ഇലയോടൊപ്പം പച്ചമഞ്ഞളും ചേർത്തു കഴിക്കുകയാണെങ്കിൽ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങളേയും പുറന്തള്ളാൻ സഹായിക്കും.തൻമൂലം  ക്യാൻസർ പോലെയുള്ള അസുഖങ്ങളെ തടഞ്ഞു നിർത്താനും  സാധിക്കും.

Back to top button
error: