LIFENewsthen Special

കോവിഡിനൊപ്പം വേനൽക്കാല രോഗങ്ങളും; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാം…

കർച്ച വ്യാധികളുടെ പെരുമഴക്കാലമാണ് വേനൽക്കാലം.ഒപ്പം മഹാമാരിയായ കോവിഡുമുണ്ട്.ചെറുതും വലുതുമായ നിരവധി പകർച്ചരോഗങ്ങൾ വേനൽക്കാലത്തു വ്യാപകമായി കാണാറുണ്ട്.രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടങ്ങൾ ഒഴിവാക്കാം.മഞ്ഞപ്പിത്തം, ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്നത്.

പ്രധാനമായും മൂന്നു കാരണങ്ങളാൽ മഞ്ഞപ്പിത്തം അനുഭവപ്പെടാം.അമിതമായി രക്താണുക്കൾ നശിക്കുന്നതുകൊണ്ടും കരൾ കോശങ്ങളുടെ നാശംകൊണ്ടും പിത്തനാളികളിലെ തടസ്സങ്ങൾ കൊണ്ടും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കൾ, ചിലതരം വൈറസുകൾ, രാസൗഷധങ്ങൾ എന്നിവ നിമിത്തവും കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു.പിത്താശയത്തിലെ കല്ലുകൾ, അർബുദരോബാധ എന്നിവയാൽ പിത്തനാളികളിൽ തടസ്സമുണ്ടാകാം.

 

Signature-ad

പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛർദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. കൂടാതെ ഉന്മേഷക്കുറവും അരുചിയും മലമൂത്രങ്ങൾക്ക് നിറവ്യത്യാസവും മറ്റു ചില ലക്ഷണങ്ങളാകുന്നു.മൂത്രത്തിൽ ചോറിട്ട് കുറേസമയം കഴിഞ്ഞ് നോക്കിയാൽ ചോറിൽ മഞ്ഞനിറം പറ്റിയിട്ടുണ്ടെങ്കിലും മൂത്രമൊരു കുപ്പിയിലൊഴിച്ച് നന്നായി കുലുക്കിയാലുണ്ടാകുന്ന പതയ്ക്കു മഞ്ഞനിറമുണ്ടെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കാം.

 

കരൾ കോശങ്ങളുടെ നശീകരണം സംഭവിക്കാൻ ചില പ്രത്യേകതരം വൈറസുകളും കാരണമാകുന്നു.ഭക്ഷണ പദാർഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലെത്തുന്നത്.വേറെ ചിലയിനം വൈറസുകൾ രക്തദാനം, ബ്ലേഡുകൾ, സൂചിമുനകൾ, ലൈംഗികവേഴ്ച എന്നിവ വഴി ശരീരത്തിലെത്തി രോഗകാരിയാകുന്നു. വൈറസ് ബാധ വിട്ടുമാറാതെ നിന്നാൽ സീറോസിസ്, കരൾകാൻസർ എന്നീ രോഗങ്ങൾക്ക് പിന്നീട് ഇത് കാരണമാവുകയും ചെയ്യുന്നു.

 

 
മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്.കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം ‘ബിലിറൂബിന്‍’ രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം.കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. പിത്തനീര് ഉത്പാദിപ്പിക്കുക, അന്നജം, കൊഴുപ്പ്, ഗ്ലൂക്കോസ് എന്നിവയെ ഊർജമാക്കി മാറ്റുക, മദ്യവും മറ്റ് വിഷാംശങ്ങളും നീക്കം ചെയ്യുക മുതലായവയാണ് കരളിന്റെ പ്രവർത്തനങ്ങൾ.കരളിന് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. വൈറസ്, ബാക്ടീരിയ, ചില മരുന്നുകൾ, മദ്യം, ഇവയെല്ലാം ഇതിനു കാരണമാണ്. ഇവ കൂടാതെ ഓട്ടോ ഇമ്യൂൺ ഡിസീസ്, മെറ്റബോളിക് ഡിസീസസ്, ജന്മന പിത്തനാളി ചുരുങ്ങുക, ശരീരത്തിൽ ചെമ്പ് കൂടുതലുള്ള വിൽസൺ ഡിസീസ് മുതലായവ എല്ലാം ഹെപ്പറ്റൈറ്റിസ് രോഗത്തിന് കാരണമാണ്. ചെറിയ പനി, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, കരൾവീക്കം എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ.

 

യൂറിൻ ബൈൽ പിഗ്മെന്റ്,ബൈൽ സാൾട്ട് ടെസ്റ്റുകൾ വഴി മഞ്ഞപ്പിത്തം കണ്ടെത്താം.എന്നാൽ കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് രോഗത്തിന്റെ സ്വഭാവം മനസിലാക്കുക.ബ്ലഡ് ടോട്ടല്‍ ബിലിറൂബിന്‍, ഡയറക്‌ട് ബിലിറൂബിന്‍ തുടങ്ങിയ പരിശോധനകള്‍ വഴി ശരീരത്തിലെ ബിലിറുബിന്റെ അളവ് കണ്ടെത്താം. ആധുനികയുഗത്തില്‍ മഞ്ഞപ്പിത്തം കണ്ടെത്താനുള്ള നിരവധി പരിശോധനകള്‍ നിലവിലുണ്ട്. എ.എല്‍.ടി, എ.എസ്.ടി, ആല്‍ക്കലൈന്‍ ഫോസ്ഫറ്റസ്, അല്‍ബുമിന്‍, ഗ്ലോബുലിന്‍, ടോട്ടല്‍ ബ്ലഡ് കൗണ്ട് എന്നീ പരിശോധനകള്‍ സഹായകരമാണ്.രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്.

 

മഞ്ഞപ്പിത്ത സമയത്ത് രോഗിക്ക് പരിപൂർണ വിശ്രമം ആവശ്യമാണ്. നിഷ്പ്രയാസം ദഹിക്കുന്ന ഭക്ഷണം കുറഞ്ഞ അളവിൽ പലതവണയായി ഉപയോഗിക്കാം.ഫലവർഗങ്ങൾ കഴിക്കാം. ഉപ്പ്, എരുവ്, മസാല, എണ്ണയിൽ വറുത്തവ, കൊഴുപ്പേറിയവ എന്നിവ ഒഴിവാക്കണം. മലബന്ധം ഉണ്ടെങ്കിൽ ലഘുവായ വിരേചനൗഷധം നൽകാം.രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലെടുക്കുകയും വേണം.രോഗം പരിപൂർണമായി മാറുന്നതുവരെ പഥ്യം തുടരണം.
പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം.മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുകതന്നെ വേണം.തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക.മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം.ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

Back to top button
error: