LIFENewsthen Special
ഫോണിന്റെ വേഗതക്കുറവ് പരിഹരിക്കാൻ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി
Web DeskJanuary 27, 2022
നാമെല്ലാവരും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്.ഫോണില്‍ സ്റ്റോറേജ് ഇല്ലാത്തതും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകള്‍ നിറയുന്നതുമെല്ലാം ഇതിന് കാരണമാണ്. മറ്റൊരു പ്രധാന കാരണം ചില ആപ്പുകള്‍ നമ്മളറിയാതെ പശ്ചാത്തലത്തില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന് നതാണ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വൈപ്പ് ചെയ്തും ഹോം സ്‌ക്രീനിലെ ആപ്പ് ഓവര്‍ വ്യൂ ബട്ടന്‍ തൊട്ടാലും നിങ്ങള്‍ അടുത്തിടെ തുറന്ന ആപ്പുകള്‍ കാണാന്‍ സാധിക്കും.അതിനു താഴെ കാണുന്ന ‘ക്ലിയര്‍ ഓള്‍’ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഇവയെല്ലാം ക്ലോസ് ചെയ്യപ്പെടും.
അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യുന്നതിനായി നിരവധി ആപ്പുകള്‍ ലഭ്യമാണ്.കൂട്ടത്തില്‍ ഗൂഗിള്‍ ഫയല്‍സ് മികച്ചതാണെന്ന് പറയാം.ഗൂഗിള്‍ ഫയല്‍സ് ഉപയോഗിച്ച് മെമ്മറി വൃത്തിയാക്കാം.ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇന്‍ഫോ തുറന്ന് അതില്‍ സ്റ്റോറേജ് തിരഞ്ഞെടുത്ത് catche clear ചെയ്യുക.
ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്യേറി പ്രവര്‍ത്തിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്.സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും അതില്‍ ചിലതാണ്.ഇവയില്‍ പലതും പശ്ചാത്തലത്തില്‍ ചില ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ടാവും . ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ഫോണിന്റെ വേഗം മെച്ചപ്പെടും.അതിനായി ആ ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുത്ത് ഫോഴ്സ് ക്ലോസ് അല്ലെങ്കില്‍ ഫോഴ്സ് സ്റ്റോപ്പ് ചെയ്യാം.ഹോം സ്‌ക്രീനിലെ ആപ്പ് ഐക്കണുകളില്‍ ലോങ് പ്രസ് ചെയ്താല്‍ തുറന്നുവരുന്ന ഓപ്ഷനുകളില്‍ നിന്ന് ‘ആപ്പ് ഇന്‍ഫോ’ എന്നത് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജില്‍ ആപ്പ് ഐക്കണിന് താഴെയായി Force Stop എന്ന ഓപ്ഷന്‍ കാണാം.ഇത് തിരഞ്ഞെടുക്കുക.ഇങ്ങനെ സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും തിരഞ്ഞെടുത്ത് ഫോഴ്സ് സ്റ്റോപ്പ് ചെയ്യുക.ഇതോടെ നിങ്ങളുടെ ഫോണിന്റെ വേഗത കൂടും.